login
കിത്താബ് എന്ന നാടകത്തിന്റെ പേരില്‍ ഇസ്ലാമിക മതതീവ്രവാദകള്‍ക്ക് മുന്നില്‍ എന്നെ എറിഞ്ഞുകൊടുത്തയാളാണ് സച്ചിദാനന്ദന്‍; കുറിപ്പുമായി റഫീഖ് മംഗലശേരി

കിത്താബ് എന്ന നാടകത്തിന്റെ പേരില്‍ ഇസ്ലാമിക മതതീവ്രവാദികള്‍ക്ക് മുന്നില്‍ തന്നെ ഇട്ടു കൊടുത്ത സംഭവം വിവരിച്ച് നാടകകൃത്ത് റഫീഖ് മംഗലശേരി രംഗത്ത്. സച്ചിദാനന്ദനോടൊപ്പമാണ്, പക്ഷേ.. കവി മറന്നു പോയോ എന്നറിയില്ല എന്ന ആമുഖത്തോടെയാണ് കുറിപ്പ്.

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചിന്റെ കവി സച്ചിദാനന്ദന്റെ ഫേസ്ബുക്ക് അക്കൗണ്ട് താത്കാലികമായി മരവിപ്പിച്ചിരുന്നു. പലരും ഇതിനെ എതിര്‍ത്തും അനുകൂലിച്ചും രംഗത്തത്തിയിരുന്നു. എന്നാല്‍, കിത്താബ് എന്ന നാടകത്തിന്റെ പേരില്‍ ഇസ്ലാമിക മതതീവ്രവാദികള്‍ക്ക് മുന്നില്‍ തന്നെ ഇട്ടു കൊടുത്ത സംഭവം വിവരിച്ച് നാടകകൃത്ത് റഫീഖ് മംഗലശേരി രംഗത്ത്. സച്ചിദാനന്ദനോടൊപ്പമാണ്, പക്ഷേ.. കവി മറന്നു പോയോ എന്നറിയില്ല എന്ന ആമുഖത്തോടെയാണ് കുറിപ്പ്.

പോസ്റ്റിന്റെ പൂര്‍ണരൂപം-  

സച്ചിദാനന്ദനോടൊപ്പമാണ് ..... !

പക്ഷേ ,,,,  

കവി മറന്നു പോയോ എന്നറിയില്ല .....,

ഈയുള്ളവന്റെ #കിത്താബ്

നാടകം മതമൗലികവാദികളുടെ ഭീഷണിയെത്തുടര്‍ന്ന്  സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നിന്ന് പിന്‍വലിച്ചപ്പോള്‍ ,  

ഏറെ ദിവസങ്ങള്‍ക്കു ശേഷം ( സോഷ്യല്‍ മീഡിയയില്‍ കിത്താബ്  

നാടകത്തിനുവേണ്ടിയുള്ള പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ) കേരളത്തിലെ സാംസ്‌കാരിക പ്രവര്‍ത്തകരും ബുദ്ധിജീവികളും എഴുത്തുകാരുമൊക്കെ ചേര്‍ന്ന് നാടകത്തിന് വേണ്ടി ഒരു സംയുക്ത പ്രസ്താവന ഇറക്കിയിരുന്നു  ...!

കവി സച്ചിദാനന്ദനും ആ പ്രസ്താവനയില്‍ ഒപ്പുവെച്ചിരുന്നു ...!

എന്നാല്‍ ,

ഒപ്പ് വെച്ച് മഷി ഉണങ്ങുന്നതിനു മുമ്പേ സച്ചിദാനന്ദന്‍ ആ പ്രസ്താവനയില്‍ നിന്ന് ഒപ്പ് പിന്‍വലിക്കുകയും ,നാടകം ഇസ്ലാമോഫോബിയ പരത്തുന്നതാണെന്നും കൂടി പറഞ്ഞു വെക്കുകയും  ചെയ്തു ....!

സച്ചിദാനന്ദന്റെ  ആ പിന്മാറ്റം ഇസ്ലാമിക തീവ്രവാദികള്‍ക്ക്  ഊര്‍ജം പകരുകയായിരുന്നു...!

ലോകമറിയുന്ന മലയാള കവിയായ സച്ചിദാനന്ദനടക്കം കിത്താബ് നാടകത്തെ തള്ളിപ്പറഞ്ഞില്ലേ  

എന്ന് പറഞ്ഞു കൊണ്ടായിരുന്നു പിന്നീടങ്ങോട്ട് മതമൗലികവാദികള്‍ എനിക്കു നേരെ ഉറഞ്ഞു തുള്ളിയത് .....!  ഇതൊക്കെ സച്ചിദാനന്ദന്  ഓര്‍മ്മയുണ്ടെങ്കിലും ഇല്ലെങ്കിലും എനിക്ക് മറക്കാനാവില്ല ....!

കാരണം  ,ആ സമയത്ത് എന്നെ ഒരു കൂട്ടം   മത തീവ്രവാദികളുടെ മുമ്പിലേക്ക് എറിഞ്ഞു കൊടുക്കുകയായിരുന്നുസച്ചിദാനന്ദനടക്കം പലരും ...!

 

 

  comment

  LATEST NEWS


  സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കൊറോണ; 115 മരണങ്ങള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22; നിരീക്ഷത്തില്‍ 4,55,621 പേര്‍


  48 മണിക്കൂറിനിടെ അമിത് ഷായുമായി രണ്ടാംവട്ട കൂടിക്കാഴ്ച; പിന്നാലെ ബംഗാള്‍ അക്രമത്തെക്കുറിച്ച് കടുത്തപരാമര്‍ശവുമായി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍


  36 റഫാല്‍ യുദ്ധവിമാനങ്ങളും 222ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും: ഇന്ത്യ വ്യോമസേനാ മേധാവി ആര്‍കെഎസ് ബദോരിയ


  ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദി റീബര്‍ത്' വെള്ളിയാഴ്ച മുതല്‍ റൂട്‌സ് വീഡിയോയില്‍


  അസമില്‍ ചില പദ്ധതികളുടെ അനുകൂല്യങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ എന്ന മാനദണ്ഡം വരുന്നു; നയം ക്രമേണ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ


  വിദേശത്ത് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇനി വാക്‌സിന്‍ ബാച്ച് നമ്പറും തീയതിയും; സെറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം


  കേരളത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് 1870 കോടിയുടെ വായ്പയുമായി റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള നബാര്‍ഡും


  മകളുടെ ശരീരത്തില്‍ 30 തവണ കത്തി കുത്തിയിറക്കിയ മാതാവ് അറസ്റ്റില്‍, മകനെ മാരകമായി കുത്തി പരുക്കേല്‍പ്പിച്ചു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.