തങ്ങള്‍ നല്‍കിയത് വ്യാജവാര്‍ത്തയാണെന്ന് വയര്‍ തന്നെ സമ്മതിച്ചിരുന്നു. എന്നാല്‍, നിയമനടപടികളുമായി യുപി സര്‍ക്കാര്‍ മുന്നോട്ട് പോവുകയായിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ 'ആവിഷ്കാര സ്വാതന്ത്രം' എന്നു പറഞ്ഞ് എംഎ ബേബി രംഗത്തുവന്നിരിക്കുന്നത്.
തിരുവനന്തപുരം: ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ വ്യാജവാര്‍ത്ത നല്‍കിയതിന് നിയമനടപടി നേരിടുന്ന 'ദ വയര്‍' ഓണ്‍ലൈന്‍ വക്കാലത്തുമായി സിപിഎം പോളിറ്റ് ബ്യൂറോ മെമ്പര്‍ എംഎ ബേബി. വ്യാജവാര്‍ത്ത നല്കി സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചതിനായ് യുപി സര്‍ക്കാര്‍ വയറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഓണ്‍ലൈനിന്റെ എഡിറ്റര്‍ സിദ്ധാര്‍ത്ഥ് വരദരാജനെതിരെ ഉത്തര്‍പ്രദേശ് പോലീസ് കേസെടുത്ത് നിയമനടപടികളിലേക്ക് കടന്നിരുന്നു. തുടര്‍ന്ന് തങ്ങള്‍ നല്‍കിയത് വ്യാജവാര്‍ത്തയാണെന്ന് വയര്‍ തന്നെ സമ്മതിച്ചിരുന്നു. എന്നാല്‍, നിയമനടപടികളുമായി യുപി സര്‍ക്കാര്‍ മുന്നോട്ട് പോവുകയായിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ 'ആവിഷ്കാര സ്വാതന്ത്രം' എന്നു പറഞ്ഞ് എംഎ ബേബി രംഗത്തുവന്നിരിക്കുന്നത്.
ഹിന്ദുവിന്റെ പത്രാധിപര്‍ ആയിരുന്ന സിദ്ധാര്‍ത്ഥ് വരദരാജന് ഇന്ത്യയിലെ ഏറ്റവും പ്രമുഖ പത്രാധിപര്മാരിലൊരാളാണ്. അതിനാല്‍ കേസ് എടുക്കരുത്. കോവിഡ് 19നെക്കുറിച്ച് ഭീതി പടര്‍ത്തി എന്നാണ് സിദ്ധാര്‍ത്ഥ് എഴുതിയ റിപ്പോര്‍ട്ടിനെതിരായ പരാതി. അയോധ്യയിലെ ചടങ്ങില്‍ ആചാര്യ പരമഹംസ് നടത്തിയ ഒരു പരാമര്‍ശം യോഗി ആദിത്യനാഥിന്റെ പേരില്‍ കൊടുത്തു എന്നതും കുറ്റാരോപണമാണ്. ഈ പിശക് വയര്‍ തിരുത്തിയതും ഖേദം പ്രകടിപ്പിച്ചതുമാണെന്ന് എംഎ ബേബി വാദിക്കുന്നു.
വ്യാജവാര്‍ത്തക്കെതിരെ കേസ് എടുത്തത് പത്രസ്വാതന്ത്ര്യത്തിനുമേലുള്ള നഗ്നമായ കടന്നു കയറ്റമാണിത്. ഇന്ത്യയില്‍ പത്രങ്ങളുടെ വായടപ്പിക്കാനുള്ള ശ്രമം നടത്തുന്നതില്‍ ഒന്നാം സ്ഥാനത്താണ് യോഗി സര്‍ക്കാര്‍. എഡിറ്റേഴ്സ് ഗില്‍ഡ് പോലുള്ള സംഘടനകളും ഇരുനൂറോളം പത്രപ്രവര്‍ത്തകരും ഒക്കെ ആവശ്യപ്പെട്ടിട്ടും ഈ വ്യാജവാര്‍ത്ത കേസ് പിന്വലിക്കാന്ന് യു പി സര്‍ക്കാര്‍ തയ്യാറായിട്ടില്ലും എംഎ ബേബി പറയുന്നു.
