login
'വികെസി ബഹിഷ്‌കരിക്കണം; മമ്മദ് കോയയുടെ ഇരട്ടത്താപ്പ് ജനങ്ങള്‍ തിരിച്ചറിഞ്ഞു'; കേന്ദ്രത്തിനെതിരെയുള്ള വ്യാജ പ്രചരണം പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

നല്ലളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് വാക്‌സിന്‍ കുത്തിവച്ചതിന്റെ ഫോട്ടോ മാര്‍ച്ച് നാലിന് വികെസി പോസ്റ്റ് ചെയ്തിരുന്നു. കേന്ദ്ര സര്‍ക്കാരിനെരിരെ വ്യാജപ്രചരണം നയിക്കുന്ന വി.കെ.സി. മമ്മദ് കോയയുടെ ഉടമസ്ഥതയിലുള്ള വികെസി ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാനും സോഷ്യല്‍ മീഡിയ ആഹ്വാനം ചെയ്തിട്ടുണ്ട്.

കോഴിക്കോട്: വാക്‌സിന്‍ സൗജന്യമായി നല്‍കുന്നില്ലെന്ന് ആരോപിച്ച് കേന്ദ്ര സര്‍ക്കാരിനെതിരെ ഇടതു സംഘടനകള്‍ നടത്തിയ വീട്ടുമുറ്റത്തെ സമരം പ്രഹസനമായി. സംസ്ഥാനത്തെ മന്ത്രിമാരും സിപിഎം, എല്‍ഡിഎഫ് നേതാക്കളും സമരത്തില്‍ പങ്കെടുത്തപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമരത്തില്‍ പങ്കെടുക്കാതെ മാറിനിന്നത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയും മരുമകന്‍ മുഹമ്മദ് റിയാസും അടക്കമുള്ളവര്‍ സമരത്തില്‍ പങ്കാളിയായി. സമരത്തില്‍ പങ്കെടുത്ത മിക്കവരും കേന്ദ്ര സര്‍ക്കാര്‍ സൗജന്യമായി നല്‍കിയ വാക്‌സിന്‍ സ്വീകരിച്ച ശേഷമാണ് കേന്ദ്രത്തിനെതിരെ സമരം നടത്തിയത്.  

Facebook Post: https://www.facebook.com/abdullakuttyofficial/posts/4251332798224789

ഇതുമായി ബന്ധപ്പെട്ട് പ്രമുഖ സിപിഐം നേതാവ് വി.കെ.സി. മമ്മദ് കോയയുടെ ഫേസ്ബുക്ക് പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. കുടുംബസമേതം പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത വി.കെ.സി. മമ്മദ് കോയയ്‌ക്കെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വലിയ പ്രചാരണമാണ് നടക്കുന്നത്. കേരളത്തിലെ രണ്ടാമത്തെ ഏറ്റവും ധനികനായ എംഎല്‍എയും വികെസി ചെരുപ്പിന്റെ ഉടമയുമായ വി.കെ.സി. മമ്മദ് കോയ സൗജന്യ വാക്സിന്‍ എടുത്ത ശേഷമാണ്, സൗജന്യ വാക്സിന്‍ നല്‍കാത്ത മോദി സര്‍ക്കറിനെതിരെ ഇന്നലെ ചെങ്കൊടി പിടിച്ച് വീട്ടുമുറ്റത്ത് സമരം ചെയ്തത്.  

കൊവിഡ് വാക്‌സിന്‍ നല്‍കാത്ത മോദി സര്‍ക്കാരിന്റെ നയത്തിനെതിരെ വീട്ടുമുറ്റത്ത് സമരം എന്ന കുറിപ്പോടെ അദ്ദേഹം തന്നെ കുടുംബത്തോടൊപ്പം സമരത്തില്‍ പങ്കെടുക്കുന്നതിന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. അതാണ് അദ്ദേഹത്തിന് പാരയായത്. വാക്‌സിനുമായി ബന്ധപ്പെട്ട് വികെസിയുടെ ഇരട്ടത്താപ്പ് ജനങ്ങള്‍ തിരിച്ചറിഞ്ഞുവെന്നും ട്രോളന്മാര്‍ പറയുന്നു. 

Facebook Post: https://www.facebook.com/kiranchandrankk/posts/5845539948819984

വികെസിയുടെ പഴയ പോസ്റ്റ് കുത്തിപ്പൊക്കിയാണ് ട്രോളന്മാര്‍ വികെസിയെയും സിപിഎം സമരത്തെയും പൊളിച്ചടുക്കുന്നത്. നല്ലളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്ന് വാക്‌സിന്‍ കുത്തിവച്ചതിന്റെ ഫോട്ടോ മാര്‍ച്ച് നാലിന് വികെസി പോസ്റ്റ് ചെയ്തിരുന്നു. കേന്ദ്ര സര്‍ക്കാരിനെരിരെ വ്യാജപ്രചരണം നയിക്കുന്ന വി.കെ.സി. മമ്മദ് കോയയുടെ ഉടമസ്ഥതയിലുള്ള വികെസി ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാനും സോഷ്യല്‍ മീഡിയ  ആഹ്വാനം ചെയ്തിട്ടുണ്ട്.

Facebook Post: https://www.facebook.com/PoliticalMallu/posts/2880647965526545

  comment

  LATEST NEWS


  സംസ്ഥാനത്ത് ഇന്ന് 12,443 പേര്‍ക്ക് കൊറോണ; 115 മരണങ്ങള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22; നിരീക്ഷണത്തില്‍ 4,55,621 പേര്‍


  48 മണിക്കൂറിനിടെ അമിത് ഷായുമായി രണ്ടാംവട്ട കൂടിക്കാഴ്ച; പിന്നാലെ ബംഗാള്‍ അക്രമത്തെക്കുറിച്ച് കടുത്തപരാമര്‍ശവുമായി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍


  36 റഫാല്‍ യുദ്ധവിമാനങ്ങളും 222ല്‍ ഇന്ത്യന്‍ വ്യോമസേനയുടെ ഭാഗമാകും: ഇന്ത്യ വ്യോമസേനാ മേധാവി ആര്‍കെഎസ് ബദോരിയ


  ജയരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'ദി റീബര്‍ത്' വെള്ളിയാഴ്ച മുതല്‍ റൂട്‌സ് വീഡിയോയില്‍


  അസമില്‍ ചില പദ്ധതികളുടെ അനുകൂല്യങ്ങള്‍ക്ക് രണ്ടു കുട്ടികള്‍ എന്ന മാനദണ്ഡം വരുന്നു; നയം ക്രമേണ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ


  വിദേശത്ത് പോകുന്നവരുടെ സര്‍ട്ടിഫിക്കറ്റില്‍ ഇനി വാക്‌സിന്‍ ബാച്ച് നമ്പറും തീയതിയും; സെറ്റില്‍ നിന്നും നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം


  കേരളത്തിലെ ചെറുകിട കര്‍ഷകര്‍ക്ക് 1870 കോടിയുടെ വായ്പയുമായി റിസര്‍വ്വ് ബാങ്കും കേന്ദ്രസര്‍ക്കാരിന്‍റെ മേല്‍നോട്ടത്തിലുള്ള നബാര്‍ഡും


  മകളുടെ ശരീരത്തില്‍ 30 തവണ കത്തി കുത്തിയിറക്കിയ മാതാവ് അറസ്റ്റില്‍, മകനെ മാരകമായി കുത്തി പരുക്കേല്‍പ്പിച്ചു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.