×
login
മോനേ ശുടൂ, പോയി ഒരു റബര്‍ ബാന്‍ഡ് എടുത്ത് നാല് വലി വലിക്ക്; മേപ്പടിയാനില്‍ ഹിന്ദുത്വ അജണ്ട ആണെന്ന മീഡിയവണ്‍ റിവ്യൂവിന് മറുപടിയുമായി ശ്രീജിത് പണിക്കര്‍

ഉണ്ണി മുകുന്ദനും ടീമും അവരുടെ ഹിന്ദുത്വ അജണ്ട ചിത്രത്തിലൂടെ ഒളിച്ച് കടത്തുന്നു എന്നതായിരുന്നു മീഡിയ വണ്‍ വിമര്‍ശനം.

തിരുവനന്തപുരം:  നവാഗതനായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത്, ഉണ്ണി മുകുന്ദന്‍ നായകനായ ചിത്രം മേപ്പടിയാന്‍ തിയറ്ററുകളില്‍ മികച്ച അഭിപ്രായവുമായി മുന്നോട്ടു പോകുന്നതിനിടെ ജിഹാദി കേന്ദ്രങ്ങളില്‍ നിന്ന് ഉയരുന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സംവാദകന്‍ ശ്രീജിത് പണിക്കര്‍. സേവാഭാരതിയുടെ ആംബുലന്‍സ് ചിത്രത്തില്‍ കാട്ടിയെന്നും നായകന്‍ ശബരിമലയില്‍ പോയെന്നും ഹൈന്ദവ ബിംബങ്ങളെ പ്രതിഷ്ഠിച്ചു സംഘി അജണ്ടയാണ് ചിത്രത്തില്‍ കാട്ടിയതെന്നും മീഡിയ വണ്‍ ചാനല്‍ ചിത്രത്തിന്റെ റിവ്യൂവില്‍ പറഞ്ഞിരുന്നു. ഒപ്പം,  ശ്രീജിത്ത് പണിക്കര്‍ക്കൊപ്പം ഉണ്ണി മുകുന്ദനും സംവിധായകനും നില്‍ക്കുന്നതിന്റെ ചിത്രം കൂടെ പുറത്തുവന്നതോടെ, 'മേപ്പടിയാന്‍' അണിയറ പ്രവര്‍ത്തകര്‍ക്ക് കൃത്യമായ രാഷ്ട്രീയമുണ്ടെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി. ഉണ്ണി മുകുന്ദനും ടീമും അവരുടെ ഹിന്ദുത്വ അജണ്ട ചിത്രത്തിലൂടെ ഒളിച്ച് കടത്തുന്നു എന്നതായിരുന്നു മീഡിയ വണ്‍ വിമര്‍ശനം.

ഇതിനെതിരേ ഫേസ്ബുക്കിലൂടെ മറുപടിയുമായി ശ്രീജിത് രംഗത്തെത്തി. ആംബുലന്‍സ് മാത്രമല്ല, അയ്യപ്പന്റെ പാട്ടും, കറുപ്പ് വസ്ത്രവും, ശബരിമലയില്‍ പോകുന്നതും ഒക്കെ ഹിന്ദുത്വ അജണ്ട ആണെന്നാണ് നിരൂപണം ഇട്ടവര്‍ ആരോപിക്കുന്നതെന്ന് പണിക്കര്‍ ചൂണ്ടിക്കാട്ടുന്നു. ഇത്തരക്കാരോട് 'മോനേ ശുടൂ... നീ പോയി ഒരു റബര്‍ ബാന്‍ഡ് എടുത്ത് നാല് വലി വലിക്ക്...' എന്ന് മാത്രമേ തനിക്ക് പറയാനുള്ളു എന്നാണു ശ്രീജിത്ത് പണിക്കര്‍ പരിഹസിക്കുന്നത്.


പോസ്റ്റിന്‌റെ പൂര്‍ണരൂപം-  

'അഞ്ചുനേരം മതേതരത്വം വിളമ്പുന്ന മീഡിയ മുക്കാലില്‍ മേപ്പടിയാന്‍ റിവ്യൂ. ആംബുലന്‍സ് മാത്രമല്ല, അയ്യപ്പന്റെ പാട്ടും, കറുപ്പ് വസ്ത്രവും, ശബരിമലയില്‍ പോകുന്നതും ഒക്കെ ഹിന്ദുത്വ അജണ്ട ആണത്രേ. ഉണ്ണിയുടെയും വിഷ്ണുവിന്റെയും കൂടെ ഞാന്‍ നില്‍ക്കുന്ന പടവും ഒക്കെ റിവ്യൂവില്‍ കാണിക്കുന്നുണ്ട്. ഒന്നേ പറയാനുള്ളൂ. മോനേ ശുടൂ... നീ പോയി ഒരു റബര്‍ ബാന്‍ഡ് എടുത്ത് നാല് വലി വലിക്ക്'

Facebook Post: https://www.facebook.com/panickar.sreejith/posts/4871457492874287

  comment

  LATEST NEWS


  ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളില്‍ വിദേശഇടപെടല്‍ വെച്ചുപൊറുപ്പിക്കില്ലെന്ന് അനുരാഗ്‌സിങ് താക്കൂര്‍;വിമര്‍ശനവുമായി നിര്‍മ്മലാ സീതാരാമനും കിരണ്‍ റിജിജുവും


  പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി; തൊ്‌ഴിലാളികള്‍ക്കൊപ്പവും സമയം ചെലവിട്ടു


  തന്റെ 18 സെന്റ് ഭൂമി സേവാഭാരതിക്ക് ദാനം നല്‍കി ചേറു അപ്പാപ്പന്‍; ജനങ്ങളെ കൂടുതല്‍ സേവിക്കാനായി മഹാപ്രസ്ഥാനം കെട്ടിടം നിര്‍മിക്കാനും 75കാരന്റെ ഉപദേശം


  വാണിജ്യ വ്യവസായ രംഗത്തെ പ്രമുഖര്‍ക്ക് ജനം ടിവിയുടെ ആദരം; ഗ്ലോബല്‍ എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു


  ശ്രീരാമ നവമി ആഘോഷങ്ങള്‍ക്കിടെ കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം: മരണം 35 ആയി, ഒരാളെ കണാനില്ല; തെരച്ചില്‍ തുടരുന്നു


  ദുരിതാശ്വാസനിധിയുടെ ദുര്‍വിനിയോഗം; പിണറായിക്കെതിരേ വിധി പറയാതെ ലോകായുക്ത; ഡിവിഷന്‍ ബെഞ്ചില്‍ ഭിന്നാഭിപ്രായം; വിധി പറയുന്നത് ഫുള്‍ ബെഞ്ചിന് വിട്ടു

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.