×
login
അനവധി ബോണ്‍സായികളുടെ ഇടയില്‍ നില്‍ക്കുന്ന വടവൃക്ഷമാണ് സനാതനധര്‍മ്മം : പാക് വംശജന്‍ ഖാലിദ് ഉമര്‍

നിങ്ങള്‍ പ്രകാശം പരത്തുകയല്ല; നിങ്ങളാണ് പ്രകാശം !

 

പാകിസ്ഥാനിലെ ലാഹോറില്‍ ജനിച്ച് ഇംഗ്ലണ്ടിലെ പോര്‍ട്ട്‌സ്മൗത്തില്‍ സ്ഥിര താമസമാക്കിയ ഖാലിദ് ഉമര്‍, മതേതരവാദിയും ഹ്യൂമനിസ്റ്റുമാണ്. അഭിപ്രായ സ്വാതന്ത്ര്യം ഒരു സാര്‍വത്രിക മനുഷ്യാവകാശമാണ് എന്ന് അദ്ദേഹം വിശ്വസിക്കുന്നു. നിയമം, മന:ശാസ്ത്രം, സാമൂഹ്യ ശാസ്ത്രങ്ങള്‍, ഫിലോസഫി എന്നിവയില്‍ തല്‍പ്പരനായ ഖാലിദ് സോഷ്യല്‍ മീഡിയയിലും ടെലിവിഷന്‍ ചാനലുകളിലും സജീവമാണ്. ഭാരതത്തിന്റെ സാര്‍വ്വലൗകികതയുടെ അടിസ്ഥാനം സനാതന ധര്‍മ്മമാണ് എന്ന് അദ്ദേഹം ലോകത്തെ ഓര്‍മ്മിപ്പിയ്ക്കുന്നു. ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് ഫേസ്ബുക്കില്‍ ഖാലിദ് ഉമര്‍ കുറിച്ച വരികള്‍ വൈറല്‍ ആവുകയാണ്.

വര്‍ഷത്തിലെ ഏറ്റവും വലിയ ഉത്സവങ്ങളില്‍ ഒന്നായ ഗണേശ ഉത്സവ ആഘോഷത്തിനു വേണ്ടി എന്റെ ഇന്ത്യ തയ്യാറെടുക്കുകയാണ്. തങ്ങളുടെ ദേവീ ദേവന്മാരെ ആഘോഷിയ്ക്കുന്ന ഉത്സവങ്ങളില്‍ നിറയ്ക്കുന്ന ഊര്‍ജ്ജവും ആവേശവും കൊണ്ട് സനാതന ധര്‍മ്മം എന്നെ കീഴടക്കിക്കളയുന്നു. കലകള്‍, വാസ്തുവിദ്യ, ചടുലത, വര്‍ണ്ണങ്ങള്‍, ക്രിയാത്മകത, കരകൗശലം, ആഹ്‌ളാദം, പ്രസാദം, ഉള്‍ക്കൊള്ളല്‍ എല്ലാമുണ്ട് അവയില്‍ !

