×
login
ഫേസ്ബുക്ക് സൗഹൃദം: 60 ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായി തൃശൂര്‍ സ്വദേശിനികളായ യുവതികളുടെ പരാതി

യൂറോപ്പില്‍ നിന്നും ഒരു സര്‍പ്രൈസ് സമ്മാനം അയക്കുന്നുണ്ടെന്ന് അറിയിച്ച് ഫോട്ടോ അയച്ചു കൊടുത്തായിരുന്നു തട്ടിപ്പ്. രണ്ടോ മൂന്നോ ദിവസത്തിനുശേഷം ദല്‍ഹിയിലെ ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടില്‍ നിന്നും അവിടത്തെ കസ്റ്റംസ് ഉദ്യോഗസ്ഥ എന്ന് പരിചയപ്പെടുത്തി ഒരു സ്ത്രീ വിളിച്ചു.

തൃശൂര്‍: ഫേസ് ബുക്ക് സൗഹൃദത്തില്‍ തൃശൂര്‍ സ്വദേശിനികളായ മൂന്ന് സ്ത്രീകളില്‍ നിന്ന് 60 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി. ഫേസ്ബുക്കില്‍ സജീവമായ ഇവരുടെ പ്രൊഫൈലുകള്‍ നിരീക്ഷണം നടത്തി ഫ്രണ്ട് റിക്വസ്റ്റ് അയച്ചാണ് തട്ടിപ്പ് നടത്തിയത്. ഏകേദേശം 60 ലക്ഷത്തോളം രൂപ വിവിധ സമയങ്ങളിലായി ട്രാന്‍സ്ഫര്‍ ചെയ്തതായാണ് യുവതികള്‍ പറയുന്നത്. തൃശൂര്‍ സിറ്റി സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത മൂന്ന് കേസുകളില്‍ അന്വേഷണം ആരംഭിച്ചു.

യൂറോപ്പില്‍ നിന്നും ഒരു സര്‍പ്രൈസ് സമ്മാനം അയക്കുന്നുണ്ടെന്ന് അറിയിച്ച്  ഫോട്ടോ അയച്ചു കൊടുത്തായിരുന്നു തട്ടിപ്പ്. രണ്ടോ മൂന്നോ ദിവസത്തിനുശേഷം ദല്‍ഹിയിലെ ഇന്ദിരാഗാന്ധി എയര്‍പോര്‍ട്ടില്‍ നിന്നും അവിടത്തെ കസ്റ്റംസ് ഉദ്യോഗസ്ഥ എന്ന് പരിചയപ്പെടുത്തി ഒരു സ്ത്രീ വിളിച്ചു. നിങ്ങളുടെ പേരില്‍  ഒരു പാഴ്‌സല്‍ എത്തിയിട്ടുണ്ടെന്നും അതിന് പ്രോസസിങ്ങ് ഫീ ഇനത്തില്‍  തുക അടക്കണമെന്നും പറഞ്ഞു. ഇതനുസരിച്ച് പണം അടച്ചവര്‍ക്കാണ് നഷ്ടം സംഭവിച്ചത്.  വിശ്വാസം വരുന്നതിനുവേണ്ടി പാഴ്‌സല്‍ ബാഗിലെ വസ്തുക്കളുടെ സ്‌കാനിങ്ങ് ഫോട്ടോകള്‍ എന്ന രീതിയില്‍ വിലകൂടിയ സ്വര്‍ണാഭരണങ്ങളുടേയും പണത്തിന്റേയും ചിത്രങ്ങള്‍ വാട്‌സ് ആപ്പില്‍ അയച്ചു നല്‍കിയിരുന്നു.  

ഒരു പരാതിക്കാരിയില്‍ നിന്നും പലതവണകളിലായി 30 ലക്ഷം രൂപയോളം തട്ടിയെടുത്തശേഷവും ഇരയുടെ വിശ്വാസം നിലനിര്‍ത്തുന്നതിനുവേണ്ടി അവരുടെ മകന്റെ ജന്മദിനത്തില്‍ പതിനായിരം രൂപ വിലവരുന്ന ഒരു സൈക്കിള്‍ അയച്ചു കൊടുത്ത സംഭവവുമുണ്ടായി. കടം വാങ്ങിയും ഐപിഎസ് ഉദ്യോഗസ്ഥന്‍ എന്ന് പരിചയപ്പെടുത്തി ഒരാള്‍ ഇരയുടെ ഫോണിലേക്ക് വിളിച്ചു. പാഴ്‌സലായി അയച്ചിട്ടുള്ള ബാഗിനുള്ളില്‍ സ്വര്‍ണവും പണവും കാണപ്പെട്ടത് ഗുരുതര കുറ്റമാണെന്നും, അത് കസ്റ്റംസ് ഡ്യൂട്ടി നല്‍കി കൈപ്പറ്റിയില്ലെങ്കില്‍ പോലീസ് വന്ന് അറസ്റ്റുചെയ്യുമെന്നും പറഞ്ഞ് അയാള്‍ ഭീഷണിപ്പെടുത്തി. പാഴ്‌സല്‍ ബാഗ് ലഭിക്കാതിരിക്കുകയും തുടര്‍ന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോഴാണ് ഇവര്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കിയത്.

 

 

    comment

    LATEST NEWS


    ഇന്ന് 11,196 പേര്‍ക്ക് കൊറോണ; ആകെ മരണം 24,810 ആയി; അഞ്ചു ജില്ലകളില്‍ പ്രതിദിന രോഗികള്‍ ആയിരത്തിനുമുകളില്‍; 10,506 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം


    ചെമ്പോല തിട്ടൂരം: ശബരിമലക്കെതിരെ വാര്‍ത്ത ചമയ്ക്കാന്‍ 24ന്യൂസ് കൂട്ടുപിടിച്ചത് തട്ടിപ്പുകാരനെ; ആധികാരിക രേഖയായി അവതരിപ്പിച്ചത് മോന്‍സന്റെ ചെമ്പ് തകിട്


    മാധുര്യമുള്ള ശബ്ദം ലോകമെമ്പാടും മുഴങ്ങട്ടെ; ആയുര്‍ ആരോഗ്യസൗഖ്യം നേരുന്നു; ലതാ മങ്കേഷ്‌കറിന്റെ ജന്മദിനത്തില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി


    അസമിലെ ധല്‍പൂരില്‍ 800 അനധികൃത മുസ്ലിം കുടുംബങ്ങള്‍ കയ്യേറിയത് 1122 ഏക്കര്‍; മറ്റൊരു 800 അനധികൃത മുസ്ലിം കുടുംബങ്ങള്‍ കയ്യേറിയത് 900 ഏക്കര്‍


    ഞാന്‍ അന്നേ പറഞ്ഞില്ലേ, നവജോത് സിദ്ധു സ്ഥിരതയുള്ള വ്യക്തിയല്ലെന്ന്...കോണ്‍ഗ്രസ് അധ്യക്ഷപദവി രാജിവെച്ച സിദ്ദുവിനെ വിമര്‍ശിച്ച് അമരീന്ദര്‍


    'കൊച്ചിയിലെ വീട്ടില്‍ മുഖ്യമന്ത്രിയെത്തും', തട്ടിപ്പിനായി മോന്‍സന്‍ പിണറായിയുടെ പേരും ഉപയോഗപ്പെടുത്തി; പല നുണകളും പ്രചരിപ്പിച്ചു, ശബ്ദരേഖ പുറത്ത്

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.