×
login
സായികുമാറിനെ ദുബായില്‍ നിന്ന് എത്തിക്കാന്‍ ദാവൂദ് ഇബ്രാഹിമിന്റെ ആളുകളുടെ സഹായം തേടിയെന്ന് സംവിധായകന്‍ സിദ്ദിഖ്; അന്വേഷണം വേണമെന്ന് സന്ദീപ് വാര്യര്‍

മലയാള സിനിമയെ നിയന്ത്രിക്കുന്നത് ഡി കമ്പനിയാണെന്ന എന്റെ ആരോപണത്തെ ശരിവയ്ക്കുന്ന വസ്തുതയാണ് സിദ്ദീഖ് തുറന്ന് പറഞ്ഞിരിക്കുന്നത്. വിശദമായ അന്വേഷണം ആവശ്യമാണ്.

തിരുവനന്തപുരം: ഹിറ്റ്‌ലര്‍ സിനിമയുടെ ഷൂട്ടിങ്ങിനായി നടന്‍ സായികുമാറിനെ ദുബായില്‍ നിന്ന് എത്തിക്കാന്‍ ദാവൂദ് ഇബ്രാഹിമിന്റെ ആളുകളുടെ സഹായം തേടിയെന്ന് സംവിധായകന്‍ സിദ്ദിഖിന്റെ വെളിപ്പെടുത്തല്‍. മാതൃഭൂമി പ്രസിദ്ധീകരണമായ സ്റ്റാര്‍ ആന്റ് സ്റ്റയിലിന് മാര്‍ച്ചില്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത് . മലയാള സിനിമയെ നിയന്ത്രിക്കുന്നത് ഡി കമ്പനിയാണെന്ന തന്റെ ആരോപണത്തെ ശരിവയ്ക്കുന്ന വസ്തുതയാണ് സിദ്ദീഖ് തുറന്ന് പറഞ്ഞിരിക്കുന്നതെന്നും വിശദമായ അന്വേഷണം ആവശ്യമാണെന്നും ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം-  

1993 ലാണ് മുംബൈ സീരിയല്‍ ബോംബ് ബ്ലാസ്റ്റ് നടക്കുന്നത്.  ഹിറ്റ്‌ലര്‍ സിനിമ ഷൂട്ടിംഗ് നടക്കുന്ന 95 - 96 സമയം , ദാവൂദ്  ഇബ്രാഹിമിന്റെ ചോരക്കായി ഇന്ത്യന്‍ ഏജന്‍സികള്‍ ഓടി നടക്കുന്ന കാലം. ബോളിവുഡ് താരങ്ങള്‍ പോലും ഡി കമ്പനിയുമായി സംസാരിക്കാന്‍ ഭയന്ന കാലം . സഞ്ജയ് ദത്ത്  അടക്കം അറസ്റ്റിലായ കാലത്ത് മലയാള സിനിമയിലെ നടന്‍ സായികുമാറിനെ ദുബായില്‍ നിന്ന് നാട്ടിലെത്തിക്കാന്‍ ദാവൂദ് ഇബ്രാഹിമിന്റെ ആളുകളുടെ സഹായം തേടി എന്നാണ് സംവിധായകന്‍ സിദ്ദീഖ് മാതൃഭൂമി പ്രസിദ്ധീകരണമായ സ്റ്റാര്‍ ആന്റ് സ്റ്റയിലിന് മാര്‍ച്ചില്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത് . മലയാള സിനിമയെ നിയന്ത്രിക്കുന്നത് ഡി കമ്പനിയാണെന്ന എന്റെ ആരോപണത്തെ ശരിവയ്ക്കുന്ന വസ്തുതയാണ് സിദ്ദീഖ് തുറന്ന് പറഞ്ഞിരിക്കുന്നത്. വിശദമായ അന്വേഷണം ആവശ്യമാണ്.

Facebook Post: https://www.facebook.com/Sandeepvarierbjp/posts/5695024027205983

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.