×
login
കാളപെറ്റെന്ന് കേട്ടപ്പോള്‍ കയറെടുത്തു; മാധ്യമങ്ങളുടെ വിശ്വാസത തകര്‍ത്ത ഓണം ബമ്പര്‍ ലോട്ടറി

'ഞായറാഴ്ച ഒരു ബാങ്കും തുറക്കില്ലെന്ന്' അറിയാമെങ്കിലും, നികേഷ് കുമാര്‍ മാത്രം അത് അറിയാതെ പോയെന്ന് പറയാതെ വയ്യ!

സംസ്ഥാന സര്‍ക്കാരിന്റെ തിരുവോണം ബമ്പര്‍ ഒന്നാം സമ്മാനമായ 12 കോടി രൂപയുടെ ഭാഗ്യവാന്‍, ദുബായിലുള്ള  സൈതലവിയ്ക്കാണെന്ന് 'കേട്ടപാടെ കേള്‍ക്കാത്ത പാതി' 'കാളപെറ്റു കയറെടുത്തു എന്ന് പറയുന്നത് പോലെ,  മാധ്യമങ്ങള്‍ സൈതലവിയുടെ വാര്‍ത്തയും ഇന്റര്‍വ്യൂവും, ദുബായില്‍ നിന്നും ലൈവായി കൊടുത്തതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും, മാധ്യമങ്ങള്‍ക്ക് ഒഴിഞ്ഞു മാറാനാകില്ല. മാധ്യമ ധര്‍മ്മത്തിന്റെ ബാലപാഠം അറിയാവുന്ന ഒരാളെങ്കിലും,  ദുബായിലുള്ള മലയാളി മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ടായിരുന്നു എങ്കില്‍, ഇത്തരത്തിലുള്ള വിഡ്ഢിത്തരമായ വാര്‍ത്ത കൊടുക്കേണ്ടി വരില്ലായിരുന്നു.

2021 സെപ്റ്റംബര്‍ 19 ഞായറാഴ്ച, കേരള സര്‍ക്കാരിന്റെ തിരുവോണം ബമ്പര്‍ ലോട്ടറിയുടെ ചരിത്രത്തില്‍ ആദ്യമായി, 12 കോടി രൂപയുടെ ഒന്നാം സമ്മാനമായ TE 645465 നമ്പര്‍ ടിക്കറ്റ് എടുത്ത ഭാഗ്യവാനാണ്, ബമ്പര്‍ ലോട്ടറി അടിച്ചിരിക്കുന്നത്. ഈ വിവരം തൃപ്പൂണിത്തുറയിലുള്ള മീനാക്ഷി ലോട്ടറി ഏജന്‍സിയില്‍ നിന്നും, 300 രൂപയുടെ ഓണം ബമ്പര്‍ ലോട്ടറി, നേരിട്ട് വന്ന് എടുത്ത ആളാണ് ഭാഗ്യവാന്‍ എന്ന്,  മീനാക്ഷി ലോട്ടറി ഏജന്‍സിയുടെ മാനേജര്‍ പകല്‍പോലെ വ്യക്തമായി വിശദീകരിക്കുന്നത്, ഞായറാഴ്ച നറുക്കെടുപ്പ് സമയത്ത് തന്നെ എല്ലാ ചാനലിലും ലൈവ് ആയി വന്നിട്ടുള്ളതാണ്.

വസ്തുത ഇങ്ങനെയിരിക്കെ, യാതൊരു സംശയങ്ങള്‍ക്കും ഇടനല്‍കാതെ, ഒന്നാം സമ്മാനത്തിന് അര്‍ഹനായ ലോട്ടറി, തൃപ്പൂണിത്തുറയിലുള്ള മീനാക്ഷി ലോട്ടറി ഏജന്‍സി കടയില്‍ നിന്നും, നേരിട്ട് വാങ്ങിച്ചു കൊണ്ടുപോയി എന്ന് വ്യക്തമായിരിക്കെ, ഒരു മണിക്കൂറിന് ശേഷം ദുബായിലുള്ള, വയനാട് സ്വദേശിയായ  സൈതലവി, ഒരു തെളിവിന്റെയും പിന്‍ബലമില്ലാതെ ഓണം ബമ്പറായ 12 കോടി രൂപ തനിക്ക് അടിച്ചുവെന്ന വ്യാജേനയുള്ള സൈതലവിയുടെ വിശദീകരണം, അരിയാഹാരം കഴിക്കുന്ന ഒരാള്‍ക്കും വിശ്വസിക്കാനാകാത്ത ഹിമാലയ മണ്ടത്തരം വിളമ്പിയത്, അതേപടി വാര്‍ത്ത കൊടുത്ത മാധ്യമ പ്രവര്‍ത്തകരുടെ വിശ്വാസ്യതയാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്.

