login
നദീര്‍ കണ്‍സെന്റ് പോലും പാലിക്കാത്ത 'പുരോഗമനിസ്റ്റ്'; അവന്‍ ബാലപീഡനം നടത്തിയെന്ന് കേട്ടപ്പോള്‍ എനിക്ക് ഞെട്ടലില്ല; ഗുരുതര ആരോപണവുമായി അധ്യാപിക

ഒരു വര്‍ക്കിന്റെ അവസാനദിവസത്തിന്റെ ആഘോഷത്തിനിടയ്ക്ക് കണ്‍സെന്റ് ചോദിക്കുകയും താത്പര്യമില്ലെന്ന് മുഖത്തുനോക്കി തുറന്നു പറയുകയും ചെയ്തിട്ടും ആണഹന്തയുടെ ഊക്ക് കാണിക്കാന്‍ ശ്രമിച്ച അയാളെ തല്ലിയിട്ടാണ് ഇറങ്ങിപ്പോന്നത്. പിന്നീട് നേരം വെളുത്തപ്പോള്‍ ആദ്യം ചെയ്തത് ഇമ്മാതിരി മനുഷ്യരോടുള്ള സമ്പര്‍ക്കം തുടരാന്‍ താത്പര്യമില്ലാത്തതുകൊണ്ട് രാജി വച്ചതായി അറിയിക്കുകയാണ്.ഒറ്റരാത്രി കൊണ്ട് അനുഭവിച്ച ഭയം,

തിരുവനന്തപുരം: മാവോയിസ്റ്റ് പ്രസിദ്ധീകരണമായ കാട്ടുതീ പ്രചരിപ്പിച്ചതിന് അറസ്റ്റിലാവുകയും സിപിഎം ഇടപെട്ട് യുഎപിഎ പിന്‍വലിപ്പിച്ച് സ്വതന്ത്രനാക്കിയ നദീറിനെതിരെ ഗുരുതര ആരോപണവുമായി അധ്യാപിക.  കോളേജ് അധ്യാപികയായ ലിഖിതയാണ് നദീറിനെതിരെ രംഗത്തുവന്നിരിക്കുന്നത്. നദീറിനെതിരേ ഗുരുതര ബാലപീഡന ആരോപണങ്ങള്‍ പലരും ഉയര്‍ത്തിയിരുന്നു. ഇതി ശരിവെയ്ക്കുന്നതാണ് അധ്യാപികയായ ലിഖിതയുടെ ഫേസ്ബുക്ക് പോസ്റ്റ്.

പോസ്റ്റിന്റെ പൂര്‍ണരൂപം:  

നദിയെന്ന കള്ളനാണയത്തെ തിരിച്ചറിയുന്നതിനും മുന്‍പ് അയാളെനിയ്‌ക്കെന്റെ പ്രിയപ്പെട്ട നദീര്‍ക്കയായിരുന്നു. കല്പറ്റ ഗവ.കോളേജിലെ മാസ് കമ്മ്യൂണിക്കേഷന്‍ കാലഘട്ടത്തില്‍ നെല്ലിക്ക മാഗസീന്റെ എഡിറ്ററും ഞങ്ങളുടെ / ക്യാമ്പസിന്റെ നീതിബോധമുള്ള സഖാവായിരുന്നു.

2 വര്‍ഷത്തെ പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി തുടര്‍പഠനവും കഴിഞ്ഞ് പാലക്കാട് ഒരു സ്വാശ്രയകോളേജില്‍ അധ്യാപികയായി ജോലി ചെയ്യുന്നതിനിടയ്ക്കാണ് പേപ്പര്‍ബോട്ട് എന്ന സ്ഥാപനത്തില്‍ നിന്ന് നദീര്‍ക്ക വിളിയ്ക്കുന്നത്. അപ്പോഴേയ്ക്കും പാരലല്‍ പൊളിറ്റിക്‌സിലേയ്ക്ക് നദീര്‍ തിരിഞ്ഞിരുന്നു.

