×
login
പ്രമുഖ സിനിമ താരത്തിന്റെ നികുതി വെട്ടിപ്പിന്റെ രേഖകള്‍ ഉച്ചയക്ക് 12ന് പുറത്തു വിടുമെന്ന് സന്ദീപ് വാര്യര്‍‍; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച സജീവം

നികുതി വെട്ടിപ്പ് സംബന്ധിച്ച് മുന്‍പ് സന്ദീപ് ഇട്ട ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു

തിരുവനന്തപുരം: മലയാളത്തിലെ പ്രമുഖ സിനിമ താരം നടത്തിയ നികുതിവെട്ടിപ്പിന്റെ രേഖകള്‍ ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടിന് പുറത്തുവിടുമെന്ന് ബിജെപി നേതാവ് സന്ദീപ് വാര്യര്‍. ഫേസ്ബുക്കിലൂടെയാണ് സന്ദീപ് ഇക്കാര്യം അറിയിച്ചത്. ഇതോടെ, ഇതു സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ സജീവമാണ്. നികുതി വെട്ടിപ്പ് സംബന്ധിച്ച് മുന്‍പ് സന്ദീപ് ഇട്ട ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു.  

അന്നത്തെ പോസ്റ്റ്-  

മുന്‍പിലുള്ള മൈക്കും ജനക്കൂട്ടവും കണ്ട് പൊളിറ്റിക്കല്‍ സ്‌റ്റേറ്റ്‌മെന്റ് നടത്തുന്ന സിനിമാക്കാരുടെ ശ്രദ്ധക്ക് . പ്രത്യേകിച്ച് നടിമാരുടെ ശ്രദ്ധയ്ക്ക്. ഇന്‍കംടാക്‌സ് ഒക്കെ അച്ഛനോ സഹോദരനോ സെക്രട്ടറിയോ കൃത്യമായ ഇടവേളകളില്‍ അടയ്ക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. നാടിനോടുള്ള പ്രതിബദ്ധത കൃത്യമായി നികുതിയടച്ച് തെളിയിക്കുന്നതില്‍ പലപ്പോഴും നവ സിനിമാക്കാര്‍ വീഴ്ച വരുത്താറുണ്ട്. ഇക്കാര്യം ഇന്‍കംടാക്‌സ്, എന്‍ഫോഴ്‌സ്‌മെന്റ് എന്നിവര്‍ ശ്രദ്ധിക്കുമെന്ന് കരുതുന്നു. നാളെ നികുതി വെട്ടിപ്പ് കയ്യോടെ പിടിച്ചാല്‍ പൊളിറ്റിക്കല്‍ വെണ്ടേറ്റ എന്നു പറഞ്ഞ് കണ്ണീരൊഴുക്കരുത് . അന്നു നിങ്ങള്‍ക്കൊപ്പം ജാഥ നടത്താന്‍ കഞ്ചാവ് ടീംസ് ഒന്നുമുണ്ടാവില്ല''.


ഇന്നത്തെ പോസ്റ്റ്-  

ഇന്ന് ഉച്ചക്ക് 12 മണിക്ക് മലയാളത്തിലെ പ്രമുഖ സിനിമാ താരത്തിന്റെ നികുതി വെട്ടിപ്പ് സംബന്ധിച്ച രേഖ പുറത്തു വിടുന്നു . നികുതിയടക്കണം എന്ന് പണ്ടേ പറഞ്ഞതാണ് .

Facebook Post: https://www.facebook.com/Sandeepvarierbjp/posts/pfbid02NyCYpf3vhXuDmh9MzTGPEnBiuxv2efDUBZEvEict4hwAGtYk8wNwbhT48r9MSVKFl

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.