×
login
ഗുരുവായൂരപ്പനെ അവഹേളിച്ച് പരിപാടിയില്‍ ചോദ്യം; വിശ്വാസം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചില്ല; ഖേദം പ്രകടിപ്പിച്ച് ഫ്‌ളവേഴ്‌സ് ചാനലും ശ്രീകണ്ഠന്‍ നായരും

ബോയിങ് ബോയിങ് എന്ന സിനിമയിലെ ഒരു ഹാസ്യരംഗത്തിലെ ഡയലോഗ് വിശ്വാസി സമൂഹത്തെ അവഹേളിക്കാന്‍ മന:പൂര്‍വം അവതരിപ്പിച്ചതാണെന്ന് ആരോപണവും ഉയര്‍ന്നു

തിരുവനന്തപുരം: ഫഌവേഴ്‌സ് ചാനലില്‍ ആര്‍. ശ്രീകണ്ഠന്‍നായര്‍ അവതരിപ്പിക്കുന്ന ഒരു കോടി എന്ന പരിപാടിയില്‍ ഗുരുവായൂരപ്പനെ അവഹേളിക്കുന്ന തരത്തിലുള്ള ചോദ്യം സംപ്രേഷണം ചെയ്തതില്‍ ഖേദം പ്രകടിപ്പിച്ച് അവതാരകനും ചാനലും. കവി മുരുകന്‍ കാട്ടാക്കട പങ്കെടുത്ത ഒരു കോടിയുടെ എപ്പിസോഡിലായിരുന്നു വിവാദ ചോദ്യം.  

ശ്രീകണ്ഠന്‍ നായര്‍ ചോദിച്ച ഒരു ചോദ്യം ഇങ്ങനെ ആയിരുന്നു..

കവി ഭാവനയില്‍ ഭീമന്റെ ഒപ്പം ബീഡി വലിച്ചതാര്??

ഓപ്ഷന്‍സ് നല്‍കിയത് ഇങ്ങനെയും..

1) ദുര്യോധനന്‍  

2) സീത  

3) അര്‍ജുനന്‍  

4) ഗുരുവായൂരപ്പന്‍  

5) യുധിഷ്ഠിരന്‍

ഇതിനെതിരേ വിശ്വാസി സമൂഹത്തില്‍ നിന്നു വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ബോയിങ് ബോയിങ് എന്ന സിനിമയിലെ ഒരു ഹാസ്യരംഗത്തിലെ ഡയലോഗ് വിശ്വാസി സമൂഹത്തെ അവഹേളിക്കാന്‍ മന:പൂര്‍വം അവതരിപ്പിച്ചതാണെന്ന് ആരോപണവും ഉയര്‍ന്നു. ഇതോടെ കഴിഞ്ഞ ദിവസത്തെ ഒരു കോടി പരിപാടി ആരംഭിക്കും മുന്‍പ് ഖേദപ്രകടനവുമായി ശ്രീകണ്ഠന്‍ നായര്‍ രംഗത്തെത്തി. അത്തരമൊരു ചോദ്യം വന്നത് വിശ്വാസി സമൂഹത്തെ വൃണപ്പെടുത്തിയതായി മനസിലാക്കുന്നു എന്നും എന്നാല്‍, മന: പൂര്‍വം അത്തരമൊരു ഉദ്ദേശവും ഉണ്ടായിരുന്നില്ല എന്നും ശ്രീകണ്ഠന്‍ നായര്‍. ഇത്തരമൊരു ചോദ്യം വേദനജനകമായി എന്നു മനസിലാക്കുന്നെന്നും താനും ചാനലും ഖേദം പ്രകടിപ്പിക്കുന്നെന്നും ശ്രീകണ്ഠന്‍ നായര്‍ വിശദീകരിച്ചു.

 

  comment

  LATEST NEWS


  ഹാക്കര്‍മാരുടെ വിളയാട്ടം;111 കോടി രൂപ മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സികള്‍ തട്ടിയെടുത്തു; കമ്പനിയുടെ സുരക്ഷ വീഴ്ച സ്ഥിരീകരിച്ച് ക്രിപ്‌റ്റോ.കോം സിഇഒ


  കോവിഡിനെ അയച്ചത് അല്ലാഹുവെന്ന് പറഞ്ഞത് ആര്‍എസ്എസ്; ടി.കെ ഹംസ അങ്ങനെ പറഞ്ഞിട്ടില്ല; ലൈവ് ചര്‍ച്ചയില്‍ നുണ പറഞ്ഞ് ജയരാജന്‍


  ''മരുന്നില്ല, ആശുപത്രികളില്‍ സൗകര്യങ്ങള്‍ ഇല്ല''; വ്യാജ പ്രചാരണങ്ങളില്‍ ഭയപ്പെടരുതെന്ന് മന്ത്രി മുഹമ്മദ് റിയാസ്


  കേന്ദ്രസര്‍ക്കാര്‍ തീവ്രവാദികള്‍ക്കെതിരെ കശ്മീരില്‍ നടത്തുന്ന നീക്കങ്ങള്‍ നിര്‍വ്വീര്യമാക്കാന്‍ യുകെയിലെ നിയമസ്ഥാപനത്തെ ഉപയോഗിച്ച് പാക് നീക്കം


  ഞായറാഴ്ചകളില്‍ കേരളം പൂട്ടും; സി കാറ്റഗറിയിലുള്ള സ്ഥലങ്ങളില്‍ തിയറ്ററുകള്‍ അടക്കും; ചടങ്ങുകള്‍ക്ക് അനുമതി 50 പേര്‍ക്ക്; കടുത്ത നിയന്ത്രണങ്ങള്‍


  ക്രിസ്തുമതം സ്വീകരിക്കാന്‍ നിര്‍ബന്ധിച്ച് സ്‌കൂള്‍ അധികൃതര്‍; പീഡനം സഹിക്കാന്‍ വയ്യാതെ വിഷം കഴിച്ച് 12ാം ക്ലാസ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.