login
ഓാാ... നിങ്ങളിത് കാണുക, ഷൊര്‍ണൂരിന്റെ മണ്ണില്‍ വൈ ദിസ് മാന്‍ ഈസ് കാള്‍ഡ് എ ജീനിയസ്; സന്ദീപിന്റെ ഇലക്ഷന്‍ വീഡിയോക്കായി വൈറലായ ഷൈജു ദാമോദരന്റെ കമന്ററി

പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ നേടിയ ഫ്രീ കിക്ക് ഗോളിനായി ഷൈജു ആര്‍ത്തുവിളിച്ചു പറഞ്ഞ ആ വാക്കുകള്‍...ഓാാാ.. നിങ്ങളിത് കാണുക.. വൈ ദിസ് മാന്‍ ഈസ് കാള്‍ഡ് എ ജീനിയസ്. ഈ വരികള്‍ ഇത്തവണ ഇലക്ഷന്‍ കമന്ററിയായി എത്തുന്നത് ഷൊര്‍ണൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന വക്താവുമായി സന്ദീപ് ജി.വാര്യര്‍ക്കായാണ്.

തിരുവനന്തപുരം: മലയാളത്തിലെ കമന്റേന്റേഴ്‌സില്‍ ഏറ്റവും പ്രമുഖനായ ഷൈജു ദാമോദരന്‍ ഇത്തവണ കമന്ററി പറയുന്നത് ഫുട്‌ബോള്‍ മത്സരത്തിനായി അല്ല. എന്നാല്‍, കാണികളെ മുള്‍മുനയില്‍ നിര്‍ത്തുന്ന മത്സരത്തിന്റെ എല്ലാ ആവേശവും ഉള്‍ക്കൊണ്ടാണ് ഇത്തവണയും ഷൈജുവിന്റെ കമന്ററി. പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ നേടിയ ഫ്രീകിക്ക് ഗോളിനായി ഷൈജു ആര്‍ത്തുവിളിച്ചു പറഞ്ഞ ആ വാക്കുകള്‍...ഓാാാ.. നിങ്ങളിത് കാണുക.. വൈ ദിസ് മാന്‍ ഈസ് കാള്‍ഡ് എ ജീനിയസ്. ഈ വരികള്‍ ഇത്തവണ ഇലക്ഷന്‍ കമന്ററിയായി എത്തുന്നത് ഷൊര്‍ണൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ബിജെപി സംസ്ഥാന വക്താവുമായി സന്ദീപ് ജി.വാര്യര്‍ക്കായാണ്. വീഡിയോയില്‍ ഉടനീളം ആവേശം നിറയുന്ന കമന്ററിയാണ് ഷൈജുവിന്റേത്. ഷൈജുവിന് നന്ദി അറിയിച്ച് വീഡിയോ സന്ദീപ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.  

നിയമസഭാ തിരഞ്ഞെടുപ്പ് 20-21 കേരള ഈസ് വാച്ചിംഗ്. സന്ദീപ് ഏറ്റെടുക്കുന്നു ആ ദൗത്യം. സന്ദീപ് വാര്യര്‍...സന്ദീപ് വാര്യര്‍...നിങ്ങളിത് കാണുക. ഷൊര്‍ണൂരിന്റെ മണ്ണില്‍. വൈ ദിസ് മാന്‍ കാള്‍ഡ് എ ജീനിയസ്. ജീനയസ് എന്ന വിളിപ്പേരിന് ഷൊര്‍ണൂരിന്റെ പ്രിയപുത്രന്‍ അര്‍ഹനായതെന്ന് അടിവരയിട്ട് തെളിയിക്കുന്ന പ്രകടനം. എന്തുകൊണ്ടാണ് ഈ മനുഷ്യന്‍ ഷൊര്‍ണൂരിലെ വോട്ടര്‍മാരുടെ ഹൃദയം കവര്‍ന്നതെന്ന് ആവര്‍ത്തിച്ചുറപ്പിക്കുന്ന കാഴ്ചകള്‍.ഇതാ സന്ദീപ് വാര്യര്‍ വരുന്നു, പുതിയ ഷൊര്‍ണൂരിനായി. കമോണ്‍ ഷൊര്‍ണൂര്‍, ഒരുമിച്ച് നില്‍ക്കാം നമുക്ക് സന്ദീപ് വാര്യര്‍ക്ക് വേണ്ടി. ഓരോ വോട്ടും താമര ചിഹ്നത്തില്‍.തിരഞ്ഞെടുക്കാം സന്ദീപ് വാര്യരെ.' എന്നാണ് വീഡിയോയില്‍ പറയുന്നത്.

Facebook Post: https://www.facebook.com/Sandeepvarierbjp/posts/5282621401779583

  comment

  LATEST NEWS


  നെല്‍ക്കര്‍ഷകരെ വഞ്ചിച്ച് സര്‍ക്കാര്‍; താങ്ങുവില വര്‍ധിപ്പിച്ചത് നടപ്പാക്കിയില്ല; നെല്ലിന്റെ സംഭരണവില വിതരണവും വൈകുന്നു


  'ശ്വാസംമുട്ടി' കാസര്‍കോട്; തുടര്‍ച്ചയായി രണ്ടാം ദിവസവും ആശുപത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷം


  തിക്രി കൂട്ടമാനഭംഗക്കേസ്: ഇടനിലക്കാരുടെ നേതാവ് യോഗേന്ദ്ര യാദവിനെ പൊലീസ് രണ്ടു മണിക്കൂര്‍ ചോദ്യം ചെയ്തു, പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു


  മാടമ്പ്, എന്റെ ഗുരുനാഥന്‍; ചലച്ചിത്ര സംവിധായകന്‍ ജയരാജ്


  മാര്‍ക്‌സില്‍ നിന്ന് മഹര്‍ഷിയിലേക്ക്


  വഞ്ചനകള്‍ മൂടിവച്ച് സിപിഎമ്മിന്റെ വാഴ്ത്തലുകള്‍


  സിവില്‍ സപ്ലൈസിന്റെ അനാസ്ഥ; കൊവിഡ് കാലത്ത് പാവങ്ങള്‍ക്കായി കേന്ദ്രം നല്‍കിയ 596.7 ടണ്‍ കടല പഴകി നശിച്ചു


  പാലസ്തീന്‍ 'തീവ്രവാദി' ആക്രമണത്തില്‍ മരിച്ച സൗമ്യയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ഉമ്മന്‍ ചാണ്ടി; പോസ്റ്റ് പിന്‍വലിക്കാതിരിക്കട്ടെയെന്ന് സോഷ്യല്‍ മീഡിയ

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.