ജീവിതത്തില്‍ ചെറുപ്പകാലത്തിന് ശേഷം ഭൗതികവാദ നിലപാടില്‍ തന്നെയാണ് ഇതേവരെ ഉറച്ച് നിന്നത്.
തിരുവനന്തപുരം: കര്‍ക്കടക വാവ് ബലിക്ക് സന്നദ്ധ സംഘടനകള്‍ ആവശ്യമായ സേവനം നല്‍കണമെന്ന് പറഞ്ഞുകൊണ്ടുള്ള തന്റെ ഫേസ്ബുക്ക് പോസ്റ്റ് തെറ്റിദ്ധാരണ ഉണ്ടാക്കിയെന്ന പാര്‍ട്ടി വിമര്‍ശനം അംഗീകരിക്കുന്നുവെന്ന് സിപിഎം നേതാവ് പി.ജയരാജന്.
ഫേസ്ബുക്ക് കുറിപ്പില്‍ പിതൃ തര്‍പ്പണം നടത്താനെത്തുന്ന വിശ്വാസികളുടെ തോന്നലുകളെ കുറിച്ചാണ് പ്രതിപാദിച്ചത്. ആ ഭാഗം അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നതായി ചില സഖാക്കള്‍ ചൂണ്ടിക്കാണിച്ചു, പാര്‍ട്ടിയും ശ്രദ്ധയില്‍ പെടുത്തി. വ്യക്തിപരമായി ആചാരങ്ങളിലോ അനുഷ്ഠാനങ്ങളിലോ പങ്കെടുക്കാറില്ലെന്നും ജയരാജന് ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം-
ജൂലൈ ഇരുപത്തിയേഴിന്റെ ഫേസ്ബുക് പേജിലെ കുറിപ്പില്‍ പിതൃ തര്‍പ്പണം നടത്താനെത്തുന്ന വിശ്വാസികളുടെ തോന്നലുകളെ കുറിച്ചാണ് പ്രതിപാദിച്ചത്. ആ ഭാഗം അന്ധവിശ്വാസത്തെ പ്രോല്‍സാഹിപ്പിക്കുന്നതായി ചില സഖാക്കള്‍ ചൂണ്ടിക്കാണിച്ചു, പാര്‍ട്ടിയും ശ്രദ്ധയില്‍ പെടുത്തി. അത് ഞാന്‍ ഉദ്ദേശിച്ചതെ അയിരുന്നില്ല. എന്നാല്‍ അത് തെറ്റിദ്ധാരണ ഉണ്ടാക്കി എന്ന പാര്‍ട്ടിയുടെ വിമര്‍ശനം അംഗീകരിക്കുന്നു. വ്യക്തിപരമായി ആചാരങ്ങളിലോ അനുഷ്ഠാനങ്ങളിലോ പങ്കെടുക്കാറില്ല. ഞങ്ങളുടെ വീട്ടില്‍ പൂജാമുറിയോ, ആരാധനയോ ഇല്ല. ജീവിതത്തില്‍ ചെറുപ്പകാലത്തിന് ശേഷം ഭൗതികവാദ നിലപാടില്‍ തന്നെയാണ് ഇതേവരെ ഉറച്ച് നിന്നത്. എന്നാല്‍ വിശ്വാസികള്‍ക്കിടയില്‍ വര്‍ഗ്ഗീയ ശക്തികള്‍ നടത്തുന്ന ഇടപെടലുകളില്‍ ജാഗ്രത വേണമെന്ന എന്റെ അഭിപ്രായമാണ് ആ പോസ്റ്റില്‍ രേഖപ്പെടുത്തിയിരുന്നത്. നാലു വര്‍ഷമായി കണ്ണൂര്‍ പയ്യാമ്പലം കടപ്പുറത്ത് ഞാനടക്കം നേതൃത്വം കൊടുക്കുന്ന ഐ.ആര്.പി.സി.യുടെ ഹെല്പ് ഡെസ്ക് പിതൃ തര്‍പ്പണത്തിന് എത്തുന്നവര്‍ക്ക് സേവനം നല്കി വരുന്നുണ്ട്. ഇത്തവണയും അത് ഭംഗിയായി നിര്‍വ്വഹിച്ചു. ഇത്തരം ഇടപെടലുകള്‍ ആവശ്യമാണ്.