രൂപപ്പെട്ട ശൈലിയ്ക്കനുസരിച്ച് സ്വാഭാവിക ചായ്വുകളുള്ള മനുഷ്യ മനസ്സിനു മേല്‍ യാതൊരു നിയന്ത്രണവും ഏര്‍പ്പെടുത്താതെ പല പല രൂപങ്ങളിലും ചിത്രീകരണങ്ങളിലും ദൈവം സ്വയം ആവിര്‍ഭവിച്ചിരിയ്ക്കുന്നു. ബഹുരൂപ ദൈവാരാധനയാണ് ഏറ്റവും ഉദാരമായ അനുഷ്ഠാനം എന്ന കാര്യം എനിക്ക് ഒരിയ്ക്കല്‍ കൂടി ബോദ്ധ്യപ്പെട്ടിരിയ്ക്കുന്നു. ബഹുമുഖമായി വിവിധ വിജ്ഞാന ശാഖകളില്‍ വ്യാപരിയ്ക്കാന്‍ ഏറ്റവും സമര്‍ത്ഥമായ ഒരു അവയവമായിട്ടാണ് പ്രകൃതി മനുഷ്യന്റെ തലച്ചോറ് സൃഷ്ടിച്ചിട്ടുള്ളത്. മനുഷ്യന്റെ തലച്ചോറ് എന്തിനു വേണ്ടിയാണോ സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് അതു പരിശീലിയ്ക്കാന്‍ ബഹുരൂപദൈവാരാധന മനുഷ്യനെ അനുവദിയ്ക്കുന്നു ! ദൈവം മനുഷ്യനെ സൃഷ്ടിച്ചു എന്നത് ഒരു വിശ്വാസമാണ്; ആ ആനുകൂല്യത്തിന് പകരം മനോഹരമായി തിരികെ നല്‍കുക എന്നത് ഏതൊരു വിശ്വാസത്തിനും അപ്പുറമാണ്. അത് വലിയ തോതിലും തുടര്‍ച്ചയായുമുള്ള അന്വേഷണത്തിന് വഴിതുറക്കുന്നു. എന്റെ ഭാരതീയ സുഹൃത്തുക്കളേ, നിങ്ങളെന്റെ പ്രണാമം സ്വീകരിയ്ക്കൂ. നിങ്ങള്‍ ലോകത്തെ വിസ്മയിപ്പിയ്ക്കുന്നത് തുടര്‍ന്നു കൊണ്ടിരിയ്ക്കുന്നു. ദിവ്യതയെ ആവിഷ്‌ക്കരിയ്ക്കാനും, സംവദിയ്ക്കാനും, സ്ഥാപിയ്ക്കാനും, ആരാധിയ്ക്കാനും നിങ്ങളുടേതായ രീതിയില്‍ ഒരു സുസ്ഥിര സംവിധാനം നിങ്ങള്‍ രൂപപ്പെടുത്തി എടുത്തിരിയ്ക്കുന്നു. എന്തുകൊണ്ടെന്നാല്‍ നിങ്ങളുടെ ഗ്രന്ഥങ്ങള്‍ നിങ്ങളോട് ആവശ്യപ്പെടുന്നത് ദൈവത്തോട് സൗഹൃദം സ്ഥാപിയ്ക്കാനാണ്. ഒരു വിദൂര നക്ഷത്രത്തെ പോലെ അദ്ദേഹത്തെ ആരാധിയ്ക്കുന്ന അത്രയും തന്നെ അടുത്ത ഒരു കുടുംബാംഗത്തെ പോലെ നിങ്ങള്‍ അവനെ സ്‌നേഹിയ്ക്കുകയും ചെയ്യുന്നു.

നിങ്ങളുടെ ആഘോഷങ്ങളില്‍ എന്നേയും പരിഗണിയ്ക്കുക. എന്റെ വേരും, വ്യക്തിത്വവും കിടക്കുന്നത് ഇതിലാണ്. അടുത്ത ഒമ്പതു ദിവസം നിങ്ങള്‍ ഭഗവാനു വേണ്ടി പാടുവാന്‍ പോകുന്ന സ്‌തോത്രങ്ങളോടും മന്ത്രങ്ങളോടും ഞാനും ഒത്തുചേരുന്നു. ഇത്രയും അകലെ ഇരുന്ന് യജ്ഞത്തിന്റെയും ആരതിയുടെയും പവിത്രമായ ജ്വാലകളാല്‍ ഞാനെന്റെ ആത്മാവിനെ ശുദ്ധീകരിയ്ക്കുന്നു. വിഘ്‌നങ്ങളെ നീക്കുന്ന ഗജമുഖ ഗണേശന്റെ തത്വദര്‍ശനത്തിനു മുന്നില്‍ ഞാന്‍ നമസ്‌ക്കരിയ്ക്കുന്നു.

വിഘ്‌നഹര്‍ത്താവ്, ഏകദന്തന്‍, പാര്‍വ്വതീപുത്രന്‍, വക്രതുണ്ഡന്‍, ഗജമുഖന്‍, ലംബോദരന്‍ എന്നിങ്ങനെ നൂറുക്കണക്കിന് നാമങ്ങളില്‍ നിങ്ങള്‍ ഭഗവാന്‍ ഗണേശനെ കീര്‍ത്തിയ്ക്കുന്നു. ഭഗവാനോടുള്ള നിങ്ങളുടെ പ്രേമത്തില്‍ എത്രമാത്രം സ്വാതന്ത്ര്യവും ഉദാരതയുമാണ് നിങ്ങള്‍ അനുഭവിയ്ക്കുന്നത് ! അത്ഭുതമുളവാക്കുന്നു !