വ്യാജവാര്‍ത്ത നല്‍കിയവരെ ബിജെപി സര്‍ക്കാരുകള്‍ വേട്ടയാടുകയാണെന്നും അദേഹം പറയുന്നുണ്ട്. വ്യാജവാര്‍ത്തക്കെതിരെ ബിജെപി സര്‍ക്കാരുകള്‍ കേസ് എടുത്തതോടെ രാജ്യത്തെ പത്രസ്വാതന്ത്ര്യത്തിന്റെയും അഭിപ്രായസ്വാതന്ത്ര്യവും ഇല്ലാതായെന്നും ബേബി പരിതപിക്കുന്നു.
പരിഹാരമുണ്ട്; ഇച്ഛാശക്തി വേണം
പ്രകൃതിയെന്ന അക്ഷയ ഖനി; ഇന്ന് ജൈവ വൈവിധ്യ ദിനം
ഇന്ത്യയ്ക്കെതിരെ വിദേശത്തിരുന്ന് രാഹുലിന്റെ ചെളിവാരിയെറിയല്‍ വീണ്ടും; യുഎസ് ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടണമെന്നും രാഹുല്‍
ശിവലിംഗമായി ബാബ ആറ്റമിക് റിസര്‍ച്ച് സെന്ററിന്റെ ചിത്രം കാണിച്ച് പരിഹാസം; തൃണമൂല്‍ നേതാവ് മഹുവ മൊയ്ത്രയും ജേണലിസ്റ്റ് സാബ നഖ് വിയും കുടുങ്ങി
ഇന്ത്യയുടെ സുഹൃത്ത് സ്കോട്ട് മോറിസണ്‍ ആസ്ത്രേല്യന്‍ പ്രധാനമന്ത്രി പദത്തില്‍ നിന്നുംപുറത്തേക്ക്
മതപരിവര്‍ത്തന വിരുദ്ധ നിയമം കര്‍ണ്ണാടകയില്‍ യാഥാര്‍ത്ഥ്യമായി; ആദ്യം കുടുങ്ങിയത് ആയിരം ആദിവാസികളെ മതം മാറ്റിയ കേരളാദമ്പതികള്‍
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
ലത മങ്കേഷ്കറിന്റെ ഭൗതികശരീരത്തില്‍ ഷാറൂഖ് ഖാന് തുപ്പിയോ?; വീഡിയോ പുറത്തുവന്നതോടെ സോഷ്യല്‍മീഡിയയില്‍ വിവാദം
ഇന്നോവ ക്രിസ്റ്റയും ആഡംബരങ്ങളും വേണ്ട; രാജ്യത്തിന്റെ ധനമന്ത്രി സഞ്ചരിക്കുന്നത് 10ലക്ഷം രൂപയുടെ കാറില്‍; നിര്‍മ്മല സീതാരാമന് കൈക്കൊടുത്ത് സോഷ്യല്‍മീഡിയ
വിലക്ക് സംബന്ധിച്ച മുഹമ്മദ് റിയാസിന്റെ പോസ്റ്റില്‍ ശ്രീജിത്ത് പണിക്കരുടെ കമന്റ്; പോസ്റ്റിനേക്കാള്‍ മൂന്നിരട്ടി ലൈക്ക് നല്കി സോഷ്യല്‍മീഡിയ
ഹിജാബ് ധരിച്ച് ബഹിരാകാശ യാത്രയ്ക്ക് കനേഡിയന്‍ വനിത; കാവിഷാളും, തലപ്പാവും ധരിയ്ക്കുന്ന ആദ്യ ബഹിരാകാശ സഞ്ചാരി മലയാളി ആവുമോ ?
'എന്റെ പരാതിയില്‍ ഒരു ചെറുവിരല്‍പോലും അനക്കിയില്ല; പോലീസിന് ക്ലാസെടുക്കേണ്ട ഗതികേട്'; നിയമപോരാട്ടം സമ്മാനിച്ചത് നിരാശയെന്ന് സ്മൃതി പരുത്തിക്കാട്
ക്രൂരമായി പീഡിപ്പിച്ചത് പടവെട്ട് സിനിമയുടെ ഷൂട്ടിങ് സമയത്ത്;രക്തസ്രാവം ഉണ്ടായിട്ടും പീഡനം തുടര്‍ന്നു;ലിജു കൃഷ്ണക്കെതിരേ യുവതിയുടെ പരാതിയുടെ പൂര്‍ണരൂപം