×
login
ഇന്നോവ ക്രിസ്റ്റയും ആഡംബരങ്ങളും വേണ്ട; രാജ്യത്തിന്റെ ധനമന്ത്രി ‍സഞ്ചരിക്കുന്നത് 10ലക്ഷം രൂപയുടെ കാറില്‍; നിര്‍മ്മല സീതാരാമന് കൈക്കൊടുത്ത് സോഷ്യല്‍മീഡിയ

കേരളത്തിലെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍ ആര്യ രാജേന്ദ്രന്‍ പോലും ഇന്നോവ ക്രിസ്റ്റയുടെ പുതിയ മോഡലിലേക്ക് മാറുമ്പോഴാണ് കേന്ദ്ര മന്ത്രിയുടെ ഈ മാതൃക. ഇന്ത്യയില്‍ ഏറ്റവും വില കുറച്ച് വാഹനം വില്‍ക്കുന്ന കമ്പനികളില്‍ ഒന്നാണ് മാരുതി സുസുക്കി. കമ്പനിയുടെ സാധാരണ ശ്രേണി കാറുകളില്‍ ഒന്നാണ് സിയസ്. മികച്ച കാര്യക്ഷമതയില്‍ ഉള്ള ഈ കാറിന് 12ലക്ഷത്തിന് താഴെ മാത്രമാണ് വില.

കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ 2022 ബജറ്റ് സമ്മേളനത്തിന് എത്തിയപ്പോള്‍

ന്യൂദല്‍ഹി: ദേശീയ സംസ്ഥാന സാമ്പത്തിക വിഷയങ്ങളെ കുറിച്ച് ചര്‍ച്ചചെയ്യുമ്പോള്‍ എന്നും ഉയര്‍ന്നു വരുന്ന ഒരു ചോദ്യമാണ് ജനപ്രതിനിധികളുടെ സമ്പത്തിക ചെലവും ജീവിത രീതിയും. കേരളത്തിലെ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും 33 ലക്ഷം രൂപയുടെ ഇന്നോവയില്‍ മാത്രം സഞ്ചരിക്കുമ്പോള്‍ കേന്ദ്ര ധനകാര്യ കോര്‍പ്പറേറ്റ് കാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ കഴിഞ്ഞ നാലുവര്‍ഷത്തിലേറെയായി ഔദ്യോഗിക വാഹനമായി ഉപയോഗിക്കുന്നത് മാരുതി സുസുക്കിയുടെ സിയാസാണ്.

കേരളത്തിലെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍ ആര്യ രാജേന്ദ്രന്‍ പോലും ഇന്നോവ ക്രിസ്റ്റയുടെ പുതിയ മോഡലിലേക്ക് മാറുമ്പോഴാണ് കേന്ദ്ര മന്ത്രിയുടെ ഈ മാതൃക. ഇന്ത്യയില്‍ ഏറ്റവും വില കുറച്ച് വാഹനം വില്‍ക്കുന്ന കമ്പനികളില്‍ ഒന്നാണ് മാരുതി സുസുക്കി. കമ്പനിയുടെ സാധാരണ ശ്രേണി കാറുകളില്‍ ഒന്നാണ് സിയസ്. മികച്ച കാര്യക്ഷമതയില്‍ ഉള്ള ഈ കാറിന് 12ലക്ഷത്തിന് താഴെ മാത്രമാണ് വില. പിണറായി സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ സുരക്ഷ അകമ്പടിക്ക് 62.46 ലക്ഷം മുടക്കി കറുപ്പ് നിറത്തിലുള്ള നാലു പുതിയ ഇന്നോവ കാറുകള്‍ വാങ്ങുമ്പോഴാണ് കേന്ദ്ര ധനമന്ത്രിയുടെ പ്രവര്‍ത്തി ശ്രദ്ധ നേടുന്നത്.

നിര്‍മ്മല സീതാരാമന്‍ 2019, 2021 ബജറ്റ് സമ്മേളനങ്ങള്‍ക്ക് എത്തിയപ്പോള്‍


  

2019ലെ ബജറ്റ് പ്രഖ്യാപനത്തിന് എത്തിയ അതേ വാഹനത്തിലാണ് മന്ത്രി ഈ വര്‍ഷത്തിലും എത്തിയത്. ഇതാണ് സമൂഹമധ്യമങ്ങളിലും ചര്‍ച്ചയക്ക് ഇടയാക്കിയത്. മുന്‍ വര്‍ഷങ്ങളിലും മാരുതി സുസുക്കിയുടെ സിയാസില്‍ നിര്‍മ്മാല സീതാരാമന്‍ എത്തുന്ന ചിത്രങ്ങള്‍ മാധ്യമ ശ്രദ്ധനേടിയത്. ജനപ്രതിനിധികളുടെ ധൂര്‍ത്ത് ചര്‍ച്ചയാക്കുന്ന കാലത്ത് കേന്ദ്ര ധനകാര്യമന്ത്രിയുടെ മാതൃക സോഷ്യല്‍ മീഡിയയില്‍ പ്രശംസ നേടുകയാണ്.

  comment

  LATEST NEWS


  സമരക്കാരായ ലത്തീന്‍ രൂപത കൂടുതല്‍ ഒറ്റപ്പെടുന്നു; സര്‍വ്വകക്ഷിയോഗത്തില്‍ എല്ലാവരും വിഴിഞ്ഞം പദ്ധതിയെ പിന്തുണച്ചു


  ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് വിഴിഞ്ഞം പദ്ധതി എത്രയും വേഗം നടപ്പാക്കണമെന്ന് പറഞ്ഞ് സമരം ചെയ്തവരാണ് ലത്തീന്‍ രൂപത: തോമസ് ഐസക്ക്


  പഴയ ഒരു രൂപ, 50 പൈസ നാണയങ്ങള്‍ ഇനി വരില്ല; നിര്‍മ്മാണം അവസാനിപ്പിച്ച് റിസര്‍വ്വ് ബാങ്ക്


  കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന 2023-24ലെ പ്രീബജറ്റ് യോഗങ്ങള്‍ സമാപിച്ചു; എട്ട് യോഗങ്ങളിലായി പങ്കെടുത്തത് 110ലധികം പേര്‍


  ഒരു ഓവറില്‍ 43 റണ്‍സെടുത്ത് റുതുരാജ് ഗെയ്ക് വാദിന്‍റെ തകര്‍പ്പന്‍ ബാറ്റിംഗ് വെടിക്കെട്ട്; പുതിയ റെക്കോഡ് (വീഡിയോ);


  ഏകീകൃത സിവില്‍ നിയമം മതങ്ങളെ തകര്‍ക്കാനല്ല; നടക്കുന്നത് വ്യാജപ്രചാരണമെന്ന് ബിജെപി നേതാവ് പി.ആര്‍. ശിവശങ്കര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.