×
login
'എന്റെ പരാതിയില്‍ ഒരു ചെറുവിരല്‍പോലും അനക്കിയില്ല; പോലീസിന് ക്ലാസെടുക്കേണ്ട ഗതികേട്'; നിയമപോരാട്ടം സമ്മാനിച്ചത് നിരാശയെന്ന് സ്മൃതി പരുത്തിക്കാട്

20 ദിവസമായി പരാതി നല്‍കിയിട്ട്, രണ്ടു തവണ പൊലീസ് അന്വേഷണത്തിനും മൊഴിയെടുക്കാനും വന്നു. പരാതി നല്‍കിയപ്പോള്‍ അയാള്‍ എവിടെയാണെന്നറിയാമോ, എന്തുചെയ്യുന്നെന്നറിയാമോ എന്നൊക്കെയുള്ള ചോദ്യങ്ങളാണ് ചോദിക്കുന്നത്. അയാളെ ഞാന്‍ പിടിച്ചുകൊണ്ടുകൊടുക്കണമെന്ന മട്ടില്‍. വെറുമൊരു കാലാളായ അയാളെ പോലും പിടിക്കാന്‍ കഴിയാത്തത്ര ദുര്‍ബലമാണോ നമ്മുടെ സംവിധാനങ്ങള്‍? ആര്‍ക്കും എന്തും ആര്‍ക്കെതിരെയും വിളിച്ചു പറയാമെന്ന സ്ഥിതി വന്നിരിക്കുന്നുവെന്ന് സ്മൃതി പറയുന്നു.

തിരുവനന്തപുരം: സൈബര്‍ ആക്രമണ കേസില്‍ താന്‍ നല്‍കിയ പരാതിയില്‍ കേരളാ പോലീസ് ഒരു  ചെറുവിരല്‍പോലും അനക്കിയിട്ടില്ലെന്ന് ീഡിയവണ്‍ സീനിയര്‍ കോഓഡിനേറ്റിങ് എഡിറ്റര്‍ സ്മൃതി പരുത്തിക്കാട്. സൈബര്‍ നിയമങ്ങള്‍ എത്ര ദുര്‍ബലമാണെന്ന് തിരിച്ചറിഞ്ഞു.  എന്റെ ചിത്രത്തിനൊപ്പം മറ്റൊരു ദ്വയാര്‍ഥ ചിത്രവും ചേര്‍ത്തുവെച്ചു നടത്തിയ അതിക്രമത്തിനെതിരെ പരാതിപ്പെട്ടപ്പോള്‍ ലഭിച്ച മറുപടി ദ്വയാര്‍ഥ ചിത്രമായതിനാല്‍ ഇതു ചെയ്തയാള്‍ ഉദ്യേശിച്ചത് അങ്ങനെ തന്നെ ആവണമെന്നില്ല എന്നും നഗ്‌നചിത്രമാണെങ്കില്‍ മാത്രമേ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കാനാവൂ എന്നായിരുന്നു പോലീസ് പറഞ്ഞത്.  

20 ദിവസമായി പരാതി നല്‍കിയിട്ട്, രണ്ടു തവണ പൊലീസ് അന്വേഷണത്തിനും മൊഴിയെടുക്കാനും വന്നു. പരാതി നല്‍കിയപ്പോള്‍ അയാള്‍ എവിടെയാണെന്നറിയാമോ, എന്തുചെയ്യുന്നെന്നറിയാമോ എന്നൊക്കെയുള്ള ചോദ്യങ്ങളാണ് ചോദിക്കുന്നത്. അയാളെ ഞാന്‍ പിടിച്ചുകൊണ്ടുകൊടുക്കണമെന്ന മട്ടില്‍. വെറുമൊരു കാലാളായ അയാളെ പോലും പിടിക്കാന്‍ കഴിയാത്തത്ര ദുര്‍ബലമാണോ നമ്മുടെ സംവിധാനങ്ങള്‍? ആര്‍ക്കും എന്തും ആര്‍ക്കെതിരെയും വിളിച്ചു പറയാമെന്ന സ്ഥിതി വന്നിരിക്കുന്നുവെന്ന് സ്മൃതി പറയുന്നു.  


