×
login
ഈശോ, കേശു ഈ വീടിന്റെ നാഥന്‍ പേരുകള്‍ മാറ്റില്ല; നോറ്റ് ഫ്രം ദ ബൈബിള്‍ എന്ന ടാഗ് ഒഴിവാക്കും; വിവാദങ്ങളില്‍ മറുപടിയുമായി നാദിര്‍ഷാ

. കേശു ഈ വീടിന്റെ നാഥന്‍ ' ഈശോ ' എന്നീ സിനിമകള്‍ ഇറങ്ങിയ ശേഷം ആ സിനിമയില്‍ ഏതെങ്കിലും തരത്തില്‍ മത വികാരം വ്രണപ്പെടുന്നുവെങ്കില്‍ നിങ്ങള്‍ പറയുന്ന ഏതു ശിക്ഷക്കും ഞാന്‍ തയ്യാറാണ് . അതുവരെ ദയവ് ചെയ്ത് ക്ഷമിക്കാനും നാദിര്‍ഷാ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

തിരുവനന്തപുരം: നാദിര്‍ഷാ സംവിധാനം ചെയ്യുന്ന പുതിയ ചിത്രങ്ങളായ ഈശോ, കേശു ഈ വീടിന്റെ നാഥന്‍ എന്നിവയുടെ പേരുകള്‍ ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്നതാണെന്ന പ്രചാരണത്തിന് മറുപടിയുമായി സംവിധായകന്‍. കേശു ഈ വീടിന്റെ നാഥന്‍ ' ഈശോ ' എന്നീ സിനിമകള്‍  ഇറങ്ങിയ ശേഷം  ആ സിനിമയില്‍ ഏതെങ്കിലും തരത്തില്‍ മത വികാരം വ്രണപ്പെടുന്നുവെങ്കില്‍ നിങ്ങള്‍ പറയുന്ന ഏതു ശിക്ഷക്കും ഞാന്‍ തയ്യാറാണ് . അതുവരെ ദയവ് ചെയ്ത് ക്ഷമിക്കാനും നാദിര്‍ഷാ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.  

പോസ്റ്റിന്റെ പൂര്‍ണരൂപം-  

ഈശോ ' സിനിമയുടെ 2nd motion poster ബുധനാഴ്ച്ച (04-08-2021)വൈകിട്ട് 6.00 മണിക്ക്

എന്റെ പ്രിയ സഹോദരന്മാരുടെ ശ്രദ്ധയ്ക്ക് . ഞാന്‍ ഏറെ ബഹുമാനിക്കുന്ന  ദൈവപുത്രനായ  

ജീസസുമായി  ഈ സിനിമക്ക് യാതൊരു ബന്ധവുമില്ല . ഇത് കേവലം ഒരു കഥാപാത്രത്തിന്റെ പേര് മാത്രം (ഈ സിനിമക്ക് എതിരെ പ്രവര്‍ത്തിക്കുന്നവര്‍ അറിയാന്‍ വേണ്ടി മാത്രം ) അതുകൊണ്ട്  ക്രിസ്ത്യന്‍ സമുദായത്തിലെ  എന്റെ പ്രിയപ്പെട്ട സഹോദരങ്ങള്‍ക്ക്  വിഷമമുണ്ടായതിന്റെ പേരില്‍ മാത്രം not from the bible എന്ന ടാഗ്line മാത്രം

മാറ്റും . അല്ലാതെ തല്‍ക്കാലം 'ഈശോ ' എന്ന  ടൈറ്റിലും, 'കേശു ഈ വീടിന്റെ നാഥന്‍ ' എന്ന ടൈറ്റിലും മാറ്റാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല . എല്ലാ മത വിഭാഗത്തിലും പെട്ട ഒരുപാട് സുഹൃത്തുക്കള്‍ ഉള്ള , എല്ലാ മത വിഭാഗങ്ങളെയും ഒരേ പോലെ ആദരിക്കാന്‍  മനസ്സുള്ള ഒരു കലാകാരന്‍ എന്ന നിലക്ക് , ആരുടേയും മനസ്സ് വേദനിപ്പിക്കാനും , വ്രണപ്പെടുത്താനും തക്ക സംസ്‌കാര ശൂന്യനല്ല ഞാന്‍ . 'കേശു ഈ വീടിന്റെ നാഥന്‍ ' ഈശോ ' എന്നീ സിനിമകള്‍  ഇറങ്ങിയ ശേഷം  ആ സിനിമയില്‍ ഏതെങ്കിലും തരത്തില്‍ മത വികാരം വ്രണപ്പെടുന്നുവെങ്കില്‍ നിങ്ങള്‍ പറയുന്ന ഏതു ശിക്ഷക്കും ഞാന്‍ തയ്യാറാണ് . അതുവരെ ദയവ് ചെയ്ത് ക്ഷമിക്കുക .

Facebook Post: https://www.facebook.com/Nadhirshahofficial/posts/383750509771997

 

    comment

    LATEST NEWS


    സൂപ്പര്‍ ഹീറോ മിന്നല്‍ മുരളിയുമായി ടൊവിനോ തോമസ്; ഡിസംബര്‍ 24 മുതല്‍ നെറ്റ്ഫ്‌ളിക്‌സില്‍


    നാര്‍ക്കോട്ടിക് ജിഹാദ്: ബിഷപ്പ് ഒരു സമുദായത്തേയും മോശമായി പറഞ്ഞിട്ടില്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശം കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാതെ


    നാര്‍ക്കോട്ടിക് ജിഹാദ്: ബിഷപ്പ് വിവാദ പ്രസ്താവന പിന്‍വലിക്കണമെന്ന് , പാലാ ബിഷപ്പിനെ രൂക്ഷമായി എതിര്‍ത്ത് മുസ്ലിം സംഘടനകള്‍


    കോഴിക്കോട്ട് ബ്ലാക്ക് ഫംഗസ് ബാധിച്ച് മരണം, മരിച്ചത് മലപ്പുറം സ്വദേശി


    മിസൈല്‍ സാങ്കേതികവിദ്യയില്‍ ആത്മനിര്‍ഭര്‍ ഭാരതം, അത്യാധുനിക സാങ്കേതികവിദ്യ വികസിപ്പിക്കും, മിസൈല്‍ നിര്‍മാണ മേഖലയില്‍ ഇന്ത്യ ഇനി ഒറ്റയ്ക്ക് മുന്നേറും


    പെരുമുടിയൂരിന്റെ പെരുമ തകര്‍ക്കാന്‍ നീക്കം; സംസ്‌കൃതം പുറത്തേക്ക്, മലയാളം രണ്ടാം ഭാഷയാക്കാൻ അണിയറ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.