login
'ബല്‍റാം മറ്റുള്ളവരെ വിധിക്കുന്നതില്‍ കുറേക്കൂടി വസ്തുതാപരം ആകണം'; ശ്രീ.എമ്മിനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ തിരുത്തണമെന്ന് പിജെ കുര്യന്‍

സര്‍ക്കാര്‍ ഭൂമി നല്‍കിയതിനെ വിമര്‍ശിക്കുവാന്‍ ബല്‍റാമിന് എല്ലാ അവകാശവും ഉണ്ട്. അതിനെ ഞാന്‍ ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ ശ്രീഎമ്മിനെ 'ആള്‍ ദൈവമെന്നും 'ആര്‍എസ്എസ് സഹയാത്രികനെന്നും' വിശേഷിപ്പിച്ചത് ശ്രീ.എമ്മിനെ അറിയാവുന്നവര്‍ക്കെല്ലാം വേദന ഉണ്ടാക്കുന്നതാണെന്ന് പിജെ കുര്യന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

തിരുവല്ല: യോഗാചാര്യന്‍ ശ്രീ എമ്മിനെ വിമര്‍ശിച്ച തൃത്താല എംഎല്‍എ വി.ടി ബലറാമിനെ തിരുത്തി രാജ്യസഭാ മുന്‍ ഉപാധ്യക്ഷന്‍ പിജെ കുര്യന്‍. സര്‍ക്കാര്‍ ഭൂമി  നല്‍കിയതിനെ വിമര്‍ശിക്കുവാന്‍  ബല്‍റാമിന് എല്ലാ അവകാശവും ഉണ്ട്.  അതിനെ ഞാന്‍ ചോദ്യം  ചെയ്യുന്നില്ല.  എന്നാല്‍ ശ്രീഎമ്മിനെ 'ആള്‍ ദൈവമെന്നും 'ആര്‍എസ്എസ്  സഹയാത്രികനെന്നും'  വിശേഷിപ്പിച്ചത്  ശ്രീ.എമ്മിനെ അറിയാവുന്നവര്‍ക്കെല്ലാം  വേദന  ഉണ്ടാക്കുന്നതാണെന്ന് പിജെ കുര്യന്‍ ഫേസ്ബുക്കില്‍ കുറിച്ചു.  

പിജെ കുര്യന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

സംസ്ഥാന ഗവണ്മെന്റ്  ശ്രീ.എം -ന്  യോഗ സെന്റര്‍ തുടങ്ങാന്‍  സ്ഥലം അനുവദിച്ചതിന് വിമര്‍ശിച്ചുകൊണ്ടുള്ള  ശ്രീ.വി ടി .ബല്‍റാം എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റ് എന്റെ ഒരു സുഹൃത്ത് വാട്‌സ് ആപ്പില്‍  തന്നത് വായിച്ചു.  

സര്‍ക്കാര്‍ ഭൂമി  നല്‍കിയതിനെ വിമര്‍ശിക്കുവാന്‍  ബല്‍റാമിന് എല്ലാ അവകാശവും ഉണ്ട്.  അതിനെ ഞാന്‍ ചോദ്യം  ചെയ്യുന്നില്ല.  എന്നാല്‍ ശ്രീഎം-നെ 'ആള്‍ ദൈവമെന്നും 'ആര്‍എസ്എസ്  സഹയാത്രികനെന്നും'  വിശേഷിപ്പിച്ചത്  ശ്രീ.എം- നെ അറിയാവുന്നവര്‍ക്കെല്ലാം  വേദന  ഉണ്ടാക്കുന്നതാണ്.  

എനിക്ക് ശ്രീ.എം -മായി   നല്ല പരിചയമുണ്ട്.  ഞാന്‍ വളരെ ബഹുമാനിക്കുന്ന ഒരു വ്യക്തിത്വമാണ് അദ്ദേഹം. അദ്ദേഹത്തെ ഞാന്‍ പല പ്രാവശ്യം   സന്ദര്‍ശിച്ചിട്ടുണ്ട്. അദ്ദേഹം  എന്റെ ഭവനത്തിലും ഒരു തവണ വന്നിട്ടുണ്ട്.  അദ്ദേഹത്തിന്റെ എകതായാത്രയില്‍ ഞാന്‍ പങ്കെടുത്തിട്ടുമുണ്ട്.  അദ്ദേഹം  ആള്‍ ദൈവവുമല്ല ആര്‍എസഎസും

അല്ല.  എല്ലാ  മതങ്ങളെയും ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മതേതര വാദിയാണ്. ഭാരതീയ ദര്‍ശനങ്ങളില്‍ പാണ്ഡിത്യവും  ഭാരതീയ സംസ്‌കാരത്തോട്  ആദരവും, പ്രതിബദ്ധതയും ഉണ്ട് എന്നതുകൊണ്ട് ഒരാള്‍ ആര്‍എസ്എസ്  ആകുമോ ?.  ആധ്യാത്മിക  പ്രഭാഷണം നടത്തുകയും ആധ്യാത്മിക  ജീവിതം നയിക്കുകയും ചെയ്യുന്നതുകൊണ്ട്  ഒരാള്‍  ആള്‍ ദൈവം ആകുമോ?.  

