login
തോറ്റു തൊപ്പിയിട്ടവര്‍; ഫേസ്ബുക്കില്‍ സ്വയം ട്രോളുമായി പി.കെ. ശ്രീമതി

തിരുവനന്തപുരം: ഫേസ്ബുക്കില്‍ സ്വയം ട്രോളി സി പി എം നേതാവും മുന്‍ എംപിയുമായി പി കെ ശ്രീമതി. രണ്ട് വര്‍ഷം മുമ്പ് പാര്‍ലമെന്റില്‍ ബഡ്ജറ്റ് അവതരണത്തിന് ശേഷമെടുത്ത ചിത്രം ഫേസ്ബുക്കില്‍ പങ്കുവച്ചാണ് ശ്രീമതിയുടെ സ്വയം ട്രോളല്‍. 2014-19 കാലയളവില്‍ ലോക്സഭയില്‍ സി പി എം എ പിമാരായിരുന്ന പി കെ ബിജു, ജോയ്സ് ജോര്‍ജ്, എം ബി രാജേഷ് തുടങ്ങിയവര്‍ക്കൊപ്പമുളള ചിത്രത്തിന് തോറ്റു തൊപ്പിയിട്ട നാലു പേരെന്നാണ് ശ്രീമതി നല്‍കുന്ന തലവാചകം. സന്തോഷമായാലും സന്താപമായാലും സഞ്ചരിച്ച വഴിയിലൂടെയുളള തിരിഞ്ഞു നടത്തം ജീവിതാനുഭവങ്ങളെ വിശകലനം ചെയ്യാനും സ്വയം വിമര്‍ശനമായി വിലയിരുത്താനും കഴിയുമെന്നത് തീര്‍ച്ചയായും ഗുണം ചെയ്യുമെന്ന് പറഞ്ഞാണ് ചിത്രം മുന്‍ എം പി ഷെയര്‍ ചെയ്തിരിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം-  

തോറ്റു തൊപ്പിയിട്ട 4പേര്‍.    

8Feb 2019  ഇന്നത്തെ ദിവസം 8Feb2021നു F. B. ഓര്‍മ്മിപ്പിച്ച ചിത്രം ബജറ്റിനുശേഷമുള്ള ലോകസഭയിലെ അവസാനകാലം.  

കഴിഞ്ഞുപോയ കാലങ്ങളിലൂടെ യാത്ര ചെയ്യിക്കുക എന്നത് F. B. യുടെ ഒരു പ്രധാന വിനോദമാണു.  സന്തോഷമായാലും സന്താപമായാലും സഞ്ചരിച്ച വഴിയിലൂടെയുള്ള തിരിഞ്ഞു നടത്തം ജീവിതാനുഭവങ്ങളെ വിശകലനം ചെയ്യാനും സ്വയം വിമര്‍ശനമായി വിലയിരുത്താനും കഴിയും എന്നത് തീര്‍ച്ചയായും ഗുണം ചെയ്യും. ഇക്കാര്യത്തില്‍  F. B യോട് നന്ദി

Facebook Post: https://www.facebook.com/PKSreemathiTeacher/posts/3494155600706313

 

 

 

  comment

  LATEST NEWS


  ട്വിറ്റര്‍ ഇന്ത്യ എംഡിയോട് ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടിവരുമെന്ന് പോലീസ്; മനീഷ് മഹേശ്വരി പിന്‍വലിഞ്ഞു; മേധാവിയെ ചോദ്യം ചെയ്ത് ദല്‍ഹി പോലീസ്


  ഫ്രഞ്ച് ഓപ്പണുമായി കൈകോര്‍ത്ത ഇന്‍ഫോസിസിന് മോദിയുടെ അഭിനന്ദനം; ലോകരാഷ്ട്രങ്ങളെ അഞ്ചു തൂണുകളുള്ള ഇന്ത്യയിലേക്ക് സ്വാഗതം ചെയ്തും മോദി


  എ. ശാന്തകുമാര്‍ വിട വാങ്ങി; മലയാള നാടകവേദിക്ക് തീരാനഷ്ടം


  ബ്രസീലിന് എതിരാളി പെറു; കൊളംബിയയ്ക്ക് വെനസ്വേല


  സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി യെദിയൂരപ്പ സര്‍ക്കാര്‍; കൊറോണ ബാധിച്ച് മരിച്ച ബിപിഎല്‍ കുടുംബങ്ങളിലെ ആശ്രിതര്‍ക്ക് ഒരു ലക്ഷം രൂപ; 300 കോടി അനുവദിച്ചു


  ദാനം, ഈ വിജയം; സെല്‍ഫ് ഗോളില്‍ ഫ്രാന്‍സിന് ജയം


  രാജ്യത്ത് ആദ്യ ഗ്രീന്‍ ഫംഗസ് കേസ്: മൂക്കില്‍ നിന്ന് രക്തസ്രാവം; യുവാവിനെ ഇന്‍ഡോറില്‍ നിന്നും വിദഗ്ധചികിത്സയ്ക്ക് വിമാനത്തില്‍ മുംബൈയിലെത്തിച്ചു


  അതിരപ്പിള്ളി പദ്ധതിക്കായി വീണ്ടും നീക്കം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.