ഉമറിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ രൂക്ഷമായ ഭാഷയിലാണ് മതതീവ്രവാദികള്‍ പ്രതികരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം തനിക്ക് ഉണ്ടായ ഒരു സംഭവം എന്ന രീതിയിലാണ് ഉമര്‍ തന്റെ ദുരനുഭവം ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്.
തിരുവനന്തപുരം: റംസാന് നോമ്പിന്റെ ഭാഗമായി മുസ്ലീം സമുദായക്കാര്‍ കട അടച്ചിടുന്നതിനെതിവെ രൂക്ഷവിമര്‍ശനവുമായി സംവിധായകന് ഒമര്‍ ലുലു. ഉമറിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ രൂക്ഷമായ ഭാഷയിലാണ് മതതീവ്രവാദികള്‍ പ്രതികരിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം തനിക്ക് ഉണ്ടായ ഒരു സംഭവം എന്ന രീതിയിലാണ് ഒമര്‍ തന്റെ ദുരനുഭവം ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയത്.
''ഇന്നത്തെ എന്റെ ഉച്ച ഭക്ഷണം കോഴിക്കോടന്‍ ഉന്നക്കായ,നോമ്പ് ആണ് കാരണം എനിക്ക് വേറെ ഇഷ്ടപ്പെടുന്ന ഭക്ഷണം ഒന്നും ഇവിടെ കിട്ടാന്‍ ഇല്ലാ. നോമ്പിന് രാത്രി ഏഴ് മണി വരേ കട അടച്ചിടുന്ന മുസ്ളീം സഹോദരങ്ങളെ നിങ്ങളുടെ കടയ്ക്ക് പുറത്ത് ഒരു ബോര്‍ഡ് വെക്കുക ഇവിടെ ഭക്ഷണം മുസ്ലിം വിശ്വാസികളെ ലക്ഷ്യം വെച്ചാണെന്ന്.''
ഈ കുറിപ്പാണ് ഒമര്‍ ഫേസ്ബുക്കില്‍ ആദ്യം പോസ്റ്റ് ചെയ്തത്. ഇതിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ഉമറിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് രംഗത്തെത്തിയിട്ടുണ്ട്. തുടര്‍ന്ന് ഭീക്ഷണിയുമായി മതതീവ്രവാദികള്‍ രംഗത്തെത്തിയത്തോടെ അദേഹം വിശദീകരണം നല്‍കിയിട്ടുണ്ട്.
ഒമര്‍ ലുലുവിന്റെ വിശദീകരണ കുറിപ്പ്:
എന്നെ സംബന്ധിച്ച് ഞാന്‍ ഇപ്പോഴും തികഞ്ഞ ഈശ്വരവിശ്വാസിയാണ്. എന്റെ വീട് തൃശ്ശൂരിന് അടുത്ത് മുണ്ടൂര്‍ എന്ന സ്ഥലത്താണ് അവിടെ മുസ്ലിം വിശ്വാസികള്‍ കുറവാണ്.ഞാന്‍ ചെറുപ്പം മുതലേ വീട്ടില്‍ നോമ്പ് എടുത്തു എന്ന് പറയും,എന്നിട്ട് പുറത്ത് പോയി കൂട്ടുകാരുടെ കൂടെ ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുകയും ചെയ്യും എല്ലാം കഴിഞ്ഞ് വീട്ടില്‍ വരുമ്പോള്‍ നോമ്പ് തുറയ്ക്ക് നല്ല അടിപൊളി നോമ്പ് വിഭവങ്ങളും
ഇനി എനിക്ക് മനസ്സിലായ ഒരു കാര്യം പറയാം, മരുഭൂമിയില്‍ നിന്നാണ് ഇസ്ലാം എന്ന മത വിശ്വാസം വരുന്നത്.അവിടെയുള്ള മനുഷ്യര്‍ അതായ് അറബികള്‍,അറബികളുടെ ആരോഗ്യവും ബുദ്ധിയും നമ്മുടെ മലയാളികളുടെ ആരോഗ്യവും ബുദ്ധിയും ഒരേ പോലെ ആണോ. നമ്മുടെ നാട്ടില്‍ അതായത് കേരളത്തില്‍ ഒട്ടകം എന്ന മൃഗം ഉണ്ടോ ഇല്ലാ അറേബ്യയില്‍ ആണ് ഒട്ടകങ്ങള്‍ കൂടുതല്‍. ഒട്ടകത്തിന്റെ പ്രത്യേകതകളെ കുറിച്ച് ഒന്ന് നിങ്ങള്‍ പഠിക്കുക എല്ലാം മനസ്സിലാവും.
