login
പാലായില്‍ മുസ്ലീമില്ല; ഈരാറ്റുപേട്ടക്കാരെ ഇറക്കി കത്തീഡ്രല്‍ പള്ളിയുടെ മുന്നില്‍ മോസ്‌ക് പണിതു; ഹലാല്‍‍ തോന്നിവാസങ്ങള്‍ പ്രതിരോധിക്കുമെന്ന് കേരളനസ്രാണി

കണക്കില്‍ പെടാത്ത രീതിയില്‍ ഉണ്ടാക്കുന്ന പണത്തിന്റെയും ചില പ്രത്യേക പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള വോട്ട് ബാങ്കിന്റെയും ബലത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളെ വരുതിയില്‍ നിര്‍ത്തി കാണിച്ചു കൊണ്ടിരിക്കുന്ന തോന്ന്യാസങ്ങളും നല്ല രീതിയില്‍ മനസ്സിലാക്കിയിട്ടുണ്ടെന്നും കേരള നസ്രാണി പേജ് പറയുന്നു

കോട്ടയം: പാലായില്‍ ഹലാല്‍ റെസ്‌റ്റോറന്റ് തുടങ്ങിയതിനെതിരെ രൂക്ഷ പ്രതികരണവുമായി സോഷ്യല്‍ മീഡിയയിലെ ക്രൈസ്തവ ഗ്രൂപ്പുകള്‍. ക്രൈസ്തവര്‍ നേരിട്ട് നിയന്ത്രിക്കുന്ന ക്രിസ്ത്യന്‍ ലീഗും, കേരള നസ്രാണി എന്നീ സോഷ്യല്‍ മീഡിയാ ഗ്രൂപ്പുകളാണ് ഹലാല്‍ ഹോട്ടലിന് പിന്നിലുള്ള പൊള്ളത്തരവും ഗൂഢാലോചനയും തുറന്നു കാട്ടിയിരിക്കുന്നത്.  

കൃസ്ത്യാനികള്‍ പരമ്പരാഗതമായി താമസിക്കുകയും ബിസിനസ്സ് നടത്തുകയും ചെയ്യുന്ന പല മേഖലകളിലും ഈ രീതികളില്‍ ഉള്ള കടന്ന് കയറ്റം നടത്തി യാതൊരു ധാര്‍മ്മികതയും ഇല്ലാതെ ബിസിനസ്സ് നടത്തി ടൗണിന്റെ നിയന്ത്രണം പിടിച്ചെടുത്തതിന് ഉദാഹരണങ്ങളായി നിരവധി പ്രദേശങ്ങള്‍ ഉണ്ട്. കണക്കില്‍ പെടാത്ത രീതിയില്‍ ഉണ്ടാക്കുന്ന പണത്തിന്റെയും ചില പ്രത്യേക പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള വോട്ട് ബാങ്കിന്റെയും ബലത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളെ വരുതിയില്‍ നിര്‍ത്തി കാണിച്ചു കൊണ്ടിരിക്കുന്ന തോന്ന്യാസങ്ങളും നല്ല രീതിയില്‍ മനസ്സിലാക്കിയിട്ടുണ്ടെന്നും കേരള നസ്രാണി പേജ് പറയുന്നു.  

പോസ്റ്റിന്റെ പൂര്‍ണരൂപം:

പാലായിലെ അറേബ്യന്‍ കുഴിമന്തി റെസ്റ്റോറന്റ് വിവാദം ആയിട്ട് കുറച്ചു ദിവസങ്ങളായി. ക്രിസ്ത്യാനികള്‍ പൊതുവെ ഹലാല്‍ ആണോ അല്ലയോ എന്ന് നോക്കി ഭക്ഷണം കഴിക്കുന്ന ശീലം ഇല്ലാത്തതിനാല്‍ ഹലാല്‍ ബോര്‍ഡ് കണ്ടാല്‍ ഭക്ഷണം കഴിക്കാന്‍ എന്തെങ്കിലും ബുദ്ധിമുട്ടോ ബിസിനസ്സ് ആവശ്യങ്ങള്‍ക്കായി റെസ്റ്റോറെന്റുകളുടെ മുന്‍പില്‍ ഹലാല്‍ ബോര്‍ഡ് വെക്കാന്‍ മടിയോ കാണിക്കാറില്ല. ഹലാല്‍ ബോര്‍ഡ് വെക്കുന്ന റെസ്റ്റോറേറ്റുകളില്‍ മുസ്ലിം മതസ്ഥനായ വ്യക്തി അറക്കുന്ന മാംസം മാത്രമേ വാങ്ങിക്കാവൂ എന്നതിലെ ബിസിനസ്സ് തന്ത്രം പലരും ശരിയായി മനസ്സിലാക്കുന്നുണ്ട് എന്നും കരുതുന്നില്ല.

