login
രാജ്യത്ത് കോവിഡ് വ്യാപനം കൂടിയപ്പോള്‍ തൈക്കാട് ശാന്തികവാടം നവീകരിച്ച് മേയര്‍ ആര്യ‍ രാജേന്ദ്രന്‍; ട്രോള്‍ പ്രവഹിച്ചതോടെ പോസ്റ്റ് മുക്കി

. കേരളത്തില്‍ കോവിഡ് മരണങ്ങള്‍ ഏറുന്നു എന്നു മേയര്‍ക്ക് വ്യക്തമായി അറിയാമെന്നും എന്നാല്‍ രാഷ്ട്രീയം മായി മാത്രം ചിന്തിക്കുന്നതിനാല്‍ അതു പറയാന്‍ ചങ്കൂറ്റം ഇല്ലെന്നും പലരും പോസ്റ്റിന് കമന്റുമായി എത്തി. ഇതോടെ മണിക്കൂറുകള്‍ക്കം മേയര്‍ പോസ്റ്റ് മുക്കി.

തിരുവനന്തപുരം: ഫേസ്ബുക്ക് പോസ്റ്റ് ട്രോളിനു വഴിവച്ചതോടെ അതു പിന്‍വലിച്ച്  തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. തൈക്കാട് ശാന്തി കവാടത്തില്‍ ആധുനിക ഗ്യാസ് ശ്മശാനം യുദ്ധകാല അടിസ്ഥാനത്തില്‍ പൂര്‍ത്തീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചതിന്റെ ചിത്രങ്ങള്‍ സഹിതമായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.

 മേയര്‍ ഉദ്ഘാടനം ചെയ്യുന്ന ചിത്രങ്ങളായിരുന്നു പോസ്റ്റില്‍. രാജ്യത്ത് കോവിഡ് വ്യാപിക്കുന്നതില്‍ തൈക്കാട് ശാന്തികവാടത്തില്‍ ഗ്യാസ്  ശ്മശാനം പൂര്‍ത്തിയാക്കുന്നത് എന്തിന് എന്നായിരുന്നു പലരുടേയും ചോദ്യം. 

കേരളത്തില്‍ കോവിഡ് മരണങ്ങള്‍ ഏറുന്നു എന്നു മേയര്‍ക്ക് വ്യക്തമായി അറിയാമെന്നും എന്നാല്‍ രാഷ്ട്രീയം മായി മാത്രം ചിന്തിക്കുന്നതിനാല്‍ അതു പറയാന്‍ ചങ്കൂറ്റം ഇല്ലെന്നും പലരും പോസ്റ്റിന് കമന്റുമായി എത്തി. വാക്‌സിന്‍ കൊടുക്കാതെ ശവസംസ്‌കാരത്തിനുള്ള സംവിധാനം യുദ്ധകാലം അടിസ്ഥാനത്തില്‍ ഒരുക്കുകയാണോ തുടങ്ങിയ കമന്റുകളും എത്തി.  ഇതോടെ മണിക്കൂറുകള്‍ക്കം മേയര്‍ പോസ്റ്റ് മുക്കി.  

മേയറുടെ പോസ്റ്റ് ഇങ്ങനെ- രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ തൈക്കാട് ശാന്തികവാടത്തില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ആധുനിക ഗ്യാസ് ശ്മശാനം ഇന്നലെ മുതല്‍ പ്രവര്‍ത്തനം ആരംഭിച്ചു. നിലവില്‍ ശാന്തികവാടത്തില്‍ വൈദ്യുതി. ഗ്യാസ്, വിറക് എന്നീ സംവിധാനങ്ങളാണ് ശവസംസ്‌കാരത്തിനായി ഉള്ളത്.

 

  comment

  LATEST NEWS


  ദാനം, ഈ വിജയം; സെല്‍ഫ് ഗോളില്‍ ഫ്രാന്‍സിന് ജയം


  രാജ്യത്ത് ആദ്യ ഗ്രീന്‍ ഫംഗസ് കേസ്: മൂക്കില്‍ നിന്ന് രക്തസ്രാവം; യുവാവിനെ ഇന്‍ഡോറില്‍ നിന്നും വിദഗ്ധചികിത്സയ്ക്ക് വിമാനത്തില്‍ മുംബൈയിലെത്തിച്ചു


  അതിരപ്പിള്ളി പദ്ധതിക്കായി വീണ്ടും നീക്കം


  'പിണറായി വിജയന്റെ ഉമ്മാക്കിയില്‍ പേടിക്കില്ല; ബിജെപിയുടെ നെഞ്ചത്ത് കയറി കളിക്കാമെന്ന് പോലീസ് കരുതേണ്ട, തിരിച്ചടിക്കും; ആഞ്ഞടിച്ച് ബി ഗോപാലകൃഷ്ണന്‍


  പഞ്ചാബില്‍ പ്രതിപക്ഷ പ്രതിഷേധം; വാക്സിന്‍ മറിച്ചുവിറ്റ ആരോഗ്യമന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യം


  ആര്യഭടനും അരിസ്റ്റോട്ടിലും പോലും രാഹുല്‍ ഗാന്ധിയുടെ അറിവിന് മുന്നില്‍ തലകുനിക്കും; പരിഹാസിച്ച് കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ധന്‍


  ദേശീയപാത പദ്ധതികള്‍ക്ക് ഡ്രോണുകള്‍ ഉപയോഗിച്ചുള്ള സര്‍വ്വേ നിര്‍ബന്ധം; പുതിയ ഉത്തരവ് പുറത്തിറക്കി ദേശീയപാത അതോറിറ്റി


  'മലപ്പുറത്തെ വിഭജിച്ച് തിരൂര്‍ കേന്ദ്രമായി പുതിയ ജില്ലവേണം'; എസ്ഡിപിഐക്കൊപ്പം ചേര്‍ന്ന് മതഅടിസ്ഥാനത്തില്‍ വിഘടനവാദം ഉയര്‍ത്തി വീണ്ടും മുസ്ലീം ലീഗ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.