ഖത്തറിലോ യുഎഇയിലോ വെച്ച് ഈ പോസ്റ്റ് ചെയ്യോ എന്ന് ചോദിക്കുന്നവരോട്. ഞാന്‍ ജനിച്ച നാട് ഇതാ ഇവിടെ ആ നാട്ടിലെ രീതികള്‍ വേണ്ടാ എന്നേ പറഞ്ഞുള്ളു. പിറന്ന് വീണ നാടിന് വേണ്ടി സംസാരിച്ചപ്പോള്‍ ഞാന്‍ വര്‍ഗ്ഗിയ വാദിയായി. ഞാന്‍ നോമ്പ് എടുക്കരുത് എന്ന് നിങ്ങളോട് പറഞ്ഞോ നോമ്പ് എടുത്താലും ഹോട്ടല്‍ അടച്ചിടരുത് എന്നേ പറഞ്ഞുള്ളു. നോമ്പ് എടുത്തു ഹോട്ടല്‍തുറന്ന് ചിരിച്ച് കൊണ്ട് എല്ലാവര്ക്കും ഭക്ഷണം കൊടുത്ത് ശീലിക്കൂ. ഹോട്ടലില്‍ കൂടുതല്‍ വഴിയാത്രക്കാര്‍ ആണ് വരുന്നത് പൈസ വാങ്ങി കൊണ്ട് ഭക്ഷണം കൊടുക്കുന്നു എന്നാലും ഒരു സേവനമാണ്.
അതിജീവിച്ചവർക്ക് ആദരം.'ഇൻഡിവുഡ് ലീഡർഷിപ്പ് സമ്മിറ്റി'ന് പ്രൗഢഗംഭീരമായ സമാപനം
കേരളത്തില്‍ പിടിമുറുക്കി വീണ്ടും കൊറോണ; ഇന്ന് 4,805 പേര്‍ക്കാണ് വൈറസ് ബാധ; ആരോഗ്യ വകുപ്പിന് താക്കീതുമായി കേന്ദ്ര സര്‍ക്കാര്‍
സ്കൂട്ടറില്‍ അഞ്ചു പേരുടെ അപകടകരമായ അഭ്യാസം; ലൈസന്‍സ് റദ്ദാക്കി; മെഡിക്കല്‍ കോളജില്‍ സാമൂഹ്യ സേവനം ചെയ്യാനും നിര്‍ദേശം; ശിക്ഷ മാറ്റിപിടിച്ച് ആര്‍ടിഒ
'ആരോട് പറയാന്‍ ആരു കേള്‍ക്കാന്‍' ആഗസ്റ്റ് 15ന് ഒടിടി റിലീസിന്
അള്‍ട്ടിമേറ്റ് ഖൊ ഖൊ; മുംബൈ ടീമുമായി വ്യവസായി പുനിത് ബാലനും റാപ്പര്‍ ബാദ്ഷായും
വീണ്ടും പവാറിന്റെ ബുദ്ധി ജയിച്ചു; ശിവസേനയെ പിളര്‍ത്താനുള്ള അവസാന ആണിയും അടിച്ചു; ഔറംഗബാദിന്റെ പേര് സാംബാജി നഗര്‍ എന്ന് മാറ്റി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
എം.എ.ബേബി പറഞ്ഞാണ് ശരി; അഗ്നിപഥ് പരിശീലനം ലഭിക്കുന്നവര്‍ ആര്‍എസ്എസിന്റെ യുവസൈനികര്‍ ആയിമാറാമെന്ന് മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമന്
ഇന്നോവ ക്രിസ്റ്റയും ആഡംബരങ്ങളും വേണ്ട; രാജ്യത്തിന്റെ ധനമന്ത്രി സഞ്ചരിക്കുന്നത് 10ലക്ഷം രൂപയുടെ കാറില്‍; നിര്‍മ്മല സീതാരാമന് കൈക്കൊടുത്ത് സോഷ്യല്‍മീഡിയ
ലത മങ്കേഷ്കറിന്റെ ഭൗതികശരീരത്തില്‍ ഷാറൂഖ് ഖാന് തുപ്പിയോ?; വീഡിയോ പുറത്തുവന്നതോടെ സോഷ്യല്‍മീഡിയയില്‍ വിവാദം
പ്രവാചകന്റെ വിവാഹം സംബന്ധിച്ച് നൂപുര്‍ ശര്‍മ പറഞ്ഞത് നൂറ് ശതമാനം ശരിയെന്ന് പ്രമുഖ ഇസ്ലാമിക പണ്ഡിതന് അസിം അല്‍ഹക്കീം
വിലക്ക് സംബന്ധിച്ച മുഹമ്മദ് റിയാസിന്റെ പോസ്റ്റില്‍ ശ്രീജിത്ത് പണിക്കരുടെ കമന്റ്; പോസ്റ്റിനേക്കാള്‍ മൂന്നിരട്ടി ലൈക്ക് നല്കി സോഷ്യല്‍മീഡിയ
ഷാജ് കിരണ്‍ എന്റെ അമ്മായിടെ കുഞ്ഞമ്മേടെ മോന്; മാതൃഭൂമിയിലെ പെയ്ഡ് ന്യൂസുകാരനെതിരേ നിയമനടപടിയെന്ന് സന്ദീപ് വാര്യര്‍