അന്വേഷണ സംഘത്തിനു പോലും സൈബര്‍ മേഖലയിലെ പല കാര്യങ്ങളെ കുറിച്ചും വലിയ പിടിയില്ലെന്നതാണ് ഞാന്‍ മനസ്സിലാക്കിയ മറ്റൊരു കാര്യം. നമ്മള്‍ അവര്‍ക്ക് ക്ലാസെടുക്കേണ്ട ഗതികേടാണ്. അതുകൊണ്ടു തന്നെ വലിയ പ്രതീക്ഷയില്ല ഇക്കാര്യത്തില്‍.

ഫേസ്ബുക്കിലെ ഫേക് ഐഡികളില്‍നിന്നു വരുന്ന അശ്ലീല കമന്റുകളും അധിക്ഷേപങ്ങളും നോക്കിനിന്നാല്‍ അതിനേ നേരം കാണൂ. അതുകൊണ്ടുതന്നെ അവഗണിക്കാറാണ് പതിവ്. എല്ലാ പരിധിയും വിട്ടപ്പോഴാണ്, നിയമപരമായി മുന്നോട്ടുപോയാല്‍ ഒരാള്‍ക്കെങ്കിലും ബോധമുദിച്ചെങ്കിലോ എന്ന ധാരണയില്‍ കേസു നല്‍കിയത്. പക്ഷേ, നിരാശയായിരുന്നു ഫലംമെന്നും മാധ്യമം പത്രത്തിലൂടെ അവര്‍ പറഞ്ഞു.

  comment

  LATEST NEWS


  ഒക്ടോബര്‍ മൂന്നു അവധി ദിവസമാക്കണം; പൂജവയ്പ്പ് ദിനത്തിലെ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം മാറ്റണം; മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി ബാലഗോകുലം


  വീഡിയോ പകര്‍ത്തിയ ജീവനക്കാരന് മര്യാദയില്ല; സഹപ്രവര്‍ത്തകരെ അപകീര്‍ത്തിപ്പെടുത്തി; കെഎസ്ആര്‍ടിസി ക്രിമിനലുകള്‍ക്കായി വീണ്ടും ആനത്തലവട്ടം ആനന്ദന്‍


  ഗുജറാത്തിൽ നവരാത്രി ഉത്സവത്തിന് ഒരുങ്ങുന്ന സൂറത്തിലെ യുവതികൾ മുതുകിൽ വരയ്ക്കുന്ന ടാറ്റൂവില്‍ മോദിയും ചീറ്റയും...


  അമിത വില; കേരളത്തിന്റെ പരാതി പ്രധാനമന്ത്രി കേട്ടു; നെടുമ്പാശേരി വിമാനത്താവളത്തില്‍ ചായക്കും കാപ്പിക്കും വില നിശ്ചയിച്ചു; കൊള്ളയ്ക്ക് കൂച്ചുവിലങ്ങ്


  സുഗമ്യ ഭാരത് അഭിയാന്‍: എട്ടു വര്‍ഷത്തില്‍ 1090 എസ്‌കലേറ്ററുകള്‍, 981ലിഫ്റ്റുകള്‍; രാജ്യത്തെ 497 റെയില്‍വേ സ്‌റ്റേഷനുകള്‍ ദിവ്യാംഗസൗഹൃദമാക്കി റെയില്‍വേ


  പിഎഫ്‌ഐ തീവ്രവാദികളെ നീരാളി പിടിച്ചു; പിന്നാലെ വിമാനത്താവള സ്വര്‍ണ്ണ കടത്ത് നിലച്ചു; ആറ് വര്‍ഷത്തിനിടെ കേരളത്തില്‍ പിടിച്ചത് 983.12കോടിയുടെ സ്വര്‍ണ്ണം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.