login
അടിവസ്ത്ര ബ്രാന്‍ഡിന്റെ പ്രമോഷനായി ഗണേശ രൂപം മാലയില്‍ കോര്‍ത്ത് അര്‍ധനഗ്നയായി പോപ്താരം റിഹാന‍; സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

കുറച്ചു ആഴ്ചകള്‍ക്കു മുന്‍പ് ഇതേ അടിവസ്ത്ര ബ്രാന്‍ഡിന്റെ പ്രമോഷനായി ഹിന്ദു ക്ഷേത്രത്തില്‍ റിഹാന ഫോട്ടോഷൂട്ട് നടത്തിയിരുന്നു.

ന്യൂദല്‍ഹി: ദല്‍ഹി സമരത്തിന് അനുകൂലമായി ട്വീറ്റ് ചെയ്തു വിവാദത്തിലായ അന്താരാഷ്ട്ര പോപ് താരം റിഹാന വീണ്ടും കുരുക്കില്‍. സ്വന്തം അടിവസ്ത്ര ബ്രാന്‍ഡിന്റെ പ്രമോഷനായി ഗണേശ രൂപം മാലയില്‍ കോര്‍ത്ത് അര്‍ധനഗ്നയായി പോപ്താരം റിഹാന തന്റെ ചിത്രം ട്വീറ്റ് ചെയ്തു. സാവേജ് എക്‌സ് ഫെന്റി എന്ന ബ്രാന്‍ഡിനായി ആണ് റിഹാന അര്‍ധനഗ്ന ചിത്രം പോസ്റ്റ് ചെയ്തത്. വെള്ളി നിറത്തില്‍ നീളമുള്ള മാലയില്‍ ഗണേശ ഭഗവാന്റെ രൂപം ലോക്കറ്റായി കോര്‍ത്തിട്ടിട്ടുണ്ട്. ചിത്രം പോസ്റ്റ് ചെയ്തതിനു പിന്നാലെ സ്വന്തം ബ്രാന്‍ഡിന്റെ പ്രമോഷനായി ഇത്തരത്തില്‍ ജനങ്ങളുടെ മതപരമായ വിശ്വാസങ്ങളെ അവഹേളിക്കരുതെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ റിഹാനയുടെ ട്വീറ്റിന് മറുപടിയായി എത്തി.  

കുറച്ചു ആഴ്ചകള്‍ക്കു മുന്‍പ് ഇതേ അടിവസ്ത്ര ബ്രാന്‍ഡിന്റെ പ്രമോഷനായി ഹിന്ദു ക്ഷേത്രത്തില്‍ റിഹാന ഫോട്ടോഷൂട്ട് നടത്തിയിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷം, തന്റെ അടിവസ്ത്ര ബ്രാന്‍ഡായ ഫെന്റിക്ക് വേണ്ടി വെര്‍ച്വല്‍ റണ്‍വേ ഷോയില്‍ ഖുറാനിലെ വചനങ്ങള്‍ ഉള്‍പ്പെടുത്തി ഗാനങ്ങള്‍ ആലപിച്ചതിന് മുസ്ലിം സമൂഹത്തോട് മാപ്പ് ചോദിച്ചിരുന്നു.  

 

  comment

  LATEST NEWS


  ഭൂമിയെ സംരക്ഷിക്കാന്‍; ഭൂപോഷണയജ്ഞം നാളെ ഭൂമിപൂജയോടെ തുടക്കം


  ജലീലിന്റെ രാജി അനിവാര്യം


  ലിവര്‍പൂളിന് വിജയം


  വിഷുവരെ കേരളത്തില്‍ അപകടകരമായ ഇടിമിന്നലോട് കൂടിയ കാറ്റും മഴയും; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


  ശബരിമലയില്‍ ദാരുശില്പങ്ങള്‍ സമര്‍പ്പിച്ചു


  വേനല്‍ കാലത്ത് കരുതല്‍ വേണം; ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത; നിര്‍ദേശങ്ങളുമായി ആരോഗ്യ വകുപ്പ്


  ഭാരതത്തെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം; 2030ല്‍ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാനുള്ള ശ്രമം തകര്‍ത്തത് മോദിയുടെ നോട്ട് നിരോധനമെന്ന് പിസി ജോര്‍ജ്


  പിഎം ആവാസ് യോജനയ്ക്കു കീഴില്‍ 22,000 വീടുകള്‍; ലക്ഷ്യം കൈവരിച്ച് യുപിയിലെ ഗൊരഖ്പൂര്‍, യോഗി സര്‍ക്കാരിന് നന്ദി അറിയിച്ച് ഗുണഭോക്താക്കള്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.