login
കോഹ്‌ലി-അനുഷ്‌ക പ്രണയ ചിത്രം വൈറല്‍

ജനുവരി 11 നാണ് മുംബൈയിലെ ബ്രീച് ക്യാന്‍ഡി ആശുപത്രിയില്‍ അനുഷ്‌ക പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

ന്യൂഡല്‍ഹി:  ഏറെ വലുതല്ല ഈ പ്രേത്യകദിനം, പക്ഷെ ഈ സൂര്യാസ്തമയ ചിത്രം പോസ്റ്റ് ചെയ്യാന്‍  പറ്റിയദിനം ഇന്നുതന്നെ....ഈ വാക്കുകള്‍ക്കൊപ്പമാണ് മനോഹരമായ സൂര്യാസ്തമയത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടിം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്കൊപ്പമുള്ള  ചിത്രം ഭാര്യ അനുഷ്‌ക ശര്‍മ്മ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.  ചിത്രം  പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനകം എട്ടു ലക്ഷം പേരാണ്  ലൈക്ക് ചെയ്തത്. ഒപ്പം നിരവധിപേര്‍ കമന്റുകളുമായി എത്തി.  പരസ്പരം നോക്കി ചിരിയോടെ നില്‍ക്കുന്ന ഇരുവര്‍ക്കുമിടയിലൂടെ കടലും അസ്തമയ സൂര്യനെയും കാണാം.  

ജനുവരി 11 നാണ് മുംബൈയിലെ ബ്രീച് ക്യാന്‍ഡി ആശുപത്രിയില്‍ അനുഷ്‌ക പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. 2017 ഡിസംബറില്‍ ബന്ധുക്കളും സുഹൃത്തുക്കളും മാത്രം  പങ്കെടുത്ത ചടങ്ങിലായിരുന്നു ഇരുവരുടെയും വിവാഹം. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ പുതിയ അതിഥിയുടെ വരവിനെപ്പറ്റി ഇരുവരും പറഞ്ഞിരുന്നു. അനുഷ്‌ക അവസാനമായി അഭിനയിച്ച ചിത്രം 2018ല്‍ പുറത്തിറങ്ങിയ സീറോയാണ്.  

 

 

  comment
  • Tags:

  LATEST NEWS


  ശ്രീനാരായണ ഗുരുവും കുമാരനാശാനും


  ഭൂമിയെ സംരക്ഷിക്കാന്‍; ഭൂപോഷണയജ്ഞം നാളെ ഭൂമിപൂജയോടെ തുടക്കം


  ജലീലിന്റെ രാജി അനിവാര്യം


  ലിവര്‍പൂളിന് വിജയം


  വിഷുവരെ കേരളത്തില്‍ അപകടകരമായ ഇടിമിന്നലോട് കൂടിയ കാറ്റും മഴയും; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


  ശബരിമലയില്‍ ദാരുശില്പങ്ങള്‍ സമര്‍പ്പിച്ചു


  വേനല്‍ കാലത്ത് കരുതല്‍ വേണം; ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത; നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്


  ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം; 2030ല്‍ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനുള്ള ശ്രമം തകര്‍ത്തത് മോദിയുടെ നോട്ട് നിരോധനമെന്ന് പിസി ജോര്‍ജ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.