തീര്‍ച്ചയായും വരണം എന്ന നിര്‍ബന്ധബുദ്ധിയില്‍ അയാള്‍ പലതവണ വിളിക്കുകയുണ്ടായി. ജോലിയ്ക്ക് ജോയിന്‍ ചെയ്യുകയും ഏതാണ്ട് ഒരുമാസക്കാലം അവിടെ ജോലി ചെയ്യുകയും ചെയ്തു. ഒരു വര്‍ക്കിന്റെ അവസാനദിവസത്തിന്റെ ആഘോഷത്തിനിടയ്ക്ക് കണ്‍സെന്റ് ചോദിക്കുകയും താത്പര്യമില്ലെന്ന് മുഖത്തുനോക്കി തുറന്നു പറയുകയും ചെയ്തിട്ടും ആണഹന്തയുടെ ഊക്ക് കാണിക്കാന്‍ ശ്രമിച്ച അയാളെ തല്ലിയിട്ടാണ് ഇറങ്ങിപ്പോന്നത്. പിന്നീട് നേരം വെളുത്തപ്പോള്‍ ആദ്യം ചെയ്തത് ഇമ്മാതിരി മനുഷ്യരോടുള്ള സമ്പര്‍ക്കം തുടരാന്‍ താത്പര്യമില്ലാത്തതുകൊണ്ട് രാജി വച്ചതായി അറിയിക്കുകയാണ്.ഒറ്റരാത്രി കൊണ്ട് അനുഭവിച്ച ഭയം, അരക്ഷിതാവസ്ഥ ഇതൊക്കെ മറികടക്കാന്‍ മറ്റൊരു ആണ്‍ സുഹൃത്ത് രാത്രി മുഴുവന്‍ ഫോണിന്റെ അങ്ങേത്തലപ്പത്ത് എന്നെ കേട്ടിരുന്നു എന്നതാണ് വലിയ കാര്യം. 

Facebook Post: https://www.facebook.com/aami.abina/posts/2387791518019810

വിശപ്പിനേക്കാള്‍, മരണത്തേക്കാള്‍ ആഴമുള്ള ചില സമയങ്ങളുണ്ട്.അതിജീവിക്കാന്‍ ഒരാള്‍ കൈ പിടിച്ചില്ലെങ്കില്‍ അവനവനെത്തന്നെ നഷ്ടപ്പെടുന്നത് നിസഹായരായി കണ്ടുനില്‍ക്കേണ്ടി വരും നമുക്ക്. ചങ്കൂറ്റത്തോടെ അവനൊരെണ്ണം കൊടുത്തിട്ട് പോന്ന ധീരയുവതിയെക്കുറിച്ചല്ല ഞാന്‍ സംസാരിക്കുന്നത്. തല്ലിയിട്ടും ഇറങ്ങിപ്പോന്നിട്ടും രാജി വച്ചിട്ടും എനിയ്‌ക്കെന്നെ വീണ്ടെടുക്കാന്‍ സമയമെടുത്തു എന്നതിനെക്കുറിച്ചാണ്. ശേഷം അയാള്‍ക്കെതിരെ UAPA വന്ന സമയത്ത് കൂടെ നിന്നിരുന്നു. അത് തീര്‍ത്തും പൊളിറ്റിക്കല്‍ ആയ എന്റെ നിലപാടിന്റെ ഭാഗമായിട്ടാണ്. അടുത്ത സുഹൃത്തുക്കള്‍ക്കും നദീറിന്റെയും എന്റെയും ക്യാമ്പസ് സുഹൃത്തുക്കള്‍ക്കും ഈ വിഷയം നന്നായി അറിയാം.  

ഇസ്ലാമോഫോബിക് ആയല്ല ഞാന്‍ നിങ്ങള്‍ പറയുന്ന ഈ 'നദി'യെ നദീര്‍ എന്നു വിളിച്ചത്.ഞാന്‍ പരിചയപ്പെടുന്ന - അയാള്‍ എന്റെയറിവില്‍ 'സഖാവായിരുന്ന' കാലത്തൊക്കെ ഞങ്ങള്‍ നദീര്‍ എന്നുതന്നെയാണ് അയാളെ വിളിക്കാറുള്ളത്.  

