×
login
പരസ്ത്രീബന്ധം; ഒപ്പം മദ്യപാനവും തെറിവിളിയും പീഡനവും പതിവ്; സിപിഎം എംഎല്‍എയും നടനുമായ മുകേഷില്‍ നിന്ന് വിവാഹബന്ധം വേര്‍പ്പെടുത്താന്‍ മേതില്‍ ദേവിക

മുകേഷിന്റെ ആദ്യ ഭാര്യ നടി സരിത മുകേഷിനെതിരേ ഉന്നയിച്ച അതേ ആരോപണങ്ങളാണ് ഇപ്പോള്‍ രണ്ടാംഭാര്യ ദേവികയും മുന്നോട്ടുവയ്ക്കുന്നത്.

തിരുവനന്തപുരം: സിപിഎം കൊല്ലം എംഎല്‍എയും നടനുമായ മുകേഷില്‍ നിന്ന് വിവാഹമോചനത്തിന് ഒരുങ്ങി നര്‍ത്തകി മേതില്‍ ദേവിക. മദ്യപാനവും തെറിവിളിയും പീഡനവും പതിവായതിനാല്‍ മുകേഷുമായുള്ള ബന്ധം തുടര്‍ന്നുപോകാന്‍ സാധിക്കാത്തതിനാല്‍ ബന്ധം വേര്‍പെടുത്തുന്നതായിനായി കുടുംബകോടതിയെ സമീപീച്ചിരിക്കയാണ് പ്രശസ്ത നര്‍ത്തകിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പരസ്ത്രീ ബന്ധവും മദ്യപാനവും തെറിവിളിയും പീഡനവുമൊക്കെ ഉള്‍പ്പെടുത്തി വിശദമായ വിവാഹമോചന ഹര്‍ജിയാണ് നര്‍ത്തകി കുടുംബകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.  കുറച്ചുകാലമായി മുകേഷുമായി വേര്‍പിരിഞ്ഞാണ് മേതില്‍ ദേവികയുടെ താമസം. ആദ്യ വിവാഹത്തിലുണ്ടായ മകനൊപ്പം പാലക്കാട്ടെ അമ്മയുടെ വസതിയിലാണ് ദേവിക. മുകേഷിന്റെ ആദ്യ ഭാര്യ നടി സരിത മുകേഷിനെതിരേ ഉന്നയിച്ച അതേ ആരോപണങ്ങളാണ് ഇപ്പോള്‍ രണ്ടാംഭാര്യ ദേവികയും മുന്നോട്ടുവയ്ക്കുന്നത്. സ്വന്തം കുടുംബത്തെ തിരിഞ്ഞു നോക്കാത്ത മദ്യപനും പണത്തോട് ആര്‍ത്തിയുമുള്ള മുകേഷ് എങ്ങനെ ജനപ്രതിനിധി ആകുമെന്നു  തെരഞ്ഞെടുപ്പ് കാലത്ത് സരിതയുടെ ചോദ്യം ഉന്നയിച്ചിരുന്നു.  

കോവിഡ് കാലത്തും പോലു കുടുംബത്തിലെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതില്‍ മുകേഷ് പരാജയമായിരുന്നു. തനിക്ക് വേണ്ടി കുറച്ചു പണം പോലും മുടക്കാന്‍ മുകേഷ് തയാറായിട്ടില്ല. സ്വന്തം കാര്യം മാത്രം നോക്കുന്ന ഭര്‍ത്താവാണ് മുകേഷ്. ഇങ്ങനെ അവഗണനകള്‍ സഹിച്ച് ഇനിയും മുന്നോട്ടു പോകാന്‍ സാധിക്കാത്തതു കൊണ്ടാണ് ദാമ്പത്യം അവസാനിപ്പിക്കാന്‍ നര്‍ത്തകി തയാറെടുക്കുന്നത്.  മുകേഷുമായുള്ള പ്രശ്‌നം കാരണം കുറച്ചുകാലമായി മുകേഷുമായി വേര്‍പിരിഞ്ഞാണ് മേതില്‍ ദേവികയുടെ താമസം. ആദ്യ വിവാഹത്തിലുണ്ടായ മകനൊപ്പം പാലക്കാട്ടെ അമ്മയുടെ വസതിയിലാണ് ദേവിക. മലയാള മാസം ചിങ്ങം ഒന്ന് മുതല്‍ പൂര്‍ണമായും നൃത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഒരുങ്ങുകയാണ് ദേവിക.  

ലളിതകലാ അക്കാദമിയുടെ ചെയര്‍മാനായിരുന്ന കാലത്താണ് മുകേഷ് മേതില്‍ ദേവികയുമായി പരിചയപ്പെടുന്നത്. ഈ ബന്ധമാണ് വിവാഹത്തില്‍ കലാശിച്ചത്. നടി സരിതയുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തിയ ശേഷമായിരുന്നു ഈ വിവാഹം. മേതില്‍ ദേവികയുടെയും രണ്ടാം വിവാഹമായിരുന്നു അത്. പാലക്കാട് സ്വദേശിയായിരുന്നു മേതില്‍ ദേവികയുടെ ആദ്യ ഭര്‍ത്താവ്.  ഇരുപത്തിരണ്ട് വയസ്സിന്റെ പ്രായ വ്യത്യാസമാണ് മുകേഷും ദേവികയും തമ്മില്‍ ഉള്ളത്.

 

  comment

  LATEST NEWS


  ധീര ഭഗത് സിംഗ് ഓരോ ഭാരതീയന്റെയും ഹൃദയത്തില്‍ ജീവിക്കുന്നു; ഭഗത് സിംഗ് ജയന്തിക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി


  കനല്‍തരി കൈവിട്ടപ്പോള്‍ കലിയിളകി സിപിഐ; കമ്മ്യൂണിസ്റ്റ് ആശയങ്ങളെ വഞ്ചിച്ചു; കോണ്‍ഗ്രസില്‍ ചേര്‍ന്ന കനയ്യകുമാര്‍ ചതിയനെന്ന് ജനറല്‍ സെക്രട്ടറി ഡി രാജ


  ഇന്ന് 11,196 പേര്‍ക്ക് കൊറോണ; ആകെ മരണം 24,810 ആയി; അഞ്ചു ജില്ലകളില്‍ പ്രതിദിന രോഗികള്‍ ആയിരത്തിനുമുകളില്‍; 10,506 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം


  ചെമ്പോല തിട്ടൂരം: ശബരിമലക്കെതിരെ വാര്‍ത്ത ചമയ്ക്കാന്‍ 24ന്യൂസ് കൂട്ടുപിടിച്ചത് തട്ടിപ്പുകാരനെ; ആധികാരിക രേഖയായി അവതരിപ്പിച്ചത് മോന്‍സന്റെ ചെമ്പ് തകിട്


  മാധുര്യമുള്ള ശബ്ദം ലോകമെമ്പാടും മുഴങ്ങട്ടെ; ആയുര്‍ ആരോഗ്യസൗഖ്യം നേരുന്നു; ലതാ മങ്കേഷ്‌കറിന്റെ ജന്മദിനത്തില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി


  അസമിലെ ധല്‍പൂരില്‍ 800 അനധികൃത മുസ്ലിം കുടുംബങ്ങള്‍ കയ്യേറിയത് 1122 ഏക്കര്‍; മറ്റൊരു 800 അനധികൃത മുസ്ലിം കുടുംബങ്ങള്‍ കയ്യേറിയത് 900 ഏക്കര്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.