×
login
'ഞാന്‍ പ്രകടനപത്രികയിലില്ല; പക്ഷെ സൗജന്യ വൈദ്യുതിയുണ്ട്'; സ്ത്രീയുടെ ട്വീറ്റിന് സരസമായ മറുപടി നല്‍കി ദല്‍ഹി എംഎല്‍എ രാഘവ് ചന്ദ

പിന്നാലെ ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് 32-കാരനായ രജീന്ദര്‍ നഗര്‍ മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എഎ രാഘവ് ചന്ദ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു

ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടി(ആപ്) നേതാവ് രാഘവ് ചന്ദയെ തേടി ബുധനാഴ്ച സമൂഹമാധ്യമത്തില്‍ ഒരു അംഗീകാരമെത്തി. അത് പക്ഷെ പൊതു പ്രവര്‍ത്തകനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിനുള്ളതായിരുന്നില്ല, മറിച്ച് രാഘവ് ചന്ദയുടെ രൂപത്തിനുള്ളതായിരുന്നു. സൗജന്യ വൈദ്യുതിക്കായി വോട്ട് ചെയ്ത് ആപിനെ പഞ്ചാബിൽ  അധികാരത്തിലെത്തിക്കണമെന്ന് ട്വിറ്ററില്‍ ഒരാള്‍ ആളുകളോട് ആവശ്യപ്പെട്ടു. 'വൈദ്യുതിയല്ല, രാഘവിനെയാണ് ആവശ്യം' എന്ന് പിന്നാലെ ഒരു സ്ത്രീ പ്രതികരിച്ചു. സ്ത്രീയുടെ കമന്റ് രാഘവ് ചന്ദയുടെ ശ്രദ്ധയിലും പെട്ടു. 

യുവതിയുടെ കമന്റ് രാഘവ് ചന്ദ ആസ്വാദിച്ചതുപോലെ തോന്നി, പിന്നാലെ മറുപടിയുമെത്തി. താന്‍ പാര്‍ട്ടിയുടെ പ്രകടന പത്രികയില്‍ ഇല്ലെന്നായിരുന്നു രാഘവ് ചന്ദയുടെ സരസമായ ഉത്തരം. അടുത്തവര്‍ഷം ആദ്യം നടക്കുന്ന തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്താല്‍ അവര്‍ക്ക് 24 മണിക്കൂറും സൗജന്യ വൈദ്യുതി ഉറപ്പാക്കുമെന്ന വാഗ്ദാനവും ദല്‍ഹി എംഎല്‍എയായ രാഘവ് ചന്ദ തുടര്‍ന്ന് നല്‍കി. 

എംഎല്‍എയുടെ ട്വീറ്റ് ഇപ്പോഴും സമൂഹമാധ്യമത്തിലുണ്ടെങ്കിലും യുവതിയുടെ ട്വീറ്റ് കാണാനാകില്ല. എന്നാല്‍ പിന്നാലെ ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് 32-കാരനായ രജീന്ദര്‍ നഗര്‍ മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എഎ രാഘവ് ചന്ദ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. 'കെജ്‌രിവാള്‍ ദി ഗ്യാരന്റി' എന്ന തലക്കെട്ടില്‍ ദല്‍ഹി മുഖ്യമന്ത്രിയും ആപ് ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാളിനെക്കുറിച്ചും പറഞ്ഞിട്ടുണ്ട്.

  comment

  LATEST NEWS


  ടോയ് പാര്‍ക്ക്, ലെതര്‍പാര്‍ക്ക്, ഡിവൈസ് പാര്‍ക്ക്...ഇനി ഭീമന്‍ ഇലക്ട്രോണിക്സ് പാർക്ക്; 50,000 കോടി നിക്ഷേപത്തില്‍ യുപിയുടെ മുഖച്ഛായ മാറ്റി യോഗി


  വനമല്ല, തണലാണ് തിമ്മമ്മ മാരിമാനു; അഞ്ചേക്കറില്‍ അഞ്ചര നൂറ്റാണ്ടായി ആകാശം പോലെ ഒരു മരക്കൂരാപ്പ്


  1.2 കോടി കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തിയാക്കി ഇ-സഞ്ജീവനി; ടേലിമെഡിസിന്‍ സേവനം ഉപയോഗപ്രദമാക്കിയ ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളവും


  മമതയ്ക്ക് കടിഞ്ഞാണിടാന്‍ ബംഗാളില്‍ പുതിയ ബിജെപി പ്രസിഡന്‍റ്; മമതയുടെ താലിബാന്‍ ഭരണത്തില്‍ നിന്നും ബംഗാളിനെ രക്ഷിയ്ക്കുമെന്ന് സുകന്ദ മജുംദാര്‍


  ഇന്ത്യയുടെ രോഗമുക്തി നിരക്ക് 97.75% ആയി ഉയര്‍ന്നു; 81.85 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; പതിദിന രോഗസ്ഥിരീകരണ നിരക്ക് 1.85%


  സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.9%; ഇന്ന് 15,768 പേര്‍ക്ക് കൊറോണ; ആകെ മരണം 23,897 ആയി; 14,746 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.