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാലായിലെ കത്തീഡ്രല്‍ പള്ളിയിലേക്ക് കയറുന്ന വഴിയുടെ തുടക്കത്തില്‍ മുസ്ലിം മതസ്ഥനായ ഒരു വ്യക്തി കുറച്ചു സ്ഥലം വാങ്ങി കട മുറി പണിയാന്‍ മുനിസിപ്പാലിറ്റിയില്‍ അപേക്ഷ കൊടുത്തു അനുമതി വാങ്ങിച്ചു. പാലാ മുന്‍സിപ്പാലിറ്റിയില്‍ ഇസ്ലാം മതസ്ഥരായ ആരും താമസിക്കുന്നില്ലെങ്കിലും അനുമതി കിട്ടിയതിന് ശേഷം കടമുറിക്ക് പകരം മോസ്‌ക് പണിതതിനാല്‍ കെട്ടിടത്തിന് മുന്‍സിപ്പാലിറ്റി അനുമതി കൊടുത്തില്ല. കത്തീഡ്രല്‍ പള്ളിയുടെ മുന്‍വശം തന്നെ അനധികൃത നിര്‍മ്മാണത്തിന് തിരഞ്ഞെടുത്തത് നിഷ്‌കളങ്ക മനസ്സോടെ ആണെന്ന് കരുതാനും സാധിക്കില്ല.

മുന്‍സിപ്പാലിറ്റിയെ വെല്ലു വിളിച്ചു ടാങ്കറില്‍ വെള്ളം കൊണ്ട് വരുകയും, കറന്റിന് വേണ്ടി ജനറേറ്റര്‍ ഉപയോഗിക്കുകയും, പാലായില്‍ നിസ്‌കരിക്കാന്‍ ആള്‍ക്കാര്‍ ഇല്ലാത്തതിനാല്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ഈരാറ്റുപേട്ടയില്‍ നിന്ന് ആള്‍ക്കാര്‍ വരുകയും ചെയ്താണ് മോസ്‌കിന്റെ പ്രവര്‍ത്തനം മുന്‍പോട്ട് കൊണ്ട് പോയത്. കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം മുസ്ലിം ലീഗ് നേതൃത്വം കെഎം മാണിയുമായി ബന്ധപ്പെട്ട് മോസ്‌കിന് നിയമപരമായ അനുമതി നേടിയെടുക്കുകയും ചെയ്തു. ഇസ്ലാം മതസ്ഥരായ ആരും ഇല്ലാത്ത ഒരു പ്രദേശത്ത് മോസ്‌ക് പണിയുന്നത് എന്ത് ഉദ്ദേശത്തിലാണ് എന്ന് മനസ്സിലാക്കാന്‍ സാധിക്കാത്തവരാണ് പാലായില്‍ ഉള്ളത് എന്ന് ആരെങ്കിലും കരുതുന്നുണ്ട് എങ്കില്‍ അവരുടെ വിവരദോഷം എന്നെ പറയാനുള്ളു.

