×
login
മംഗളയുടെ തിമിര ചികിത്സയ്ക്ക് അമേരിക്കയില്‍ നിന്ന് മരുന്നെത്തിക്കും

ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം വിശദമായ പരിശോധന നടത്താന്‍ നാല് ഡോക്ടര്‍മാര്‍ അടങ്ങുന്ന ആറംഗ സംഘത്തെ കഴിഞ്ഞ മാസം എട്ടിന് നിയോഗിച്ചിരുന്നു.

കുമളി: പെരിയാര്‍ കടുവാ സങ്കേതത്തിനുള്ളില്‍ കണ്ടെത്തിയ കടുവാക്കുട്ടി മംഗളയുടെ തിമിര ചികിത്സയ്ക്കായി അമേരിക്കയില്‍ നിന്ന് തുള്ളി മരുന്നെത്തിക്കും. രാജ്യത്ത് ആദ്യമായാണ് കടുവയ്ക്ക് ഈ മരുന്ന് ഉപയോഗിക്കുന്നത്.  

ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം വിശദമായ പരിശോധന നടത്താന്‍ നാല് ഡോക്ടര്‍മാര്‍ അടങ്ങുന്ന ആറംഗ സംഘത്തെ കഴിഞ്ഞ മാസം എട്ടിന് നിയോഗിച്ചിരുന്നു. ഇവര്‍ കടുവയെ പരിശോധിച്ച ശേഷമാണ് അമേരിക്കയില്‍ നിന്ന് ലാനോ സ്റ്റെറോള്‍ എന്ന മരുന്ന് എത്തിക്കാന്‍ തീരുമാനിച്ചത്. അമേരിക്കയില്‍ ഒരു കടുവയിലും കേരളത്തില്‍ ഒരു നാട്ടാനയ്ക്കും ഈ മരുന്ന് ഉപയോഗിച്ച് മുമ്പ് ചികിത്സ നല്കിയിട്ടുണ്ട്. ഒരു വയലിന് 16,000 രൂപയിലധികമാണ് വില.  


വയ   നാട് കേരള വെറ്റിനറി ആന്‍ഡ് യൂണിവേഴ്‌സിറ്റി എച്ച്ഒഡി ശ്യാം. കെ വേണുഗോപാല്‍, ഡോ. സൂര്യദാസ്, ഫോറസ്റ്റിലെ ചീഫ് വെറ്റിനറി ഓഫീസര്‍ ഡോ. അരുണ്‍ സഖറിയ, അസി. ഫോറസ്റ്റ് വെറ്റിനറി ഓഫീസര്‍ ഡോ. അനുരാജ് തുടങ്ങിയവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. 2020 നവംബര്‍ 23നാണ് മംഗളാദേവിലുള്ള വനം വകുപ്പ് സ്റ്റേഷന് സമീപം രണ്ടു മാസം മാത്രം പ്രായമുണ്ടായിരുന്ന കടുവക്കുഞ്ഞിനെ അവശനിലയില്‍ കണ്ടെത്തിത്. തള്ളക്കടുവയെ കണ്ടെത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ വനപാലകര്‍ ഏറ്റെടുത്ത് മംഗളയെന്ന് പേര് നല്കി വളര്‍ത്തുകയായിരുന്നു. ഇതിനിടയിലാണ് കണ്ണിന് തിമിരം ബാധിച്ചതിനാല്‍ കാഴ്ചക്കുറവുണ്ടെന്ന് കണ്ടെത്തിയത്.

 

  comment

  LATEST NEWS


  ചെലവ് കുറഞ്ഞ പരിഹാരം; ഇന്ത്യയുടെ ഭാവി സമ്പദ്‌വ്യവസ്ഥയില്‍ അഗ്രിടെക് സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായകമെന്ന് കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ്


  ക്വാഡ് നേതാക്കളുടെ മൂന്നാമത് ഉച്ചകോടി: പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന്‍ സന്ദര്‍ശനം മെയ് 24ന്


  ഹൈന്ദവസമാജം നേരിടുന്ന വെല്ലുവിളികളും സര്‍ക്കാരിന്റെ ന്യൂനപക്ഷ പ്രീണനവും ചര്‍ച്ചയില്‍; ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം 27 മുതല്‍


  ഗ്യാന്‍വാപി കേസ് ഹിന്ദുസ്ത്രീകള്‍ക്ക് സുപ്രീംകോടതിയില്‍ നിന്നും ആശ്വാസം; ശിവലിംഗം കണ്ട ഭാഗം വിധി വരും വരെ മുദ്രവെയ്ക്കും;കേസ് വാരണസി ജില്ല കോടതിക്ക്


  കാന്‍ ഫിലിം ഫെസ്റ്റിവലില്‍ സന്ദര്‍ശിക്കാനൊരുങ്ങി കേന്ദ്ര സഹമന്ത്രി ഡോ.എല്‍ മുരുകന്‍; മെയ് 21ന് ഫ്രാന്‍സിലേക്ക്


  മണിച്ചന്റെ ജയില്‍ മോചനം: സര്‍ക്കാര്‍ നാലാഴ്ചയ്ക്കുള്ളില്‍ കൃത്യമായ തീരുമാനം എടുക്കണം; ഇല്ലെങ്കില്‍ ജാമ്യം നല്‍കുമെന്ന് സുപ്രീംകോടതി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.