×
login
ഇസ്ലാം മതതീവ്രവാദികളുടെ തെറിവിളിയും ഭീഷണിയും അതിരൂക്ഷം; ഉസ്താദിനെ വിമര്‍ശിച്ച സുനിത ദേവദാസ് ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടി തടിയൂരി

ഫേസ്ബുക്ക് മെസഞ്ചറില്‍ ഉള്‍പ്പെടെ കടുത്ത അശ്ലീലവുമായി മതമൗലിക വാദികള്‍ എത്തിയതോടെയാണ എഫ്ബി അക്കൗണ്ട് സുനിത പൂട്ടിയത്.

തിരുവനന്തപുരം: മുസ്ലീം മതപ്രഭാഷകനായ വിഎച്ച് അലിയാര്‍ അല്‍ ഖാസിമി മൗലവിയുടെ ഒരു പ്രസംഗത്തെ വിമര്‍ശിച്ചതിനു രൂക്ഷമായ ഭീഷണിയും തെറിവിളിയും നേരിടേണ്ട വന്ന സിപിഎം ആക്ടിവിസ്റ്റായ സുനിത ദേവദാസ് തന്റെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിക്കെട്ടി. സംഘപരിവാറിനെതിരേ നിസാര വിഷയങ്ങളുടെ പേരില്‍ വീഡിയോ ചെയ്ത് എസ്ഡിപിഐ അടക്കം പ്രവര്‍ത്തകരുടെ പിന്തുണയിലായിരുന്നു സുനിതയുടെ സോഷ്യല്‍മീഡിയ ഇടപെടല്‍. വലിയ തോതില്‍ ഇസ്ലാം മതമൗലിക വാദികള്‍ സുനിതയുടെ ഫേസ്ബുക്ക്, യു ട്യൂബ് അക്കൗണ്ടുകള്‍ ഫോളോ ചെയ്തിരുന്നു. അതിനിടെയാണ് ഒരു യുട്യൂബ് വീഡിയോയില്‍  മുസ്ലീം മതപ്രഭാഷകനായ വിഎച്ച് അലിയാര്‍ അല്‍ ഖാസിമി മൗലവിയുടെ ഒരു പ്രസംഗത്തെ വിമര്‍ശിച്ചത്. ഇതോടെ, വധഭീഷണി വരെ നേരിടേണ്ട വന്ന സുനിത തന്റെ എല്ലാ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്ന് അപ്രത്യക്ഷായിയിരിക്കുയാണ്. ഫേസ്ബുക്ക് മെസഞ്ചറില്‍ ഉള്‍പ്പെടെ കടുത്ത അശ്ലീലവുമായി മതമൗലിക വാദികള്‍ എത്തിയതോടെയാണ എഫ്ബി അക്കൗണ്ട് സുനിത പൂട്ടിയത്.  

കഴിഞ്ഞ മാസം അലിയാര്‍ മൗലവി ഒരു വീഡിയോ പുറത്തിറക്കിയിരുന്നു.  പ്രവാചകനെതിരെ വ്യാപകമായി വിമര്‍ശനം ഉയരുന്നുണ്ടെന്നും, എല്ലാവരും അദേഹം ആറാംവയസുകാരിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് പ്രചരിപ്പിക്കുകയാണെന്നും അദേഹം ആ വീഡിയോയില്‍ പറഞ്ഞിരുന്നു.  എന്നാല്‍, ഈ വാദം ശരിയല്ലന്നും ഇങ്ങനെ പറയുന്നവരെ ഭൂമിയില്‍ വെച്ചുകൂടെന്ന് മതപ്രഭാഷകനായ അലിയാര്‍ മൗലവി ഭീഷണിമുഴക്കി. തുടര്‍ന്ന് അദേഹം ആറാം വയസുകാരിയുമായല്ല, പത്താം വകസുകാരിയുമായാണ് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും വീഡിയോയില്‍ പറയുന്നുണ്ട്.  

ഈ വീഡിയോയെ വിമര്‍ശിച്ച് കഴിഞ്ഞ ദിവസം സുനിത ഒരു യുട്യൂബില്‍ വീഡിയോ ചെയ്തതോടെ മതതീവ്രവാദ ശക്തികള്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ത്തിയത്. പ്രവാചകനെ വിമര്‍ശിച്ചാല്‍ തലയറക്കുമെന്ന് വരെയുള്ള ഭീഷണി വീഡിയോയ്ക്ക് താഴെ കമന്റുകളായി എത്തിയിട്ടുണ്ട്. സുനിത ജീവനോടെ കേരളത്തില്‍ എത്തില്ലെന്നും ചിലര്‍ കമന്റുകള്‍ ഇട്ടിരുന്നു. മതപ്രഭാഷകനായ അലിയാര്‍ മൗലവിയും സുനിതക്കെതിരെ രംഗത്തുവന്നിട്ടുണ്ട്. ഇതോടെയാണ് മതതീവ്രവാദശക്തികള്‍ ഒന്നടങ്കം രംഗത്തുവന്നത്.

 

  comment

  LATEST NEWS


  പാകിസ്ഥാൻ പതാക കീറുമ്പോള്‍ 'അല്ലാഹു അക്ബര്‍' വിളിച്ച് താലിബാൻ; ഇതാണോ സാഹോദര്യമെന്ന് പരിഹസിച്ച് സോഷ്യൽ മീഡിയ


  ടോയ് പാര്‍ക്ക്, ലെതര്‍പാര്‍ക്ക്, ഡിവൈസ് പാര്‍ക്ക്...ഇനി ഭീമന്‍ ഇലക്ട്രോണിക്സ് പാർക്ക്; 50,000 കോടി നിക്ഷേപത്തില്‍ യുപിയുടെ മുഖച്ഛായ മാറ്റി യോഗി


  വനമല്ല, തണലാണ് തിമ്മമ്മ മാരിമാനു; അഞ്ചേക്കറില്‍ അഞ്ചര നൂറ്റാണ്ടായി ആകാശം പോലെ ഒരു മരക്കൂരാപ്പ്


  1.2 കോടി കണ്‍സള്‍റ്റേഷനുകള്‍ പൂര്‍ത്തിയാക്കി ഇ-സഞ്ജീവനി; ടേലിമെഡിസിന്‍ സേവനം ഉപയോഗപ്രദമാക്കിയ ആദ്യ പത്ത് സംസ്ഥാനങ്ങളില്‍ കേരളവും


  മമതയ്ക്ക് കടിഞ്ഞാണിടാന്‍ ബംഗാളില്‍ പുതിയ ബിജെപി പ്രസിഡന്‍റ്; മമതയുടെ താലിബാന്‍ ഭരണത്തില്‍ നിന്നും ബംഗാളിനെ രക്ഷിയ്ക്കുമെന്ന് സുകന്ദ മജുംദാര്‍


  ഇന്ത്യയുടെ രോഗമുക്തി നിരക്ക് 97.75% ആയി ഉയര്‍ന്നു; 81.85 കോടി പിന്നിട്ട് രാജ്യത്തെ കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ്; പതിദിന രോഗസ്ഥിരീകരണ നിരക്ക് 1.85%

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.