ഒരു എംഎല്‍എ  ആയ  ബല്‍റാം   മറ്റുള്ളവരെ വിധിക്കുന്നതില്‍  കുറേക്കൂടി  വസ്തുതാപരം ആകേണ്ടതായിരുന്നു. ശ്രീ.എം നെക്കുറിച്ചുള്ള വസ്തുതാപരമല്ലാത്ത പരാമര്‍ശങ്ങള്‍  ബല്‍റാം തിരുത്തുമെന്ന്  ഞാന്‍  പ്രതീക്ഷിക്കുന്നു.  അത്തരമൊരു  നടപടി  ശ്രീ.എം ന്റെ  ആയിരക്കണക്കിന്  ആരാധകരുടെ  ഹൃദയത്തിലെ  മുറിവ്  ഉണക്കാന്‍  ആവശ്യമാണ്.  ഞാന്‍  ഇത്രയും എഴുതിയതുകൊണ്ട് ഒരു പക്ഷെ  എനിക്കെതിരെ സോഷ്യല്‍ മീഡിയ ആക്രമണം ഉണ്ടായേക്കാം. ഞാനത് ഗൌനിക്കുന്നില്ല.

Facebook Post: https://www.facebook.com/pjkurien1941/posts/1753743274805916

  comment

  LATEST NEWS


  'അഭിമന്യുവിന്റെ കൊലയില്‍ ഇരയും വേട്ടക്കാരനും സിപിഎം; അന്വേഷണം പോലീസ് ശക്തമാക്കണം'; സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമമെന്ന് ആര്‍എസ്എസ്


  ഇസ്ലാമിക രാജ്യത്തിനായി ജനങ്ങളുടെ തലയറത്തു; പാല്‍മയില്‍ ഭീകരരുടെ കൊടും ക്രൂരത; ആക്രമത്തില്‍ ഭീതിപൂണ്ട് മൊസാംബിക്കില്‍ കൂട്ടപാലായനം


  'കൊറോണയുടെ അതിവ്യാപനം തടയാന്‍ മുന്‍നിരയില്‍ നിസ്വാര്‍ത്ഥം പ്രവര്‍ത്തിക്കുന്നു'; ആര്‍എസ്എസിന് സ്‌പെഷ്യല്‍ പോലീസ് പദവി നല്‍കി സര്‍ക്കാര്‍


  കോവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തില്‍ സഹായവുമായി മുകേഷ് അംബാനിയും; ശുദ്ധീകരണശാലകളില്‍ല്‍നിന്ന് സൗജന്യമായി ഓക്‌സിജന്‍ വിതരണം ചെയ്യുന്നു


  'ഭാവിയിലെ ഭീഷണികളെ നേരിടാന്‍ ദീര്‍ഘകാല പദ്ധതികളും തന്ത്രങ്ങളും തയ്യാറാക്കണം'; വ്യോമസേന കമാന്‍ഡര്‍മാരോട് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്


  'ആദ്യം എംജി രാധാകൃഷ്ണന്‍ എകെജി സെന്ററിലെത്തി മാപ്പ് പറഞ്ഞു; രണ്ടാമത് വിനു വി. ജോണും മാപ്പുപറയാനെത്തി'; ഏഷ്യാനെറ്റിനെതിരെ വെളിപ്പെടുത്തലുമായി സിപിഎം


  11.44 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ രാജ്യത്ത് വിതരണം ചെയ്തു; 24 മണിക്കൂറില്‍ 33 ലക്ഷം ഡോസ് വാക്‌സിന്‍ നല്‍കി


  150 കോടി രൂപ വിലവരുന്ന ഹെറോയിനുമായി ഗുജറാത്ത് തീരത്ത് ബോട്ട് പിടിച്ചെടുത്തു; എട്ട് പാക്കിസ്ഥാന്‍ പൗരന്‍മാര്‍ അറസ്റ്റില്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.