×
login
എം.എ.ബേബി പറഞ്ഞാണ് ശരി; അഗ്നിപഥ് പരിശീലനം ലഭിക്കുന്നവര്‍ ആര്‍എസ്എസിന്റെ യുവസൈനികര്‍ ആയിമാറാമെന്ന് മീഡിയവണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍

എങ്കിലും ഒരു വന്‍ ഭൂരിപക്ഷം രാഷ്ട്രീയത്തോട് സൈനിക കാലഘട്ടത്തില്‍ പാലിച്ച മൂല്യങ്ങള്‍ തുടര്‍ന്നവരുമാണ്. അഗ്‌നിപഥ് വളരെ ഹ്രസ്വകാലത്തെക്കുള്ള (4വര്‍ഷം) ജോലി ആയതിനാല്‍ ഇങ്ങനെയൊരു മൂല്യസമ്പാദനത്തിനുള്ള അവസരം നല്‍കില്ല.

തിരുവനന്തപുരം: അഗ്‌നിപഥ് വളരെ ഹ്രസ്വകാലത്തെക്കുള്ള സൈനിക സേവന പരിപാടിക്ക് എതിരേ മീഡിയ വണ്‍ എഡിറ്റര്‍ പ്രമോദ് രാമന്‍. അഗ്‌നിപഥ് വളരെ ഹ്രസ്വകാലത്തെക്കുള്ള (4വര്‍ഷം) ജോലി ആയതിനാല്‍ ഇങ്ങനെയൊരു മൂല്യസമ്പാദനത്തിനുള്ള അവസരം നല്‍കില്ല. ആയുധ പരിശീലനത്തിന്റെ മൂല്യങ്ങള്‍ അവരില്‍ കടന്നുകയറുകയും ചെയ്യും. അത് തുടര്‍ന്നങ്ങോട്ട് ഉപയോഗപ്പെടുത്താന്‍ കഴിയുംവിധം സൈനികവത്കരിക്കപ്പെട്ട സംഘടന ആര്‍.എസ്.എസ് ആയിരിക്കും എന്നതില്‍ ഒരുസംശയവും വേണ്ട. എം.എ.ബേബി പറഞ്ഞതാണ് ശരി, അവര്‍ ആര്‍.എസ്.എസിന്റെ യുവസൈനികര്‍ ആയിക്കൂടായ്കയില്ലെന്നും പ്രമോദ് ഫേസ്ബുക്കില്‍ കുറിച്ചു.  

പോസ്റ്റിന്റെ പൂര്‍ണരൂപം-


അഗ്‌നിപഥ് ജോലി കഴിഞ്ഞ് ഇറങ്ങുന്ന യുവാക്കള്‍ തൊഴില്‍രഹിതരാകും എന്നത് തെറ്റായ ധാരണയാണ്. അവര്‍ ആര്‍.എസ്.എസിന്റെ സൈനികരായി ജോലിതുടരും. ഇന്നേവരെ നമ്മുടെ  സൈന്യം രാഷ്ട്രീയത്തില്‍ ഇടപെട്ടിട്ടില്ല. മറ്റനേകം രാജ്യങ്ങളെ അപേക്ഷിച്ച് നമ്മുടെ ജനാധിപത്യത്തിന്റെ കരുത്താണ് അത്. കുറ്റാന്വേഷണ/രഹസ്യാന്വേഷണ ഏജന്‍സികള്‍ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യപ്പെട്ടപ്പോഴും സൈന്യത്തിന്റെ മൂന്ന് വിഭാഗങ്ങളും ഉന്നതമായ സ്വതന്ത്ര നിലപാട് കൈക്കൊണ്ടു. എന്നാല്‍ വിരമിച്ച സൈനിക ഉദ്യോഗസ്ഥരില്‍ ചിലര്‍ (വി.കെ.സിംഗും മറ്റും) രാഷ്ട്രീയം പയറ്റുകയും അധികാര സ്ഥാനങ്ങളില്‍ എത്തുകയും ചെയ്തു. എങ്കിലും ഒരു വന്‍ ഭൂരിപക്ഷം രാഷ്ട്രീയത്തോട് സൈനിക കാലഘട്ടത്തില്‍ പാലിച്ച  മൂല്യങ്ങള്‍ തുടര്‍ന്നവരുമാണ്. അഗ്‌നിപഥ് വളരെ ഹ്രസ്വകാലത്തെക്കുള്ള (4വര്‍ഷം) ജോലി ആയതിനാല്‍ ഇങ്ങനെയൊരു മൂല്യസമ്പാദനത്തിനുള്ള അവസരം നല്‍കില്ല. ആയുധ പരിശീലനത്തിന്റെ മൂല്യങ്ങള്‍ അവരില്‍ കടന്നുകയറുകയും ചെയ്യും. അത് തുടര്‍ന്നങ്ങോട്ട് ഉപയോഗപ്പെടുത്താന്‍ കഴിയുംവിധം സൈനികവത്കരിക്കപ്പെട്ട സംഘടന ആര്‍.എസ്.എസ് ആയിരിക്കും എന്നതില്‍ ഒരുസംശയവും വേണ്ട. എം.എ.ബേബി പറഞ്ഞതാണ് ശരി, അവര്‍ ആര്‍.എസ്.എസിന്റെ യുവസൈനികര്‍ ആയിക്കൂടായ്കയില്ല.

Facebook Post: https://www.facebook.com/pramod.raman.161/posts/pfbid0okynBxkqVB1xCxK7U4GUvuU1wGWveSB6YyqxkK6CHP6GVQEkSBcwmihDkVAPmfyYl

    comment

    LATEST NEWS


    വോട്ടര്‍ പട്ടികയുടെ ആധാര്‍ലിങ്കിങ് വേണ്ടെന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി; നടപടി കള്ളവോട്ട് തടയാന്‍; ആശങ്ക വേണ്ടെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍


    അഴിമതികളെക്കുറിച്ചുള്ള അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം; പ്രതിപക്ഷ നേതാവിന്റെ നിലപാട് പിണറായി സര്‍ക്കാരിലെ മന്ത്രിയെപ്പോലെയെന്ന് കെ.സുരേന്ദ്രന്‍


    സല്‍മാന്‍ റുഷ്ദിക്ക് കുത്തേറ്റു; ആരോഗ്യനില ഗുരുതരം


    ശബരി ആശ്രമം സൃഷ്ടിച്ച വിപ്ലവം


    മൂന്ന് വര്‍ഷത്തിനിടെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട് 57 പേര്‍; ആനകളുടെ കണക്കില്‍ വ്യക്തതയില്ലാതെ വനം വകുപ്പ്; നാട്ടാനകളും സംസ്ഥാനത്ത് കുറയുന്നു


    1.5 ലക്ഷം ഓഫീസുകള്‍, 4.2 ലക്ഷം ജീവനക്കാര്‍; പത്തു ദിവസം കൊണ്ട് വിറ്റഴിച്ചത് ഒരു കോടി ദേശീയ പതാകകള്‍; മാതൃകയായി തപാല്‍ വകുപ്പ്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.