×
login
ഭീകരര്‍ പിടിയിലായ സംഭവം പെരുപ്പിച്ച് കേരളത്തെ മതതീവ്രവാദ കേന്ദ്രമാക്കി മാറ്റുന്നു; ഇസ്ലാം സമം തീവ്രവാദമല്ല; മതതീവ്രവാദികളെ വെള്ളപൂശി മുഹമ്മദ് റിയാസ്

ഇസ്ലാം സമം തീവ്രവാദം എന്ന ആശയം ലോകത്ത് പ്രചരിപ്പിക്കുന്നതിനോട് ശക്തമായ വിയോജിപ്പുള്ള പ്രസ്ഥാനമാണ് ഡിവൈഎഫ്‌ഐ.കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ശക്തമായി തീവ്രവാദത്തിനെതിരെ അന്വേഷണം നടത്തണം.അവരെ ഇല്ലാതാക്കണം.

തിരുവനന്തപുരം: മതതീവ്രവാദികളെ വെള്ളപൂശി ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസ്. മത തീവ്രവാദത്തിന്റേതല്ല, മതനിരപേക്ഷതയുടെ കേന്ദ്രമാണ് കേരളമെന്ന്  ഒറ്റപ്പെട്ട സംഭവങ്ങളെ പെരുപ്പിച്ച് മതനിരപേക്ഷ കേരളത്തെ മതതീവ്രവാദ കേന്ദ്രമാക്കി മാറ്റി തീര്‍ക്കാന്‍ ശ്രമിക്കുയാണെന്നാണ് റിയാസിന്റെ വാദം.  

ഇസ്ലാം സമം തീവ്രവാദം എന്ന ആശയം ലോകത്ത് പ്രചരിപ്പിക്കുന്നതിനോട് ശക്തമായ വിയോജിപ്പുള്ള പ്രസ്ഥാനമാണ് ഡി.വൈ.എഫ്.ഐയെന്നും ഇസ്ലാമോഫോബിയയുടെ ഇന്ത്യയിലെ പ്രചാരകരായ സംഘപരിവാറാണ് കേന്ദ്രസര്‍ക്കാരിനെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രഏജന്‍സികള്‍ ഇസ്ലാം എന്നാല്‍ തീവ്രവാദികളാണെന്ന കേന്ദ്രസര്‍ക്കാറിന്റെ ആശയ പ്രചാരണത്തിന്റെ സ്വാധീനത്തില്‍ വീഴാതിരിക്കേണ്ടതുണ്ടെന്നും റിയാസ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.  

മത വര്‍ഗീയതയും മത തീവ്രവാദവും ഏതെങ്കിലുമൊരു പ്രത്യേക മതവിഭാഗത്തെ മാത്രം ബന്ധപ്പെടുത്തേണ്ട വിഷയമല്ല.ജനജീവന്‍ പ്രശ്‌നങ്ങളില്‍ ഒന്നിച്ചു നിന്ന് പ്രതിഷേധിക്കേണ്ട ജനവിഭാഗങ്ങളെ ഭിന്നിപ്പിക്കുവാന്‍ വേണ്ടി ഉത്പാദിപ്പിക്കുന്നതാണ് മതവര്‍ഗീയതയും മതതീവ്രവാദവും.ഇസ്ലാം സമം തീവ്രവാദം എന്ന ആശയം ലോകത്ത് പ്രചരിപ്പിക്കുന്നതിനോട് ശക്തമായ വിയോജിപ്പുള്ള പ്രസ്ഥാനമാണ് ഡിവൈഎഫ്‌ഐ.കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ശക്തമായി തീവ്രവാദത്തിനെതിരെ അന്വേഷണം നടത്തണം.അവരെ ഇല്ലാതാക്കണം.

പക്ഷേ കേന്ദ്രഏജന്‍സികള്‍ ഇസ്ലാം എന്നാല്‍ തീവ്രവാദികളാണെന്ന കേന്ദ്രസര്‍ക്കാറിന്റെ ആശയ പ്രചാരണത്തിന്റെ സ്വാധീനത്തില്‍ വിഴാതിരിക്കേണ്ടതുണ്ട്.ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ ഒറ്റപ്പെട്ട സംഭവങ്ങളെ പെരുപ്പിച്ച് മതനിരപേക്ഷ കേരളത്തെ മത തീവ്രവാദ കേന്ദ്രമാക്കി മാറ്റി തീര്‍ക്കാന്‍ ശ്രമിക്കുന്നത് അപകടകരമാണ്-അദ്ദേഹം പറഞ്ഞു

 

    comment

    LATEST NEWS


    കേരളം പരിശോധന വീണ്ടും കുറച്ചു; ഇന്ന് 8733 പേര്‍ക്ക് കോവിഡ്; 118 മരണങ്ങള്‍; നിരീക്ഷണത്തില്‍ 2,86,888 പേര്‍; 211 വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണം


    'ശമ്പളം പരിഷ്‌ക്കരിക്കണം; കൂടുതല്‍ ബസുകള്‍ നിരത്തിലിറക്കി യാത്രാക്ലേശം പരിഹരിക്കണം'; പണിമുടക്ക് പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസി ജീവനക്കാര്‍


    അര്‍ഹതയുള്ളവരെ അംഗീകാരങ്ങള്‍ തേടിയെത്തും; സംസ്ഥാന അവാര്‍ഡ് തിളക്കത്തില്‍ ഇരട്ടി സന്തോഷവുമായി ബിജു ധ്വനിതരംഗ്


    ആര്യനുമായി കോഡ് ഭാഷയില്‍ ചാറ്റ് ചെയ്തത് ലഹരിമരുന്നിനെ പറ്റി; തെളിവു ലഭിച്ചതോടെ അനന്യ പാണ്ഡെയുടെ വീട്ടില്‍ റെയ്ഡ്; ലാപ്‌ടോപ്പിലും നിര്‍ണായക വിവരങ്ങള്‍


    തെലുങ്ക് സൂപ്പര്‍ താരം നാനി 'ശ്യാം സിംഗ റോയി'ല്‍ ഇരട്ട വേഷങ്ങളില്‍ ; ഒരേസമയം നാലു ഭാഷകളില്‍ റിലീസാകും


    ധ്യാന്‍ശ്രീനിവാസന്‍ നായകനാകുന്ന 'ജോയി ഫുള്‍ എന്‍ജോയ്'; ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കുന്നു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.