login
'എന്റെ വോട്ട് നിങ്ങള്‍ക്ക് തരില്ല' ; സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി‍യുടെ മുഖത്തു നോക്കി വോട്ടര്‍

ചാനല്‍ ചര്‍ച്ചകളില്‍ യുക്തിഭദ്രമായി നിലപാട് വ്യക്തമാക്കാറുള്ള ബിജെപി നേതാവ് വോട്ടുതരില്ലന്നു പറഞ്ഞ വോട്ടറെക്കൊണ്ട് പരിഗണിക്കാം എന്നു മാറ്റി പറയിപ്പിച്ചാണ് മടങ്ങിയത്.

ആലപ്പുഴ: വോട്ടു ചോദിക്കുന്ന  സ്ഥാനാര്‍ത്ഥിയോട് ചെയ്യാം എന്നു പറയുന്നവരെല്ലാം വാക്കു പാലിച്ചാല്‍ ഒരു സ്ഥാനാര്‍ത്ഥിയും തോല്‍ക്കില്ല. എല്ലാവര്‍ക്കും 50 ശതമാനത്തിലധികം പോരുടെ പിന്തുണ ഉണ്ടാകും . പക്ഷേ യാഥാര്‍ത്ഥ്യം മറിച്ചാണ്.

സ്ഥാനാര്‍ത്ഥിയോട് മുഖത്ത് നോക്കി 'എന്റെ വോട്ട് നിങ്ങള്‍ക്ക് തരില്ല' എന്ന് പറയുന്നവരുണ്ടെന്ന് ബിജെപിയുടെ ആലപ്പുഴയിലെ സ്ഥാനാര്‍ത്ഥി് സന്ദീപ് വാചസ്പതിക്ക് ബോധ്യപ്പെട്ടു. മാരാരിക്കുളത്ത് വോട്ടുപിടിക്കാനിറങ്ങിയ സന്ദീപിനോട് വോട്ടു തരില്ലന്ന് ലോറി തൊഴിലാളി മടിയൊന്നുമില്ലാതെ വെട്ടിത്തുറന്നങ്ങു പറഞ്ഞു. പെട്രോള്‍ വില കൂടുന്നതുതന്നെയാണ് മുഖ്യ കാരണം.  സുഖിപ്പിക്കുന്ന ശീലമൊന്നുമില്ലാത്ത ആലപ്പുഴക്കാരുടെ നിഷ്‌കളങ്കമായ ഇടപെടലെന്ന ന്യായമാണ് സന്ദീപ് പറയുന്നത്.

ചാനല്‍ ചര്‍ച്ചകളില്‍ യുക്തിഭദ്രമായി നിലപാട് വ്യക്തമാക്കാറുള്ള ബിജെപി നേതാവ് വോട്ടുതരില്ലന്നു പറഞ്ഞ വോട്ടറെക്കൊണ്ട് പരിഗണിക്കാം എന്നു മാറ്റി പറയിപ്പിച്ചാണ് മടങ്ങിയത്.

Facebook Post: https://www.facebook.com/sandeepvachaspati/posts/1364270687259863

ഇതു സംബന്ധിച്ച് സന്ദീപ് ഫേസ് ബുക്കില്‍ എഴുതിയതിങ്ങനെ:

സ്ഥാനാര്‍ത്ഥിയോട് മുഖത്ത് നോക്കി പറയുന്നവരെ കണ്ടിട്ടുണ്ടോ?. ഇല്ലെങ്കില്‍ ആലപ്പുഴയിലേക്ക് പോരൂ. ആ നിഷ്‌കളങ്കമായ ഇടപെടലാണ് എന്റെ ജില്ലയുടെ പ്രത്യേകത. ആരെയും സുഖിപ്പിക്കുന്ന ശീലമൊന്നും ഞങ്ങളുടെ നാട്ടുകാര്‍ക്കില്ല. പറയാനുള്ളത് മുഖത്ത് നോക്കി പറയും. എന്റെ മുഖത്ത് നോക്കിയും വോട്ട് ചെയ്യില്ല എന്ന് ചിലരൊക്കെ പറഞ്ഞു.  അങ്ങനെ പറയാന്‍ അവര്‍ക്ക് വ്യക്തമായ ബോധ്യമുണ്ട്. ആ ബോധ്യം മാറ്റാന്‍ നമുക്കായാല്‍ ജീവന്‍ തന്നും കൂടെ നില്‍ക്കും. പക്ഷെ അവരുടെ സംശയങ്ങള്‍ യുക്തി ഭദ്രമായി ദൂരീകരിക്കണം എന്ന് മാത്രം.  

മാരാരിക്കുളം തെക്ക് പഞ്ചായത്ത് വഴി കടന്നു പോകുമ്പോഴാണ് ലോറിയില്‍ തടി കയറ്റുന്ന 6 അംഗ സംഘത്തെ കണ്ടത്. വണ്ടി നിര്‍ത്തി ഇറങ്ങി ചില കാര്യങ്ങള്‍ സംസാരിച്ചു. അപ്പോഴാണ് തൊഴിലാളിയായ രതീഷ് ചില സംശയങ്ങള്‍ ഉന്നയിച്ചത്.  ബാക്കി കണ്ടു നോക്കൂ...

 

 

  comment

  LATEST NEWS


  നെല്‍ക്കര്‍ഷകരെ വഞ്ചിച്ച് സര്‍ക്കാര്‍; താങ്ങുവില വര്‍ധിപ്പിച്ചത് നടപ്പാക്കിയില്ല; നെല്ലിന്റെ സംഭരണവില വിതരണവും വൈകുന്നു


  'ശ്വാസംമുട്ടി' കാസര്‍കോട്; തുടര്‍ച്ചയായി രണ്ടാം ദിവസവും ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം


  തിക്രി കൂട്ടമാനഭംഗക്കേസ്: ഇടനിലക്കാരുടെ നേതാവ് യോഗേന്ദ്ര യാദവിനെ പൊലീസ് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തു, പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു


  മാടമ്പ്, എന്റെ ഗുരുനാഥന്‍; ചലച്ചിത്ര സംവിധായകന്‍ ജയരാജ്


  മാര്‍ക്‌സില്‍ നിന്ന് മഹര്‍ഷിയിലേക്ക്


  വഞ്ചനകള്‍ മൂടിവച്ച് സിപിഎമ്മിന്റെ വാഴ്ത്തലുകള്‍


  സിവില്‍ സപ്ലൈസിന്റെ അനാസ്ഥ; കൊവിഡ് കാലത്ത് പാവങ്ങള്‍ക്കായി കേന്ദ്രം നല്‍കിയ 596.7 ടണ്‍ കടല പഴകി നശിച്ചു


  പാലസ്തീന്‍ 'തീവ്രവാദി' ആക്രമണത്തില്‍ മരിച്ച സൗമ്യയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഉമ്മന്‍ ചാണ്ടി; പോസ്റ്റ് പിന്‍വലിക്കാതിരിക്കട്ടെയെന്ന് സോഷ്യല്‍ മീഡിയ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.