×
login
'പുരുഷാധിപത്യത്തെ തച്ചുടയ്ക്കാം'; ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ റിയയ്ക്ക് പിന്തുണയുമായി റിമ മുതല്‍ കരീന വരെ; എന്ത് സന്ദേശമെന്ന് സോഷ്യല്‍ മീഡിയ

നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായപ്പോള്‍ റിയ ധരിച്ചിരുന്ന ടീ ഷര്‍ട്ടിലെ വാക്യങ്ങളാണ് ഇവര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിന് കാരണക്കാരായ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ പ്രതിക്ക് പിന്തുണയുമായി സിനിമ താരങ്ങള്‍. സിനിമയിലെ രണ്ടാംനിര താരങ്ങളാണ് ലഹരിമാഫിയയെ പിന്തുണക്കുന്ന സമീപനം സ്വീകരിച്ചിരിക്കുന്നത്. ഇതിനെതിരെ രൂക്ഷവിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. അനുരാഗ് കശ്യപ്, കരീന കപൂര്‍, സോനം കപൂര്‍ സ്വര ഭാസ്‌കര്‍ മുതല്‍ മലയാള സിനിമയിലെ നടി  റിമാ കല്ലിങ്കല്‍ വരെ അറസ്റ്റിലായ റിയയ്ക്ക്  പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.  

Facebook Post: https://www.facebook.com/RimaKallingalOfficial/photos/a.488169577964950/3194998440615370/?type=3&theater

നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരായപ്പോള്‍ റിയ ധരിച്ചിരുന്ന ടീ ഷര്‍ട്ടിലെ വാക്യങ്ങളാണ് ഇവര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.


''റോസുകള്‍ ചുവപ്പാണ്. വയലറ്റ് നീലയും. നമുക്കൊന്നിച്ച് ഈ പുരുഷാധിപത്യത്തെ തച്ചുടയ്ക്കാം' എന്ന വാചകമാണ് താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. റിയയുടെ ചിത്രവും ടീ ഷര്‍ട്ടിന്റെ ചിത്രവുമാണ് റിമ കല്ലിങ്കല്‍ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനെതിരെ രൂക്ഷവിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്.  

മയക്കുമരുന്നു റാക്കറ്റുമായി ബന്ധമുള്ള റിയയെ സിനിമാപ്രവര്‍ത്തകര്‍ പിന്തുണയ്ക്കരുതെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കരുതെന്നും സോഷ്യല്‍മീഡിയ പറയുന്നു.  കഴിഞ്ഞ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ഒടുവിലാണ് നാര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ റിയയെ തെളിവുകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്തത്.  ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് റിയയെ അറസ്റ്റ് ചെയ്തതെന്ന്  എന്‍സിബി അറിയിച്ചു.

സുശാന്തിന്റെ ആവശ്യ പ്രകാരം ലഹരിമരുന്ന് എത്തിച്ച് നല്‍കിയതായി നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ചോദ്യം ചെയ്യുന്നതിനിടെ റിയ വെളിപ്പെടുത്തിയിരുന്നു. സുശാന്തിനൊപ്പം ലഹരിമരുന്ന് നിറച്ച സിഗരറ്റ് വലിച്ചിരുന്നതായും റിയ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി.  

നേരത്തെ റിയയുടെ സഹോദരന്‍ ഷോവിക്ക് ചക്രവര്‍ത്തിയേയും സുശാന്തിന്റെ മുന്‍ മാനേജര്‍ സാമുവല്‍ മിരാന്‍ഡയേയും എന്‍സിബി അറസ്റ്റ് ചെയ്തിരുന്നു. എന്‍സിബി മുംബൈയില്‍ അറസ്റ്റ് ചെയ്ത ലഹരി മരുന്ന് ഇടപാടുകാരന്‍ സഈദ് വിലാത്രയുമായി ഷോവിക്കിനും സാമുവലിനും ബന്ധമുണ്ടെന്നും തെളിഞ്ഞതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ് ചെയ്തത്.

  comment

  LATEST NEWS


  സ്‌റ്റേഷനില്‍ ജോലിക്കെത്തിയ എസ്‌ഐ നെഞ്ചുവേദനയെ തുടര്‍ന്ന് കുഴഞ്ഞുവീണ് മരിച്ചു


  പീഡന കേസുകളില്‍ അതിജീവിതയുടെ വിസ്താരം ഒരു സിറ്റിങ്ങില്‍ തന്നെ പൂര്‍ത്തിയാക്കണം; അഭിഭാഷകര്‍ മാന്യതയോടെ കൂടി വിസ്തരിക്കണം


  നിര്‍ബന്ധിച്ച് മകളെ മദ്യം കുടിപ്പിച്ചു; പിതാവ് അറസ്റ്റില്‍, ബോധരഹിതയായ12കാരിയെ നാട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു


  ആണവ കേന്ദ്രങ്ങളിലെ സിഗ്നലഗുകള്‍ ചോര്‍ത്തുമെന്ന് സംശയം; ചെനീസ് ചാരക്കപ്പല്‍ ശ്രീലങ്കന്‍ തുറമുഖത്തേയ്ക്ക് എത്തുന്നതില്‍ അനുമതി നിഷേധിച്ച് ഇന്ത്യ


  കരുവന്നൂര്‍ തട്ടിപ്പ്: മരിച്ചവരുടെ പേരില്‍ ബാങ്ക് അക്കൗണ്ട്; പ്രതികള്‍ ബിനാമി പേരില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്നും ഇഡിയുടെ കണ്ടെത്തല്‍


  ദൃഢചിത്തനായ ഹനുമാന്‍

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.