×
login
എവിടെപ്പോയി സഖാവിന്റെ ആസിഫ മോഡല്‍ വീരശൂരപരാക്രമണം; മലപ്പുറത്തെ ബലാത്സംഗത്തെ പറ്റി പ്രതികരിക്കാത്ത റഹീമിനെതിരേ പ്രകാശ് ബാബു

സംഭവം വടക്കേ ഇന്ത്യയിലല്ല എന്നതും പ്രതിയുടെ പേര് ഷിഹാബ് എന്നായിപ്പോയതുമാണ് രണ്ടാമത്തെ കാരണം. അല്ലെങ്കില്‍ ആസിഫ മോഡലിലും പാലത്തായ് മോഡലിലും റഹീമും കൂട്ടരും മെഴുകുതിരി കത്തിച്ചും തെരുവില്‍ ഉടുതുണി അഴിച്ചും മോദിയുടെ കോലം കത്തിച്ചുമൊക്കെ തിമിര്‍ത്താടി പ്രതിഷേധിച്ചേനേ

തിരുവനന്തപുരം: മലപ്പുറത്ത് അര്‍ദ്ധരാത്രി വീടിന്റെ കതക് ചവിട്ടിപൊളിച്ച് അകത്ത് കടന്ന് ശരീരം തളര്‍ന്ന് കിടക്കുന്ന അമ്മയുടെ മുന്നില്‍ വച്ച് ബുദ്ധിമാന്ദ്യമുള്ള പെണ്‍കുട്ടിയെ ക്രൂരമായ ബലാത്സംഗം ചെയ്ത വിഷയത്തില്‍ ഒരു പ്രതികരണവും നടത്താത്ത ഡിവൈഎഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റ് എ.എ. റഹീമിനെതിരേ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബു. എവിടെപ്പോയി സഖാവിന്റെ ആസിഫ മോഡല്‍ വീരശൂരപരാക്രമണമെന്നും ഇന്നലെ മുഴുവന്‍ മലപ്പുറത്തുണ്ടായിട്ടും ഒന്ന് ആ വീട്ടില്‍ പോകാമായിരുന്നില്ലേ. നട്ടെല്ലിന് ചെറിയ ക്ഷതം കാണുമായിരിക്കും സാരമില്ല സഖാവേ. ഇനി  മലപ്പുറത്ത് മെഴുക് തിരിക്കും ക്ഷാമം കാണുമായിരിക്കുമെന്നും പ്രകാശ് ബാബു ഫേസ്ബുക്കില്‍ കുറിച്ചു.  

പോസ്റ്റിന്റെ പൂര്‍ണരൂപം-  

എവിടെപ്പോയി സഖാവിന്റെ ആസിഫ മോഡല്‍ വീരശൂരപരാക്രമണം;

മലപ്പുറത്ത് ഒരു പെണ്‍കുട്ടിയെ മാതാവിന്റെ മുന്നിലിട്ട് ബലാല്‍സംഘം ചെയ്തതു കണ്ടിട്ടും സഖാവിനും പരിവാരങ്ങള്‍ക്കും പഴയ ഉശിരൊന്നും കാണുന്നില്ലല്ലോ . അതും ഇന്നലെ മുഴുവന്‍ മലപ്പുറത്തുണ്ടായിട്ടും ഒന്ന് ആ വീട്ടില്‍ പോകാമായിരുന്നില്ലേ. നട്ടെല്ലിന് ചെറിയ ക്ഷതം കാണുമായിരിക്കും സാരമില്ല സഖാവേ. ഇനി  മലപ്പുറത്ത് മെഴുക് തിരിക്കും ക്ഷാമം കാണുമായിരിക്കും എന്നാല്‍ തിരുവനന്തപുരത്തെത്തിയാലെങ്കിലും പതിവു ശിങ്കിടികള്‍ക്കൊപ്പം നിരന്നു നിന്ന് ഒന്നു കത്തിക്കാമായിരുന്നു. കേരളത്തിലെ യുവജന രാഷ്ട്രീയത്തെ വ്യഭിചരിക്കുന്ന അല്പന്മാരെ സമൂഹത്തിന് തന്നെ ബോധ്യപ്പെട്ടിരിക്കുന്നു എന്നതിന് തെളിവാണ് എന്റെ സുഹൃത്തായ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ എന്നോട് പങ്കുവച്ച അഭിപ്രായം. ഇന്നലെ മലപ്പുറത്തുണ്ടായിട്ടും ഒന്നുറക്കെ കരയാന്‍പോലും സാധിക്കാത്ത പെണ്‍കുട്ടിയെ തളര്‍ന്നു കിടക്കുന്ന അമ്മയുടെ കണ്‍മുന്നില്‍ വച്ചു പീഡിപ്പിച്ചതറിഞ്ഞിട്ടും സഖാവ് റഹീം അവിടെ പോകാത്തത് ശരിയായില്ല എന്നതാണ് അഭിപ്രായം.


അര്‍ദ്ധരാത്രി വീടിന്റെ കതക് ചവിട്ടിപൊളിച്ച് അകത്ത് കടന്ന് ശരീരം തളര്‍ന്ന് കിടക്കുന്ന അമ്മയുടെ മുന്നില്‍ വച്ച് ബുദ്ധിമാന്ദ്യമുള്ള പെണ്‍കുട്ടിയെ പീഠിപ്പിച്ചവന് വോട്ട് ബാങ്കിന്റെ പിന്‍ബലമുണ്ടെന്നതാണ് ഒന്നാമത്തെ കാരണം. സംഭവം വടക്കേ ഇന്ത്യയിലല്ല എന്നതും പ്രതിയുടെ പേര് ഷിഹാബ് എന്നായിപ്പോയതുമാണ് രണ്ടാമത്തെ കാരണം. അല്ലെങ്കില്‍ ആസിഫ മോഡലിലും പാലത്തായ് മോഡലിലും റഹീമും കൂട്ടരും മെഴുകുതിരി കത്തിച്ചും തെരുവില്‍ ഉടുതുണി അഴിച്ചും മോദിയുടെ കോലം കത്തിച്ചുമൊക്കെ തിമിര്‍ത്താടി പ്രതിഷേധിച്ചേനേ..

ഇതുതന്നെയായിരുന്നു 1921 അവര്‍ത്തിക്കുമെന്ന് ജിഹാദികള്‍ പ്രകടനം വിളിച്ചപ്പോഴും പത്തനംതിട്ട പോപ്പുലര്‍ ഫ്രണ്ട് ശക്തികേന്ദ്രമായ  കോട്ടാങ്ങലില്‍ പിഞ്ചുബാലന്റെ ദേഹത്ത്  അയാം ബാബര്‍ എന്ന് പതിച്ചപ്പോഴും താങ്കളില്‍ കണ്ട മൗനം. എന്നാല്‍ ജയ് ശ്രീരാം വിഷയത്തിലും തലശ്ശേരി പ്രകടനത്തിലും താങ്കള്‍ വിശ്വരൂപം കാണിച്ചു തന്നു.

താങ്കളെയൊക്കെ സമൂഹം തിരിച്ചറിഞ്ഞു തുടങ്ങി..

Facebook Post: https://www.facebook.com/Adv.prakashbabu/posts/4837184236404231

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.