ലൗഡ് സ്പീക്കര്‍ ഉപയോഗം നിറുത്തുന്നതിനെ ലോകം മുഴുവനുമുള്ള ഇസ്ലാം അനുയായികള്‍ എതിര്‍ക്കുമ്പോള്‍ സനാതനികള്‍ ശര്‍ക്കര, വിത്തും കളിമണ്ണും, പേപ്പര്‍ പള്‍പ്പ്, അരിപ്പൊടി, മഞ്ഞള്‍പ്പൊടി തുടങ്ങിയവ ഉപയോഗിച്ചുള്ള പരിസ്ഥിതി സൗഹൃദ ഗണേശ വിഗ്രഹങ്ങള്‍ ഉണ്ടാക്കുന്നതില്‍ ശ്രദ്ധിയ്ക്കുകയാണ് ! 

ഹിന്ദു ദൈവങ്ങള്‍ തങ്ങളുടെ അനുയായികളെ ചിന്തിയ്ക്കാന്‍ ശേഷിയുള്ളവരാക്കി ശാക്തീകരിയ്ക്കുമ്പോള്‍, ഇസ്ലാമിന്റെ അനുയായികള്‍ 1400 വര്‍ഷങ്ങളായി മരുഭൂമിയുടേയും ഗുഹയുടേതുമായ അന്ധമായ വിശ്വാസത്തില്‍ അഭയം തേടിക്കൊണ്ടിരിയ്ക്കുന്നു.

ദൈവം ഒരിയ്ക്കലും തന്റെ അനുയായികളില്‍ നിന്നും ബോണ്‍സായികള്‍ ഉണ്ടാക്കുകയില്ല. ദിവ്യത തന്റെ അനുയായികളെ വടവൃക്ഷങ്ങള്‍ പോലെ ഉയരത്തിലും വ്യാപ്തിയിലും പടര്‍ന്നു വളരാന്‍ അനുവദിയ്ക്കുന്നു. ചുറ്റുമുള്ള അനവധി ബോണ്‍സായികളുടെ ഇടയില്‍ നില്‍ക്കുന്ന വടവൃക്ഷമാണ് സനാതനധര്‍മ്മം.

ഇന്ത്യ വിജയിക്കട്ടെ ! സനാതന ധര്‍മ്മം വിജയിക്കട്ടെ ! സനാതനികള്‍ വിജയിക്കട്ടെ !

നിങ്ങള്‍ പ്രകാശം പരത്തുകയല്ല; നിങ്ങളാണ് പ്രകാശം !

ശുഭ ഗണേശ ചതുര്‍ത്ഥി

    comment

    LATEST NEWS


    പൊതുസ്ഥലത്ത് മദ്യപിക്കുന്നതിൽ നിരോധനം ഏർപ്പെടുത്തി മധ്യപ്രദേശ്; ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ, ലംഘിക്കുന്നവർക്കെതിരെ കർശന നടപടി


    'സത്യമാണ് എന്റെ ദൈവം, അഹിംസയാണ് അതിലേക്കുള്ള മാര്‍ഗം'; വിധി പ്രസ്താവനയ്ക്ക് പിന്നാലെ ഗാന്ധിയുടെ വചനം ട്വീറ്റ് ചെയ്ത് രാഹുല്‍ ഗാന്ധി


    മധ്യപ്രദേശ് സർക്കാരിൻ്റെ ചന്ദ്രശേഖർ ആസാദ് പുരസ്കാരം ഏറ്റുവാങ്ങി ബാലഗോകുലം; സംഘടനയുടെ ചരിത്രത്തിലെ പുതിയ നാഴികക്കല്ല്


    മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയാല്‍ നടപടിയുണ്ടാകും; ജനപ്രതിനിധിയുടെ പരാതിയില്‍ നടപടിയില്ല, കേസെടുക്കാത്തതിന് പിന്നില്‍ രാഷ്ട്രീയ സമ്മര്‍ദ്ദം


    സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം: രണ്ട് മലപ്പുറം സ്വദേശികൾ കസ്റ്റഡിയിൽ, പെൺകുട്ടിയെ ഫ്ലാറ്റിലെത്തിച്ചത് സീരിയൽ നടിയുടെ സഹായത്തോടെ


    വേനല്‍ച്ചൂട് കനത്തു; പാല്‍ ഉത്പാദനത്തില്‍ കുറവ്, പാലക്കാട് പ്രതിദിനം കുറഞ്ഞത് 22,000 ലിറ്ററിന്റെ ഉത്പാദനം, ക്ഷീരകര്‍ഷകരും പ്രതിസന്ധിയില്‍

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.