×
login
ബൈക്കോടിക്കവേ ഫോണില്‍ സംസാരം; കാര്യത്തിന്റെ ഗൗരവം മനസിലാക്കി പോലീസ്‍ സഹായം; സിപിഎം ഏരിയ സെക്രട്ടറിയെ വിറപ്പിച്ച അമൃതരംഗന്‍ വീണ്ടും കൈയടി നേടുമ്പോള്‍

പ്രസവാനന്തരം അമിത രക്തസ്രാവം കൂടിയ സഹോദരിക്ക് എത്രയും വേഗം രക്തം നല്‍കണമെന്നും അതിനാല്‍ ആശുപത്രിയില്‍ എത്തണമെന്നും യുവാവ് പോലീസിനോട് ആവശ്യപ്പെട്ടു

മലപ്പുറം:  കേരളം ലോക്ക്ഡൗണില്‍ പലപ്പോഴും പോലീസിനെതിരേ പരാതി ഉയരുമ്പോഴും ചിലയിടങ്ങളില്‍ നിന്ന് കേള്‍ക്കുന്നതും കാക്കിയുടെ നന്മയുടേയം സഹായത്തിന്റേയും കഥകള്‍. പെരിന്തല്‍മണ്ണയില്‍ ട്രിപ്പിള്‍ ലോക്ഡൗണിനിടയില്‍ പുറത്തിറങ്ങിയ യുവാവിന് അടിയന്തിര സഹായം ലഭ്യമാക്കിയിരിക്കുകയാണ് പോലീസ്.

 പ്രസവാനന്തരം അമിത രക്തസ്രാവം കൂടിയ സഹോദരിക്ക് എത്രയും വേഗം രക്തം നല്‍കണമെന്നും അതിനാല്‍ ആശുപത്രിയില്‍ എത്തണമെന്നും യുവാവ് പോലീസിനോട് ആവശ്യപ്പെട്ടു. എന്നാല്‍ കാര്യത്തിന്റെ ഗൗരവം മനസിലാക്കിയ പോലീസ് ഒടുവില്‍ യുവാവിന് അടിയന്തിര സഹായം ലഭ്യമാക്കികൊടുത്തു.  മലപ്പുറം പാണ്ടിക്കാട് എസ്ച്ചഒ അമൃതരംഗന്‍ ആണ് കൃത്യമായി ഇടപെടലില്‍ യുവാവിന് സഹായം നല്‍കിയത്. നേരത്തേ, കളമശേരി എസ്‌ഐ ആയിരിക്കെ ഫോണില്‍ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ച ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന് തക്ക മറുപടി നല്‍കി വൈറലായി പോലീസ് ഉദ്യോഗസ്ഥനാണ അമൃതരംഗന്‍.  

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ-സഹോദരിയുടെ_ചികിത്സാ ആവശ്യാര്‍ത്ഥം ട്രിപ്പിള്‍ ലോക്ഡൗണിനിടയില്‍ പുറത്തിറങ്ങിയ യുവാവിന് അടിയന്തിര സഹായം ലഭ്യമാക്കി പോലീസ്. മൊബൈല്‍ ഫോണില്‍ സംസാരിച്ചു കൊണ്ട് പരിഭ്രാന്തനായി ഇരുചക്രം ഓടിച്ചുവന്ന യുവാവിനെ തടഞ്ഞു നിര്‍ത്തിയ പോലീസിനോട് പ്രസവാനന്തരം രക്തസ്രാവം കൂടിയ സഹോദരിക്ക് എത്രയും വേഗം എത്തിക്കണമെന്ന് അറിയിച്ചു. കാര്യത്തിന്റെ ഗൗരവം മനസിലാക്കിയ മലപ്പുറം പാണ്ടിക്കാട് എസ്ച്ചഒ അമൃതരംഗന്‍ സര്‍ യുവാവിനെയും കൂട്ടി തന്റെ ഔദ്യോഗിക വാഹനത്തില്‍ പെരിന്തല്‍മണ്ണ ബ്ലഡ് ബാങ്കിലെത്തി രക്തം വാങ്ങി അതിവേഗം ആശുപത്രിയില്‍ എത്തിച്ചു നല്‍കി ഈ പോലീസ് ഉദ്യോഗസ്ഥന് കൊടുക്കാം ബിഗ് സല്യൂട്ട്...

Facebook Post: https://www.facebook.com/keralapolice/posts/3899852126776914

 

  comment

  LATEST NEWS


  തൃശൂര്‍ കാറളം സഹകരണബാങ്കിലും തട്ടിപ്പ്; അന്വേഷണത്തിന് ഉത്തരവിട്ട് ഇരിങ്ങാലക്കുട കോടതി


  ത്രിവര്‍ണ പതാക ഇനി മഴയത്തും വെയിലത്തും ഭദ്രം; കാലാവസ്ഥയെ ചെറുക്കാന്‍ കഴിയുന്ന തുണിത്തരം വികസിപ്പിച്ച് ദല്‍ഹി ഐഐടിയും സ്വാട്രിക് കമ്പനിയും


  കേന്ദ്രം കടുപ്പിച്ചപ്പോള്‍ പൂഴ്ത്തിയ വാക്‌സിനുകള്‍ പുറത്തെടുത്തു; ഇന്ന് വാക്‌സിന്‍ നല്‍കിയത് 4.53 ലക്ഷം പേര്‍ക്ക്; സര്‍ക്കാരിന്റെ കള്ളത്തരം പൊളിഞ്ഞു


  'ഞങ്ങളും മനുഷ്യരാണ് സാര്‍, പരിഗണിക്കണം', മുഖ്യമന്ത്രിയോട് റേഷന്‍ വ്യാപാരികള്‍; കൊവിഡ് ബാധിച്ച് മരിച്ചത് 51 റേഷന്‍ വ്യാപാരികള്‍


  കോൺവെന്‍റ് അധികൃതർ വൈദ്യുതി വിച്ഛേദിച്ചതിന് സിസ്റ്റർ ലൂസി കളപ്പുര നിരാഹാരസമരം നടത്തി; പൊലീസെത്തി വൈദ്യുതി പുനസ്ഥാപിച്ചു;നിരാഹാരം നിര്‍ത്തി


  വോട്ടിന് പണം: തെലങ്കാന രാഷ്ട്ര സമിതിയുടെ എംപി കുറ്റക്കാരിയെന്ന് കോടതി; ആറു മാസം തടവും 10,000 രൂപ പിഴയും വിധിച്ചു


  കശ്മീരില്‍ രണ്ട് ലക്ഷം പേര്‍ക്ക് അനധികൃത തോക്ക് ലൈസന്‍സ് നല്‍കി: ജമ്മുവില്‍ 22 ഇടങ്ങളില്‍ സിബിഐ റെയ്ഡ്


  കൊറോണ പറഞ്ഞ് കടകള്‍ അടപ്പിച്ച സ്ഥലത്ത് സിനിമാ ഷൂട്ടിങ്ങ്; നാട്ടുകാര്‍ സംഘടിച്ചെത്തി 'മിന്നല്‍ മുരളി' തടഞ്ഞു; 50 അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.