login
'' നന്ദി ഷിബു, താങ്കളുടെ ഐഡിയ മൂലം ഐ ഫോണ്‍ ‍തിരികെ കിട്ടി ''; സന്ദീപാനന്ദഗിരിക്കെതിരേ സോഷ്യല്‍മീഡിയയില്‍ ട്രോള്‍മഴ

കോണ്‍ഗ്രസ് യുവ എംഎല്‍എമാര്‍ എല്ലാം സന്ദീപാനന്ദഗിരിയെ പരിഹസിച്ച് രംഗത്തെത്തി.

തിരുവനന്തപുരം:  ഐ ഫോണ്‍ വിവാദം സിപിഎമ്മിനെ പ്രതിസന്ധിയിലാക്കിയതു കൂടാതെ ഇതേവിഷയത്തില്‍ ട്രോളുകള്‍ നേരിടുകയാണ് സന്ദീപാനന്ദഗിരി.  ഡോളര്‍ കടത്തുകേസിലെ പ്രതി സന്തോഷ് ഈപ്പന്‍ സമ്മാനിച്ച ഫോണ്‍ സ്വപ്ന സുരേഷ് നല്‍കിയത് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനിക്കാണെന്ന കസ്റ്റംസ് റിപ്പോര്‍ട്ട് പുറത്തുവന്നതോടെ സന്ദീപാനന്ദഗിരിയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കിയിരിക്കുയാണ് സോഷ്യല്‍മീഡിയ.  

ഐ ഫോണ്‍ വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒക്ടോബറില്‍ സന്ദീപാനന്ദഗിരി ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ: 'നമ്മള്‍ ജീവിക്കുന്നത് ശാസ്ത്ര സാങ്കേതിക വിദ്യ വികാസം പ്രാപിച്ചിട്ടുള്ള കാലത്താണെന്ന് മറന്നു പോകരുത്! ഐഫോണ്‍ വാങ്ങിയ ബില്ലില്‍ ഫോണിന്റെ ബാച്ച് നമ്പര്‍ ഉണ്ടാകും. അതുവഴി ഫോണ്‍ ഇപ്പോള്‍ എവിടെയാണ് ആരുടെ കയ്യിലാണെന്ന് അറിയാന്‍ കേവലം നിമിഷങ്ങള്‍ മാത്രം മതി. ജാഗ്രതൈ.'

Facebook Post: https://www.facebook.com/swamisandeepanandagiri/posts/4785286978163098

ഇതോടെ, പരിഹാസ കമന്റുകള്‍ കൊണ്ട് നിറയുകയാണ് കമന്റ് ബോക്‌സ്. നന്ദി ഷിബു. താങ്കളുടെ ഐഡിയ മൂലം സാധനം കിട്ടി കേട്ടോ! നിന്റെ നേതാവിന്റെ പെണ്ണുമ്പിള്ളയുടെ ബാഗില്‍ ഉണ്ട് എന്നതടക്കം കമന്റുകളാണ് പ്രവഹിക്കുന്നത്. മാത്രമല്ല, കോണ്‍ഗ്രസ് യുവ എംഎല്‍എമാര്‍ എല്ലാം സന്ദീപാനന്ദഗിരിയെ  പരിഹസിച്ച് രംഗത്തെത്തി.  

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് നല്‍കാനായി സ്വപ്ന സുരേഷ് തന്റെ പക്കല്‍നിന്ന് ഐഫോണുകള്‍ വാങ്ങിയെന്ന് സന്തോഷ് ഈപ്പന്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയപ്പോള്‍ ചെന്നിത്തലയെ ട്രോളി സ്വാമി സന്ദീപാനന്ദഗിരി രംഗത്തെത്തിയിരുന്നു.അന്നിട്ട പോസ്റ്റാണ് ഇപ്പോള്‍ സന്ദീപാനന്ദഗിരിക്ക് തിരിച്ചടിയായി മാറിയത്.  

 

  comment

  LATEST NEWS


  നെല്‍ക്കര്‍ഷകരെ വഞ്ചിച്ച് സര്‍ക്കാര്‍; താങ്ങുവില വര്‍ധിപ്പിച്ചത് നടപ്പാക്കിയില്ല; നെല്ലിന്റെ സംഭരണവില വിതരണവും വൈകുന്നു


  'ശ്വാസംമുട്ടി' കാസര്‍കോട്; തുടര്‍ച്ചയായി രണ്ടാം ദിവസവും ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം


  തിക്രി കൂട്ടമാനഭംഗക്കേസ്: ഇടനിലക്കാരുടെ നേതാവ് യോഗേന്ദ്ര യാദവിനെ പൊലീസ് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തു, പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു


  മാടമ്പ്, എന്റെ ഗുരുനാഥന്‍; ചലച്ചിത്ര സംവിധായകന്‍ ജയരാജ്


  മാര്‍ക്‌സില്‍ നിന്ന് മഹര്‍ഷിയിലേക്ക്


  വഞ്ചനകള്‍ മൂടിവച്ച് സിപിഎമ്മിന്റെ വാഴ്ത്തലുകള്‍


  സിവില്‍ സപ്ലൈസിന്റെ അനാസ്ഥ; കൊവിഡ് കാലത്ത് പാവങ്ങള്‍ക്കായി കേന്ദ്രം നല്‍കിയ 596.7 ടണ്‍ കടല പഴകി നശിച്ചു


  പാലസ്തീന്‍ 'തീവ്രവാദി' ആക്രമണത്തില്‍ മരിച്ച സൗമ്യയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഉമ്മന്‍ ചാണ്ടി; പോസ്റ്റ് പിന്‍വലിക്കാതിരിക്കട്ടെയെന്ന് സോഷ്യല്‍ മീഡിയ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.