ഒന്നാം സമ്മാനത്തിന് അര്‍ഹനായ ലോട്ടറി ടിക്കറ്റ്, TE 645465 എന്ന ടിക്കറ്റ് നറുക്കെടുപ്പ് നടത്തിയ ആ സമയത്ത് തന്നെ സോഷ്യല്‍ മീഡിയയിലൂടെയും ചാനലുകളിലൂടെയും ടിക്കറ്റിന്റെ കളര്‍ ഡിസ്‌പ്ലേ പറന്ന് നടക്കുന്നുണ്ടായിരുന്നു. അതിന്റെ ഫോട്ടോ കോപ്പി എടുത്ത് സൈതലവിയുടെ വായനാട്ടിലുള്ള സുഹൃത്ത്, സൈതലവിയ്ക്ക് വാട്‌സ്ആപ്പില്‍ അയച്ച് കൊടുത്തിട്ട്, കിലുക്കം സിനിമയില്‍ കുശിനിക്കാരനായ ഇന്നസെന്റിന് ലോട്ടറി അടിച്ചത് പോലെ,  ദുബായില്‍ ഒരു ഹോട്ടലില്‍ പ്ലേറ്റ് കഴുകി കൊണ്ടിരുന്ന സൈതലവിയ്ക്ക് ലോട്ടറി അടിച്ചുവെന്ന് അവകാശപ്പെട്ടു കൊണ്ട് ലൈവില്‍ വന്നപ്പോള്‍, '12 കോടി രൂപ ബമ്പര്‍ അടിച്ച നിങ്ങള്‍ ഈ ജോലി നിര്‍ത്തി നാട്ടിയ്ക്ക് മടങ്ങുന്നുണ്ടോ'?  എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി, ഈ ജോലി താന്‍ തുടരുകയാണ് എന്ന് സൈതലവി പറഞ്ഞപ്പോള്‍ തന്നെ, ലോട്ടറി അടിച്ചുവെന്ന അവകാശ വാദം പച്ചക്കള്ളമാണെന്ന് അപ്പോള്‍ തന്നെ ബോധ്യമാകുന്നതാണ്.ഹോട്ടലില്‍ പ്ലേറ്റ് കഴുകുന്ന ജീവനക്കാരന്‍, 12 കോടി രൂപ ലോട്ടറി അടിച്ചിട്ടും താന്‍ പ്ലേറ്റ് കഴുകുന്ന ജോലി തുടരുമെന്ന് പറയുന്നത് എങ്ങനെ വിശ്വസിക്കാനാകും? ഈ തോന്നല്‍ ദുബായിലെ മലയാളികളായ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ഇല്ലാതെ പോയതില്‍ ഞാന്‍ ദുഃഖിക്കുന്നു. ജീവിക്കുവാന്‍ ഒരു മാര്‍ഗവും ഇല്ലാതെ നിവൃത്തിക്കെട് വരുമ്പോളാണ്, പലരും  ഹോട്ടലില്‍ പ്ലേറ്റ് കഴുകുന്ന ജോലിക്ക് പോകുന്നത്. അങ്ങനെ തൊഴില്‍ ചെയ്ത് ജീവിക്കുന്നവരോട് എനിക്ക് ഏറ്റവും കൂടുതല്‍ ബഹുമാനവും ആദരവും മാത്രമേയുള്ളൂ.


സുഹൃത്ത് പറ്റിച്ചു എന്ന വാദവുമായി രംഗത്തിറങ്ങിയ സൈതലവിയുടെ പേരില്‍, 12 കോടിയുടെ ഒന്നാം സമ്മാനമായ ഓണം ബമ്പര്‍ തട്ടിയെടുക്കാനും, ജനങ്ങളെ പറ്റിച്ച് ചുളുവില്‍ പബ്ലിസിറ്റി കിട്ടാന്‍ വേണ്ടിയുള്ള

സൈതലവിയുടെ തട്ടിപ്പിന് എതിരെയും, കേരള ലോട്ടറി വകുപ്പ് നടപടി എടുക്കേണ്ടതാണ്. കേരള സര്‍ക്കാരിന്റെ ലോട്ടറി നറുക്കെടുപ്പിന്റെ നിയമപ്രകാരം, ഒന്നാം സമ്മാനം അടിച്ച ടിക്കറ്റിന്റെ ഒറിജിനല്‍ ഹാജരാക്കുന്നവര്‍ക്കാണ്, സമ്മാന തുക നല്‍കൂ എന്ന വ്യവസ്ഥ നിലനില്‍ക്കെ, ഫോട്ടോസ്റ്റാറ്റ് ലോട്ടറി ടിക്കറ്റുമായി സൈതലവി ഇറങ്ങിയത് വിരോധാഭാസമാണ്.