സ്വയം അയാള്‍ അയാളെ നദിയെന്നോ ഗുല്‍മോഹര്‍ എന്നൊ ഒക്കെ വിശേഷിപ്പിക്കാറുണ്ട്.അങ്ങനെയേ അവനെ വിശേഷിപ്പിക്കാവൂ എന്നും ഇസ്ലാമോഫോബിക് ആണെന്നും പറഞ്ഞു വരുന്നവര്‍ ആരായാലും അങ്ങോട്ട് മാറി നില്‍ക്കേണ്ടിവരും.

അതെന്റെ കാര്യമല്ല.എനിക്കറിയുന്ന നദീര്‍ കണ്‍സെന്റ് എന്ന മിനിമം മര്യാദ പോലും പാലിക്കാത്ത ' പുരോഗമനിസ്റ്റാണ്' അവനിങ്ങനെയൊരു child abuse /rape നടത്തിയെന്ന് കേള്‍ക്കുമ്പൊ എനിക്ക് വലിയൊരു ഞെട്ടലൊന്നുമില്ല.. എന്റെയും അവന്റെയും പൊതുസുഹൃത്തുക്കള്‍ക്കുമില്ല.മറിച്ച് ഒരു ട്രോമയിലേയ്ക്ക് മറ്റൊരാള്‍ കൂടി ഇറങ്ങി വന്നല്ലൊ എന്നൊരു സംഘര്‍ഷമുണ്ട്..

എന്തുതന്നെ സംഭവിച്ചാലും #നദീറിനൊപ്പമല്ല

  comment

  LATEST NEWS


  സവര്‍ക്കറെ കരുതുന്നത് അത്യധികം ബഹുമാനത്തോടെ; അഞ്ച് വര്‍ഷം മുമ്പ് നല്‍കിയ ലേഖനത്തിന് ക്ഷമാപണം നടത്തി മലയാള മനോരമയുടെ ദ വീക്ക്


  മുന്‍ കേരള ഗവര്‍ണര്‍ ആര്‍.എല്‍. ഭാട്ടിയ അന്തരിച്ചു; കോവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കേയാണ് മരണം


  സവര്‍ക്കറെ കരുതുന്നത് 'അത്യധികം ബഹുമാനത്തോടെ'; അഞ്ച് വര്‍ഷം മുമ്പ് നല്‍കിയ ലേഖനത്തിന് ക്ഷമാപണം നടത്തി മലയാള മനോരമയുടെ ദ വീക്ക്


  സവര്‍ക്കറെ കരുതുന്നത് 'അത്യധികം ബഹുമാനത്തോടെ'; അഞ്ച് വര്‍ഷം മുമ്പ് നല്‍കിയ ലേഖനത്തിന് ക്ഷമാപണം നടത്തി മലയാള മനോരമയുടെ ദ വീക്ക്


  പണം കണ്ടാണ് ഇതു ചെയ്തതെങ്കില്‍ നിങ്ങളേക്കാള്‍ മാന്യത തെരുവില്‍ ഗതികേട് കൊണ്ട് തുണിയുരിയേണ്ടി വരുന്നവര്‍ക്കുണ്ട്;ഏഷ്യാനെറ്റ്ന്യൂസിനോട് യുവമോര്‍ച്ച


  ബിജെപിക്കും യുഡിഎഫിനും എതിരായി കള്ളക്കഥകള്‍ ഉണ്ടാക്കുക; ഏഷ്യാനെറ്റ് ന്യൂസ് എഡിറ്ററുടെ നിര്‍ദേശം; സിന്ധുവിന്റെ ഇ-മെയ്ല്‍; പുറത്തുവിട്ട് സുരേന്ദ്രന്‍


  മരണത്തെ പുഞ്ചിരിയോടെ പുണര്‍ന്ന യുവ സാഹസികന് കണ്ണീരില്‍ കുതിര്‍ന്ന പ്രണാമം; നന്ദു മഹാദേവയെ അനുസ്മരിച്ച് കുമ്മനം


  ഡിആര്‍ഡിഒയുടെ കോവിഡ് മരുന്ന് അടുത്താഴ്ച പുറത്തിറങ്ങും; ആദ്യഘട്ടം വിതരണം ചെയ്യുന്നത് 10,000 ഡോസ്, രോഗികളിലെ ഓക്‌സിജന്‍ ക്ഷമത കൂട്ടുമെന്ന് പഠനം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.