റിപ്പോ നിരക്ക് വര്‍ധിപ്പിച്ചപ്പോള്‍ ഫിക്സഡ് ഡെപ്പോസിറ്റുകാര്‍ക്ക് ഒരു ലക്ഷത്തിന് 3,436 രൂപ അധികം ലഭിക്കും
എല്ലാ കേസും ദല്‍ഹിക്ക് മാറ്റും; ഒറ്റ എഫ്ഐആര്‍ മാത്രം; അറസ്റ്റ് പാടില്ല; സംരക്ഷണം ഉറപ്പാക്കണം; നൂപുര്‍ ശര്‍മയുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് സുപ്രീംകോടതി
ഇത് സൈനികര്‍ക്ക് നാണക്കേട്; ജവാന് റമ്മിന്റെ പേര് മാറ്റണമെന്ന് പരാതിയുമായി സ്വകാര്യ വ്യക്തി
ലൈസന്‍സില്ലാതെ കപില്‍ സിബലിന്റെ നാവ്; മോദിയെ കുറ്റവിമുക്തനാക്കിയ വിധിയെ വിമര്‍ശിച്ചു; കോടതിയലക്ഷ്യ നടപടിക്ക് അനുവാദം ചോദിച്ച് അഭിഭാഷകര്‍
ഒരു ദിവസം രണ്ട് അപൂര്‍വ്വകണ്ടെത്തലുകള്‍ : പൊന്മുണ്ടത്ത് ടിപ്പുവിന്റെ കോട്ട കൊത്തളങ്ങള്‍; ചേലേമ്പ്രയില്‍ ആയുധശേഷിപ്പ്
ജസ്റ്റിസ് യു യു ലളിത് സുപ്രീം കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ്; 27ന് ചുമതലയേല്‍ക്കും; നിയമനം പ്രഖ്യാപിച്ച് രാഷ്ട്രപതി
ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.
എം.എ.ബേബി പറഞ്ഞാണ് ശരി; അഗ്നിപഥ് പരിശീലനം ലഭിക്കുന്നവര്‍ ആര്‍എസ്എസിന്റെ യുവസൈനികര്‍ ആയിമാറാമെന്ന് മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമന്
ഇന്നോവ ക്രിസ്റ്റയും ആഡംബരങ്ങളും വേണ്ട; രാജ്യത്തിന്റെ ധനമന്ത്രി സഞ്ചരിക്കുന്നത് 10ലക്ഷം രൂപയുടെ കാറില്‍; നിര്‍മ്മല സീതാരാമന് കൈക്കൊടുത്ത് സോഷ്യല്‍മീഡിയ
ലത മങ്കേഷ്കറിന്റെ ഭൗതികശരീരത്തില്‍ ഷാറൂഖ് ഖാന് തുപ്പിയോ?; വീഡിയോ പുറത്തുവന്നതോടെ സോഷ്യല്‍മീഡിയയില്‍ വിവാദം
പ്രവാചകന്റെ വിവാഹം സംബന്ധിച്ച് നൂപുര്‍ ശര്‍മ പറഞ്ഞത് നൂറ് ശതമാനം ശരിയെന്ന് പ്രമുഖ ഇസ്ലാമിക പണ്ഡിതന് അസിം അല്‍ഹക്കീം
വിലക്ക് സംബന്ധിച്ച മുഹമ്മദ് റിയാസിന്റെ പോസ്റ്റില്‍ ശ്രീജിത്ത് പണിക്കരുടെ കമന്റ്; പോസ്റ്റിനേക്കാള്‍ മൂന്നിരട്ടി ലൈക്ക് നല്കി സോഷ്യല്‍മീഡിയ
ഷാജ് കിരണ്‍ എന്റെ അമ്മായിടെ കുഞ്ഞമ്മേടെ മോന്; മാതൃഭൂമിയിലെ പെയ്ഡ് ന്യൂസുകാരനെതിരേ നിയമനടപടിയെന്ന് സന്ദീപ് വാര്യര്‍