×
login
ബിജെപി നേതാവ് ഒരു നേതാവായി മാറി; എന്‍സിപി നേതാവിന്റെ പീഡനം ബിജെപിക്കാരന്റേതാക്കി രാഹുല്‍ മാങ്കൂട്ടത്തില്‍; വിമര്‍ശനം ഏറിയതോടെ പോസ്റ്റ് തിരുത്തി

പ്രതിയായി ബിജെപിക്കാരെ പറയുന്നത് എന്തടിസ്ഥാനത്തിലാണ് എന്നതടക്കം രൂക്ഷമായ ഭാഷയില്‍ രാഹുലിനെതിരേ വിമര്‍ശനം ഉയര്‍ന്നതോടെ പോസ്റ്റ് തിരുത്തി ബിജെപി നേതാവ് എന്നത് ഒരു നേതാവ് ആക്കി മാറ്റി യൂത്ത് കോണ്‍ഗ്രസ് നേതാവ് തടിയൂരി.

തിരുവനനന്തപുരം: എന്‍.സി.പി പ്രാദേശിക നേതാവിനു നേരേ ഉയര്‍ന്ന സ്ത്രീപീഡന പരാതി ഒതുക്കിത്തീര്‍ക്കാന്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ശ്രമിച്ചുവെച്ച വെളിപ്പെടുത്തലിനു പിന്നാലെ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച എന്‍സിപി നേതാവിനെ 'ബിജെപി'ക്കാരന്‍ ആക്കി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാഹുല്‍ മാങ്കൂട്ടത്തില്‍. എ കെ ശശീന്ദ്രനെ വിമര്‍ശിച്ചുകൊണ്ടുള്ള തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് ബിജെപി പ്രവര്‍ത്തകനാണെന്ന് രാഹുല്‍ ആരോപിച്ചത്.

യുവ മോര്‍ച്ച വനിതാ നേതാവ് ആയ പരാതിക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് എന്‍സിപി സംസ്ഥാന ഭാരവാഹി ജി. പത്മാകരനാണെന്നിരിക്കെ ബിജെപിയെ കരിവാരി തേയ്ക്കാന്‍ മനഃപൂര്‍വ്വം സംഭവത്തിലേക്ക് ബിജെപിയെ ഉള്‍പ്പെടുത്തുകായായിരുന്നു 'ഒരു ബിജെപി നേതാവ് ഒരു പെണ്‍കുട്ടിയെ പീഡിപ്പിക്കുവാന്‍ ശ്രമിച്ച പരാതി' എന്നാണു രാഹുല്‍ പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. 'പാലത്തായിലെ പീഡനം തൊട്ട് എത്ര കേസുകളിലാണ് ബിജെപി പ്രതിയാകുമ്പോള്‍ പിണറായി സര്‍ക്കാരിന്റെ ഭാഗമായവരുടെ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടത്തുന്നത്?' എന്നും രാഹുല്‍ പോസ്റ്റിലൂടെ ചോദിച്ചു.  

എന്നാല്‍, സംഭവത്തിലെ പരാതിക്കാരി ആണ് ബിജെപി പ്രവര്‍ത്തക എന്നും പ്രതിയായി ബിജെപിക്കാരെ പറയുന്നത് എന്തടിസ്ഥാനത്തിലാണ് എന്നതടക്കം രൂക്ഷമായ ഭാഷയില്‍ രാഹുലിനെതിരേ വിമര്‍ശനം ഉയര്‍ന്നതോടെ പോസ്റ്റ് തിരുത്തി ബിജെപി നേതാവ് എന്നത് ഒരു നേതാവ് ആക്കി മാറ്റി യൂത്ത് കോണ്‍ഗ്രസ് നേതാവ് തടിയൂരി. എന്നാല്‍, സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി രാഹുലിനെതിരേ വിമര്‍ശനം ഉയരുന്നുണ്ട്.

Facebook Post: https://www.facebook.com/rahulbrmamkootathil/posts/873303523275286

  comment

  LATEST NEWS


  അധികം സംസാരിച്ച് അബദ്ധം കാട്ടരുത്; ആരോഗ്യമന്ത്രി വീണ ജോര്‍ജിന് ക്ലിപ്പിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍; മാധ്യമങ്ങള്‍ക്കെതിരേ മന്ത്രി


  ഈ മാസം കണ്ടിരിക്കേണ്ട അഞ്ച് സിനിമകളിൽ നായാട്ടും; ന്യൂയോര്‍ക്ക് ടൈംസില്‍ ഇടം നേടി മലയാള സിനിമ 'നായാട്ട്'


  വാക്ക് തര്‍ക്കത്തിന് പിന്നാലെ മുന്‍ എസ്എഫ്‌ഐ നേതാക്കളും ഡിവൈഎഫ്‌ഐയും തമ്മില്‍ സംഘര്‍ഷം: ആറ് പേര്‍ക്ക് പരിക്കേറ്റ് ആശുപത്രിയില്‍


  മാനസയുമായി ഒന്നിച്ചുള്ള ചിത്രം പുറത്തുവിട്ട് രാഖില്‍ ബ്ലാക്ക് മെയിലിന് ശ്രമിച്ചെന്ന് സംശയം; ഫോട്ടോ പോസ്റ്റ് ചെയ്തത് കൊച്ചി ഹോട്ടലിന്റെ റിവ്യൂ പേജില്‍


  തമിഴ്‌നാട്ടിലെ കുറുവാ സംഘം കേരളത്തില്‍; ജനങ്ങള്‍ പാലിക്കണം, അസ്വാഭാവികമായി അപരിചിതരെ കണ്ടാല്‍ വിവരം നല്‍കണമെന്ന് പോലീസ്‌


  പഞ്ചരത്നങ്ങളുടെ വീട്ടിലേക്ക് പുതിയ അതിഥി; മുത്തശ്ശിയായതിന്റെ നിർവൃതിയിൽ രമാദേവി, അടുത്ത അതിഥി കൂടി ഉടനെത്തുമെന്ന് കുടുംബം


  പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധി ഒരുകാരണവശാലും നീട്ടില്ലെന്ന് മുഖ്യമന്ത്രി;മുടി മുറിച്ച് പ്രതിഷേധിച്ച് വനിത ഉദ്യോഗാര്‍ത്ഥികള്‍;വീണ്ടും സമരകാലം


  ഈശോ, കേശു ഈ വീടിന്റെ നാഥന്‍ പേരുകള്‍ മാറ്റില്ല; നോറ്റ് ഫ്രം ദ ബൈബിള്‍ എന്ന ടാഗ് ഒഴിവാക്കും; വിവാദങ്ങളില്‍ മറുപടിയുമായി നാദിര്‍ഷാ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.