അതേസമയം, ഓണം ബമ്പറായ 12 കോടിയ്ക്ക് അര്‍ഹനായ എറണാകുളം മരട് സ്വദേശിയും ഓട്ടോ റിക്ഷാ ഡ്രൈവറുമായ ജയപാലന്‍ പി.ആര്‍, നറുക്കെടുപ്പ് നടത്തിയ ഞായറാഴ്ച തന്നെ,  തനിക്കാണ് ലോട്ടറി അടിച്ചത് എന്ന് ടി.വി ന്യൂസിലൂടെ അറിഞ്ഞെങ്കിലും, പിറ്റേദിവസം തിങ്കളാഴ്ച, മരടിലെ കാനറാ ബാങ്കില്‍ ഒന്നാം സമ്മാനമായ 12 കോടിയുടെ ഒറിജിനല്‍ ടിക്കറ്റ് ഹാജരാക്കി റെസീപ്റ്റ് വാങ്ങിച്ച്, 2021 സെപ്റ്റംബര്‍ 21 തിങ്കളാഴ്ച വൈകുന്നേരമാണ്  മാധ്യമങ്ങളിലൂടെ  ഈ വിവരം പുറത്ത് വരുന്നത്. അന്ന് തന്നെ ജയപാലനോട് റിപ്പോട്ടര്‍ ചാനലിലെ അന്തിചര്‍ച്ചയില്‍ നികേഷ് കുമാര്‍, 'അന്ന് തന്നെ ഞായറാഴ്ച ബാങ്കില്‍ ഈ ടിക്കറ്റ് ഏല്‍പ്പിക്കാതെ നിങ്ങള്‍ എന്തിനാണ് തിങ്കളാഴ്ച ബാങ്കില്‍ ടിക്കറ്റ് ഏല്‍പ്പിച്ചത്'? എന്ന ചോദ്യമാണ് ചോദിച്ചത്. അരിയാഹാരം കഴിക്കുന്ന കേരളത്തിലെ എല്ലാവര്‍ക്കും, 'ഞായറാഴ്ച ഒരു ബാങ്കും തുറക്കില്ലെന്ന്' അറിയാമെങ്കിലും, നികേഷ് കുമാര്‍ മാത്രം അത് അറിയാതെ പോയെന്ന് പറയാതെ വയ്യ!

 

 

  comment

  LATEST NEWS


  ജനക്ഷേമം ഉറപ്പാക്കാന്‍ സത്വര നടപടി


  ഇന്ത്യ ഒരു രാഷ്ട്രമല്ലെന്നും സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണെന്നും വിശേഷിപ്പിച്ച രാഹുലിന് അംബേദ്കറുടെ പ്രസംഗത്തിലൂടെ കേന്ദ്രമന്ത്രിയുടെ ചുട്ട മറുപടി


  കഥ പറച്ചിലിന്റെ നാടായ ഇന്ത്യ ലോകത്തിന്റെ ഉള്ളടക്ക കേന്ദ്രമായി: കാനില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പുകളുമായി സംവദിച്ച് കേന്ദ്രമന്ത്രി മുരുകന്‍


  ക്വാഡ് യോഗത്തില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദി ജപ്പാനില്‍; 40 മണിക്കൂറിനുളളില്‍ പങ്കെടുക്കുന്നത് 23 പരിപാടികളില്‍


  കര്‍ണാടകത്തില്‍ കരാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം; സംസ്ഥാനത്ത് സുപ്രധാന നീക്കവുമായി ബിജെപി സര്‍ക്കാര്‍


  നൂറിന്റെ നിറവില്‍ ഹരിവരാസനം; അന്താരാഷ്ട്ര തലത്തില്‍ ഒരു വര്‍ഷത്തെ ശതാബ്ദി ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ ശബരിമല അയ്യപ്പസേവാ സമാജം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.