സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഇക്കാര്യം പരിഗണിച്ച് വേണ്ടത് ചെയ്യണം. ജഡ്ജിമാരെ ഇമ്പീച്ച് ചെയ്യാനുള്ള നടപടികള്‍ പാര്‍ലമെന്റ് സ്വീകരിക്കണം. ഈ സമയത്തെ ഏറ്റവും വലിയ ആവശ്യം ജനാധിപത്യത്തേയും മതേതരത്വത്തേയും സംരക്ഷിയ്ക്കുകയെന്നതാണെന്ന് ടി ആര് സോമശേഖരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
തിരുവനന്തപുരം: പ്രവാചക പരാമര്‍ശ കേസില്‍ വാദത്തിന് മുമ്പ് 'വിധി'യിട്ട ജസ്റ്റീസ് സൂര്യകാന്തിനേയും ജസ്റ്റീസ് പര്ദിവാലയേയും ഇമ്പീച്ച് ചെയ്യണമെന്ന് ആര് എസ് എസ് പ്രചാരകനും ഭാരതീയ വിചാര കേന്ദ്രം മുന്‍സംഘടനാ സെക്രട്ടറിയുമായ ടി ആര് സോമശേഖരന്‍. നൂപുര്‍ ശര്‍മ്മ സുപ്രീം കോര്‍ട്ടില്‍ കൊടുത്ത പെറ്റീഷനോടുള്ള ജസ്റ്റീസ് സൂര്യകാന്തിന്റേയും ജസ്റ്റീസ് പര്‍ദിവാലയുടേയും പ്രതികരണം രാജ്യദ്രോഹത്തിന് തുല്യമാണ്. ഉത്തരവ് ജിഹാദിനെ പരസ്യമായി ന്യായീകരിക്കുകയാണ്. ഉദയ്പൂര്‍ കൊലയേയും, നൂപുര്‍ ശര്‍മ്മയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് മുസ്ലീങ്ങള്‍ നടത്തിയ എല്ലാ ലഹളകളേയും കഴിഞ്ഞ കാലങ്ങളില്‍ നടന്നതും ഭാവിയില്‍ ഉണ്ടാകാന്‍ ഇടയുള്ളതുമായ എല്ലാ കൊലകളേയും ലഹളകളേയും ന്യായീകരിക്കുകയാണ് ചെയ്തത്. മതഭ്രാന്തന്മാരെ കൂടുതല്‍ അക്രമങ്ങള്‍ ചെയ്യാന്‍ ധൈര്യപ്പെടുത്തുകയാണ്. വാക്കാല്‍ മാത്രമേ നല്കപ്പെട്ടിട്ടുള്ളൂവെങ്കിലും ആ വാക്കുകള്‍ ഭീകരന്മാരെ പ്രേരിപ്പിക്കുന്നവയാണ്.
ഇന്ത്യ മതേതര രാജ്യമാണ്. ഒരു മതേതര രാജ്യം മതനിന്ദയെ ഒരു കുറ്റമായി അംഗീകരിയ്ക്കുന്നു പോലുമില്ല. രാഷ്ട്രീയത്തേയോ സാമൂഹ്യ വ്യവസ്ഥയേയോ വിമര്‍ശിയ്ക്കുന്നതു പോലെ മതത്തെ വിമര്‍ശിക്കാനുള്ള സ്വാതന്ത്യവും ഇവിടെ ഒരു സ്വാതന്ത്യമാണ്. ഇന്ത്യ ഭരിയ്ക്കപ്പെടുന്നത് ഇന്ത്യയുടെ ഭരണഘടന പ്രകാരം അല്ല, മറിച്ച് ശരിയത്ത് നിയമം അനുസരിച്ചാണെന്ന ഒരു ധാരണ ഈ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ജഡ്ജിമാര്‍ സൃഷ്ടിച്ചിട്ടുണ്ട്. ഈ വിധിയിലൂടെ തങ്ങള്‍ ഒരു നീതിപീഠത്തില്‍ ജഡ്ജിമാരായിരിയ്ക്കാന് യോഗ്യരല്ലെന്ന് അവര്‍ തെളിയിച്ചു കഴിഞ്ഞു.
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഇക്കാര്യം പരിഗണിച്ച് വേണ്ടത് ചെയ്യണം. ജഡ്ജിമാരെ ഇമ്പീച്ച് ചെയ്യാനുള്ള നടപടികള്‍ പാര്‍ലമെന്റ് സ്വീകരിക്കണം. ഈ സമയത്തെ ഏറ്റവും വലിയ ആവശ്യം ജനാധിപത്യത്തേയും മതേതരത്വത്തേയും സംരക്ഷിയ്ക്കുകയെന്നതാണെന്ന് ടി ആര് സോമശേഖരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
എം.എ.ബേബി പറഞ്ഞാണ് ശരി; അഗ്നിപഥ് പരിശീലനം ലഭിക്കുന്നവര്‍ ആര്‍എസ്എസിന്റെ യുവസൈനികര്‍ ആയിമാറാമെന്ന് മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമന്
ഇന്നോവ ക്രിസ്റ്റയും ആഡംബരങ്ങളും വേണ്ട; രാജ്യത്തിന്റെ ധനമന്ത്രി സഞ്ചരിക്കുന്നത് 10ലക്ഷം രൂപയുടെ കാറില്‍; നിര്‍മ്മല സീതാരാമന് കൈക്കൊടുത്ത് സോഷ്യല്‍മീഡിയ
ലത മങ്കേഷ്കറിന്റെ ഭൗതികശരീരത്തില്‍ ഷാറൂഖ് ഖാന് തുപ്പിയോ?; വീഡിയോ പുറത്തുവന്നതോടെ സോഷ്യല്‍മീഡിയയില്‍ വിവാദം
പ്രവാചകന്റെ വിവാഹം സംബന്ധിച്ച് നൂപുര്‍ ശര്‍മ പറഞ്ഞത് നൂറ് ശതമാനം ശരിയെന്ന് പ്രമുഖ ഇസ്ലാമിക പണ്ഡിതന് അസിം അല്‍ഹക്കീം
വിലക്ക് സംബന്ധിച്ച മുഹമ്മദ് റിയാസിന്റെ പോസ്റ്റില്‍ ശ്രീജിത്ത് പണിക്കരുടെ കമന്റ്; പോസ്റ്റിനേക്കാള്‍ മൂന്നിരട്ടി ലൈക്ക് നല്കി സോഷ്യല്‍മീഡിയ
ഷാജ് കിരണ്‍ എന്റെ അമ്മായിടെ കുഞ്ഞമ്മേടെ മോന്; മാതൃഭൂമിയിലെ പെയ്ഡ് ന്യൂസുകാരനെതിരേ നിയമനടപടിയെന്ന് സന്ദീപ് വാര്യര്‍