Facebook Post: https://www.facebook.com/keralanasrani/posts/1277370459301548

കൃസ്ത്യാനികള്‍ പരമ്പരാഗതമായി താമസിക്കുകയും ബിസിനസ്സ് നടത്തുകയും ചെയ്യുന്ന പല മേഖലകളിലും ഈ രീതികളില്‍ ഉള്ള കടന്ന് കയറ്റം നടത്തി യാതൊരു ധാര്‍മ്മികതയും ഇല്ലാതെ ബിസിനസ്സ് നടത്തി ടൗണിന്റെ നിയന്ത്രണം പിടിച്ചെടുത്തതിന് ഉദാഹരണങ്ങളായി നിരവധി പ്രദേശങ്ങള്‍ ഉണ്ട്. കണക്കില്‍ പെടാത്ത രീതിയില്‍ ഉണ്ടാക്കുന്ന പണത്തിന്റെയും ചില പ്രത്യേക പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള വോട്ട് ബാങ്കിന്റെയും ബലത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളെ വരുതിയില്‍ നിര്‍ത്തി കാണിച്ചു കൊണ്ടിരിക്കുന്ന തോന്ന്യാസങ്ങളും നല്ല രീതിയില്‍ മനസ്സിലാക്കിയിട്ടുണ്ട്.

Facebook Post: https://www.facebook.com/keralanasrani/photos/a.515231218848813/1276179092754018/

ഇത്രയും കാലവും കണ്ടില്ല കേട്ടില്ല എന്ന് നടിച്ചെങ്കിലും ഇനിയും ഈ രീതിയില്‍ മുന്‍പോട്ട് പോകാന്‍ അനുവദിച്ചാല്‍ നിലനില്‍പ്പ് പോലും അപകടത്തില്‍ ആകും എന്ന് മനസ്സിലാക്കി കേരളത്തിലെ ക്രിസ്ത്യാനികളുടെ രീതിയിലും മാറ്റങ്ങള്‍ വന്ന് തുടങ്ങിയിട്ടുണ്ട്. ഈന്തപ്പഴത്തിന്റെയും, വിമാന ടിക്കറ്റിന്റെയും ബലത്തില്‍ കേരളത്തിലെ പ്രബല രാഷ്ട്രീയ നേതാക്കളെ കൈപ്പിടിയില്‍ നിര്‍ത്തുന്നതിന്റെ അഹങ്കാരത്തില്‍ മുന്‍പോട്ട് പോകാനാണ് ഇനിയും ശ്രമിക്കുന്നതെങ്കില്‍ പ്രതിരോധം ഉണ്ടാകും എന്നതില്‍ ഒരു സംശയവും വേണ്ട.

Facebook Post: https://www.facebook.com/keralanasrani/photos/a.515231218848813/1277391569299437/

  comment

  LATEST NEWS


  നെല്‍ക്കര്‍ഷകരെ വഞ്ചിച്ച് സര്‍ക്കാര്‍; താങ്ങുവില വര്‍ധിപ്പിച്ചത് നടപ്പാക്കിയില്ല; നെല്ലിന്റെ സംഭരണവില വിതരണവും വൈകുന്നു


  'ശ്വാസംമുട്ടി' കാസര്‍കോട്; തുടര്‍ച്ചയായി രണ്ടാം ദിവസവും ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം


  തിക്രി കൂട്ടമാനഭംഗക്കേസ്: ഇടനിലക്കാരുടെ നേതാവ് യോഗേന്ദ്ര യാദവിനെ പൊലീസ് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തു, പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു


  മാടമ്പ്, എന്റെ ഗുരുനാഥന്‍; ചലച്ചിത്ര സംവിധായകന്‍ ജയരാജ്


  മാര്‍ക്‌സില്‍ നിന്ന് മഹര്‍ഷിയിലേക്ക്


  വഞ്ചനകള്‍ മൂടിവച്ച് സിപിഎമ്മിന്റെ വാഴ്ത്തലുകള്‍


  സിവില്‍ സപ്ലൈസിന്റെ അനാസ്ഥ; കൊവിഡ് കാലത്ത് പാവങ്ങള്‍ക്കായി കേന്ദ്രം നല്‍കിയ 596.7 ടണ്‍ കടല പഴകി നശിച്ചു


  പാലസ്തീന്‍ 'തീവ്രവാദി' ആക്രമണത്തില്‍ മരിച്ച സൗമ്യയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഉമ്മന്‍ ചാണ്ടി; പോസ്റ്റ് പിന്‍വലിക്കാതിരിക്കട്ടെയെന്ന് സോഷ്യല്‍ മീഡിയ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.