×
login
നടി ഗായത്രി സുരേഷ് ലഹരിമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് സംശയം; നടിക്കെതിരേ അമ്മ സംഘടന നടപടിയെടുക്കണമെന്ന് സംവിധായകന്‍

29 വയസ്സുകാരി അവരുടെ കാറില്‍, ഒരു ചെറുപ്പക്കാരനുമായി രാത്രി പോവുകയാണ്. അതും കൊച്ചിയില്‍. തിരക്കുള്ള നഗരമാണ് കൊച്ചി

തിരുവനന്തപുരം:  വാഹനാപകടം നടന്ന സമയം നടി ഗായത്രി സുരേഷും സുഹൃത്തും ലഹരിമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് സംശയമുണ്ടെന്ന് ആരോപിച്ച് സംവിധായകനും നിര്‍മാതാവുമായ ശാന്തിവിള ദിനേശ്. ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും നടിക്കെതിരെ താരസംഘടന 'അമ്മ' നടപടിയെടുക്കണമെന്നും ശാന്തിവിള ദിനേശ് ആവശ്യപ്പെടുന്നു.

നടി ഗായത്രി സുരേഷിനുണ്ടായ കാറപകടവും അതിനുശേഷം സംഭവിച്ച വിവാദങ്ങളും സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. വണ്ടിയിടിച്ച് നിര്‍ത്താതെ പോയെന്ന കുറ്റം മാത്രമേ ചെയ്തുള്ളു എന്നും തന്നെ എടീ, പോടീ എന്നൊക്കെ വിളിക്കാന്‍ ആരാണ് അനുവാദം തന്നതെന്നും ഗായത്രി പിന്നീട് ഒരു അഭിമുഖത്തില്‍ ചോദിച്ചിരുന്നു. ഇതും വിവാദമായിരുന്നു.

'സമൂഹം എപ്പോഴും ഭൂതക്കണ്ണാടി വച്ച് നോക്കിക്കൊണ്ടിരിക്കുന്ന രണ്ടു വിഭാഗങ്ങളാണ് സിനിമാക്കാരും രാഷ്ട്രീയക്കാരും. അതുകൊണ്ട് ഇന്നത്തെ കാലത്ത് അവര്‍ പ്രത്യേകം സൂക്ഷിക്കണം. വേറെ ആര് എന്ത് തെറ്റ് ചെയ്താലും മലയാളി ക്ഷമിക്കും. പക്ഷേ ഇക്കൂട്ടര്‍ ആരാണെങ്കിലോ? അതിനെ നാറ്റിച്ച് നശിപ്പിക്കും. സിനിമാക്കാര്‍ക്കും സംഘടനകള്‍ ഉണ്ടല്ലോ, വര്‍ഷത്തില്‍ ഒരിക്കല്‍ ഇവരുടെ ബോധവത്കരണത്തിനു വേണ്ടി ക്യാംപുകള്‍ സംഘടിപ്പിക്കണം. ഒന്നോ രണ്ടോ സിനിമകളില്‍ മാത്രം അഭിനയിച്ച നടിയാണ് ഗായത്രി സുരേഷ്. ആകെ ജമ്നാപ്യാരി അടക്കം വിരലിലെണ്ണാവുന്ന ചിത്രമേ അവര്‍ ചെയ്തിട്ടുള്ളൂ. പിന്നെ ചെന്നൈയില്‍ ഏതോ ബാങ്കില്‍ പണിയുണ്ടെന്നും ഇവരുടെ ബയോഡേറ്റയില്‍ പറയുന്നു. 29 വയസ്സുകാരി അവരുടെ കാറില്‍, ഒരു ചെറുപ്പക്കാരനുമായി രാത്രി പോവുകയാണ്. അതും കൊച്ചിയില്‍. തിരക്കുള്ള നഗരമാണ് കൊച്ചി. അവര്‍ ലഹരി ഉപയോഗിച്ചോ എന്ന് എനിക്ക് സംശയമുണ്ടെന്നും ശാന്തിവിള ദിനേശ് വ്യക്തമാക്കി.

 

 

 

  comment

  LATEST NEWS


  യുപിയില്‍ അധ്യാപകര്‍ക്കുള്ള യോഗ്യതാപരീക്ഷ റദ്ദാക്കി; പേപ്പര്‍ ചോര്‍ത്തിയവരുടെ മേല്‍ ദേശീയ സുരക്ഷാനിയമം ചാര്‍ത്തുമെന്ന് യോഗി; 26 പേര്‍ പിടിയില്‍


  ഉയിഗുര്‍ മുസ്ലിങ്ങള്‍ക്ക് നിസ്കരിക്കാനുള്ള കേന്ദ്രം തകര്‍ത്ത് ചൈന


  പരിശോധനാകേന്ദ്രത്തില്‍ നിർത്താതെ വാഹനം ഓടിച്ചുപോയി; യുവ ഡോക്ടറെ വെടിവെച്ച് കൊന്നു താലിബാന്‍റെ ക്രൂരത


  ഹലാല്‍ മുസ്ലീം ശരിഅത്ത് നിയമപ്രകാരം തയാറാക്കിയ ഭക്ഷണം; വാരിയംകുന്നനും മറ്റും ഗാന്ധിജിക്കും മേലേ; വിവാദ പരാമര്‍ശവുമായി കാന്തപുരം


  ഭാഗ്യത്തിന്റെ സമനില; ചങ്കില്‍ തീകോരിയിട്ട് അവസാന അഞ്ച് മിനിറ്റ്; ബെംഗളൂരുവിനെതിരെ പിടിച്ചു നിന്ന് മഞ്ഞപ്പട


  ഇന്ത്യന്‍ ജയം ഒമ്പത് വിക്കറ്റ് അകലെ ; ന്യൂസിലന്‍ഡിന് വിജയിക്കാന്‍ 280 റണ്‍സ് വേണം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.