×
login
സീറ്റും ഭരണവുമില്ല;സിപിഎമ്മിനെ കൊണ്ട് ദേശീയ പതാക ഉയര്‍ത്തിച്ചു; ഡിവൈഎഫ്ഐ‍യെ കൊണ്ട് പോര്‍ക്ക് വിളമ്പിച്ചു;ഇതാണ് മലയാളി സംഘി ജീവിതമെന്ന് ശങ്കു ടി ദാസ്

സീറ്റും അധികാരവും ഒന്നുമില്ലെങ്കിലും സി.പി.എമ്മിനെ കൊണ്ട് മതേതര യോഗയും ശ്രീകൃഷ്ണ ജയന്തിയും രാമായണ മാസാചരണവും നടത്തിച്ചിട്ടുണ്ടെന്നും ആഷിക് അബുവിനെ കൊണ്ട് വാരിയംകുന്നന്‍ പിന്‍വലിപ്പിച്ചിട്ടുണ്ടെന്നും അടക്കം വിഷയങ്ങള്‍ ശങ്കു കുറിച്ചത്

തിരുവനന്തപുരം:   ഡിവൈഎഫ്ഐയുടെ ഫുഡ് സ്ട്രീറ്റിനു പിന്നാലെ വിവാദങ്ങളും കൊഴുക്കുന്നതിനിടെ എന്താണ് മലയാളി സംഘി ജീവിതമെന്ന് ഫേസ്ബുക്കില്‍ കുറിച്ച് അഭിഭാഷകന്‍ ശങ്കു ടി ദാസ്. സംഘപരിവാര്‍ ബിജെപി അനുഭാവികള്‍ ഡിവൈഎഫ്ഐയുടെ ഫുഡ് സ്ട്രീറ്റിനെ അനുമോദിക്കുമ്പോള്‍ പന്നി മാംസം വിളമ്പിയതില്‍ പല മുസ്‌ളീം സംഘടനകളും ഡിഫിക്ക് എതിരെയാണ് പ്രതികരിക്കുന്നത്. ഇതേത്തുടര്‍ന്നാണ് സീറ്റും അധികാരവും ഒന്നുമില്ലെങ്കിലും സി.പി.എമ്മിനെ കൊണ്ട് മതേതര യോഗയും ശ്രീകൃഷ്ണ ജയന്തിയും രാമായണ മാസാചരണവും നടത്തിച്ചിട്ടുണ്ടെന്നും ആഷിക് അബുവിനെ കൊണ്ട് വാരിയംകുന്നന്‍ പിന്‍വലിപ്പിച്ചിട്ടുണ്ടെന്നും അടക്കം വിഷയങ്ങള്‍ ശങ്കു കുറിച്ചത്

പോസ്റ്റിന്റെ പൂര്‍ണരൂപം-  

സീറ്റും ഭരണവും അധികാരവുമൊന്നുമില്ല.

പക്ഷെ സി.പി.എമ്മിനെ കൊണ്ട് മതേതര യോഗയും ശ്രീകൃഷ്ണ ജയന്തിയും രാമായണ മാസാചരണവും നടത്തിച്ചിട്ടുണ്ട്.

എ.കെ.ജി സെന്ററില്‍ ആദ്യമായി ദേശീയ പതാക ഉയര്‍ത്തിച്ചിട്ടുണ്ട്.

ആഷിക് അബുവിനെ കൊണ്ട് വാരിയംകുന്നന്‍ പിന്‍വലിപ്പിച്ചിട്ടുണ്ട്.

ഡി.വൈ.എഫ്.ഐയേ കൊണ്ട് പോര്‍ക്ക് വരെ വിളമ്പിച്ചിട്ടുണ്ട്.

മലയാളി സംഘി ജീവിതം.

Facebook Post: https://www.facebook.com/sankutdas/posts/10158825391257984

 

  comment

  LATEST NEWS


  'നരകത്തില്‍ പ്രവേശിക്കും മുമ്പ് ജീവനോടെ എരിഞ്ഞെന്ന്' ബിപിന്‍ റാവത്തിന്‍റെ മരണത്തില്‍ ആഹ്ലാദ ട്വീറ്റ്; ആഘോഷിച്ച 21കാരന്‍ ജവാദ് ഖാന്‍ അറസ്റ്റില്‍


  ഇന്ന് 4169 പേര്‍ക്ക് കൊറോണ; ആകെ മരണം 42,239 ആയി; 3912 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 4357 പേര്‍ക്ക് രോഗമുക്തി


  പുതു ചരിത്രത്തിനൊരുങ്ങി ഭാരതം; 'ഗഗന്‍യാന്‍' 2023 ല്‍ വിക്ഷേപിക്കും; ഇന്ത്യയുടെ ആദ്യ ബഹിരാകാശ മനുഷ്യ ദൗത്യത്തിന് തയ്യാറെടുത്ത് ശാസ്ത്രജ്ഞര്‍


  വിവാദങ്ങളുമായി ആഷസ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്; 14 നോബോള്‍ എറിഞ്ഞ് സ്റ്റോക്‌സ്; അമ്പയര്‍ വിളിച്ചത് രണ്ടെണ്ണം മാത്രം; വിമര്‍ശനവുമായി ഓസീസ് ആരാധകര്‍


  യു.എ.ഇ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി നടന്‍ നിവിന്‍ പോളിയും, സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസും


  പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള കലാപത്തിന്‍റെ മുഖ്യസൂത്രധാരന്‍ ഷര്‍ജില്‍ ഇമാമിന് ദല്‍ഹി കോടതി ജാമ്യം അനുവദിച്ചു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.