×
login
ബിരിയാണി ഉണ്ടോ സഖാവേ, ഒരു സമരത്തിന് ഇറങ്ങാന്‍; ചരിത്രപുസ്തകങ്ങളിലേക്ക് എസ്എഫ്‌ഐയുടെ ബിരിയാണി സമരം; പാലക്കാട്‍ട് പിള്ളേരെ കടത്തിയതില്‍ ട്രോള്‍ പൂരം

സംഘടനയുടെ തട്ടിപ്പും പെള്ളത്തരങ്ങളും സോഷ്യല്‍ മീഡിയ ഒന്നടങ്കം പൊളിച്ച് കാണിക്കുകയാണ്. 'ചരിത്രപുസ്തകങ്ങളിലേക്ക് എസ്എഫ്‌ഐയുടെ ബിരിയാണി സമരം' എന്ന ഹാഷ് ടാഗുകളിലാണ് ട്രോളുകള്‍. ബിരിയാണി ഉണ്ടോ സഖാവേ... ഒരു സമരത്തിന് ഇറങ്ങാന്‍ എന്നും ചിലര്‍ എസ്എഫ്‌ഐയുടെ സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക പേജിന് താഴെ പോയി കമന്റായി ചോദിക്കുന്നുണ്ട്.

പാലക്കാട്: സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ബിരിയാണി വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച്  സമരത്തിന് കൊണ്ടുപോയ സംഭത്തില്‍ എസ്എഫ്‌ഐക്കെതിരെ ട്രോള്‍ പൂരം. സംഘടനയുടെ തട്ടിപ്പും പെള്ളത്തരങ്ങളും സോഷ്യല്‍ മീഡിയ ഒന്നടങ്കം പൊളിച്ച് കാണിക്കുകയാണ്. 'ചരിത്രപുസ്തകങ്ങളിലേക്ക് എസ്എഫ്‌ഐയുടെ ബിരിയാണി സമരം' എന്ന ഹാഷ് ടാഗുകളിലാണ് ട്രോളുകള്‍. ബിരിയാണി ഉണ്ടോ സഖാവേ... ഒരു സമരത്തിന് ഇറങ്ങാന്‍ എന്നും ചിലര്‍ എസ്എഫ്‌ഐയുടെ സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക പേജിന് താഴെ പോയി കമന്റായി ചോദിക്കുന്നുണ്ട്.

 

പത്തിരിപ്പാല ജിവിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥികളെ ആണ്ബിരിയാണി വാഗ്ദാനം ചെയ്ത് സമരത്തിന് കൊണ്ടുപോയ സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്നത്.  വിദ്യാര്‍ത്ഥികളെ കൊണ്ടുപോയ കാര്യം രക്ഷിതാക്കള്‍ അറിഞ്ഞിരുന്നില്ല. സ്‌കൂളിലെ ഇടത് അനുഭവികളായ ചില അധ്യാപകര്‍ കൂട്ട് നിന്നാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥികളെ കൊണ്ടുപോയതെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.  അധ്യാപകര്‍ കുട്ടികള്‍ എത്താത്ത വിവരം രക്ഷിതാക്കളെ അറിയച്ചോടെ ഇവര്‍ പോലീസില്‍ പരാതി നല്‍കി. 

 


എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ തട്ടിക്കൊണ്ടുപോകലിന് കേസെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസും പൊലീസില്‍ പരാതി നല്‍കി. എസ്എഫ്‌ഐ വിവിധ ആവശ്യങ്ങളുന്നയിച്ച് സര്‍ക്കാരിന് സമര്‍പ്പിച്ച അവകാശ പത്രിക അംഗീകരിക്കുക എന്ന് ആവശ്യപ്പെട്ടുള്ളതായിരുന്നു മാര്‍ച്ച്. കളക്ട്രേറ്റിലേക്ക് എസ്എഫ്‌ഐ പാലക്കാട് ജില്ലാ കമ്മിറ്റി നടത്തിയ മാര്‍ച്ചിനെ ചൊല്ലിയാണ് വിവാദം. 

ഈ മാര്‍ച്ചിലാണ് പത്തിരിപ്പാല ജിവിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥികളെ ബിരിയാണി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് കൊണ്ടുപോയത്. എസ്എഫ്‌ഐ കേന്ദ്ര കമ്മിറ്റി അംഗം വി പി ശരത് ആണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്. എന്നാല്‍, കുട്ടികള്‍ക്ക് ബിരിയാണ് പോലും നല്‍കാതെ റോഡരുകില്‍ ഒരു ബസില്‍ എത്തിച്ച് സമരത്തിനു ശേഷം ഇറക്കി വിടുകയായിരുന്നു. ഇതോടെ രക്ഷിതാക്കള്‍ എസ്എഫ്‌ഐ നേതാക്കളെ കൈയേറ്റം ചെയ്യുമെന്ന അവസ്ഥ വരെയെത്തി.

 

 

  comment

  LATEST NEWS


  സൗദിയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തകർത്ത് പോളണ്ട്; പെനാല്‍റ്റി പാഴാക്കി സൗദി;അര്‍ജന്‍റീനയുടെ മുന്നോട്ടുള്ള യാത്ര ദുഷ്കരമാവുന്നു


  ശബരിമലയ്ക്ക് ഓട്ടോ ബൈക്ക് യാത്ര വിലക്കി മോട്ടോര്‍ വാഹന വകുപ്പ്


  ആം ആദ്മി നേതാവ് സത്യേന്ദര്‍ ജെയിന് തീഹാര്‍ ജയിലില്‍ നേരത്തെ ഉഴിച്ചില്‍; ഇപ്പോള്‍ ജയില്‍ സൂപ്രണ്ടിന്‍റെ കുശലവും ക്ഷേമാന്വേഷണവും


  മന്ത്രി ആര്‍. ബിന്ദുവിന്‍റെ സുപ്രീംകോടതി പരാമര്‍ശത്തിന് എതിരെ കോടതിയലക്ഷ്യ നടപടിക്ക് സമ്മതം തേടി അറ്റോര്‍ണി ജനറലിന് അപേക്ഷ


  ഓണം വിപണി ലാക്കാക്കി സര്‍ക്കാരിന്‍റെ പുതിയ മദ്യം- മലബാര്‍ ബാന്‍റി; സര്‍ക്കാര്‍മേഖലയില്‍ മദ്യോല്‍പാദനം കൂട്ടാനുള്ള ശ്രമത്തിന്‍റെ ഭാഗം


  ഇന്ത്യന്‍ സേനയെ അപമാനിച്ച റിച്ച ഛദയെ പിന്തുണച്ച് നടന്‍ പ്രകാശ് രാജ് ; ഇന്ത്യ എന്ന രാജ്യത്തിന് ആവശ്യം റിച്ച ഛദ്ദയെ ആണെന്നും പ്രകാശ് രാജ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.