×
login
' കണ്ടറിയണം ചൈന നിനക്കെന്ത് സംഭവിക്കുമെന്ന്' ; ചൈനയെ തള്ളിയ സിപിഎം പാറശാല ഏരിയ കമ്മിറ്റി വാര്‍ത്തയെ ട്രോളി സോഷ്യല്‍ മീഡിയ

ചൈന താലിബാനെ അംഗീകരിച്ച രാജ്യമാണ്, ഇന്ത്യയില്‍ കമ്യൂണിസ്റ്റുകാരെ സഹായിക്കുന്നില്ല എന്നതടക്കമായിരുന്നു വിമര്‍ശനം.

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ ചൈനക്കെതിരെ സിപിഎം പാറശാല ഏരിയ കമ്മിറ്റി രംഗത്തെത്തി എന്ന മാധ്യമ വാര്‍ത്തകളില്‍ സിപിഎമ്മിനെ ട്രോളി സോഷ്യല്‍ മീഡിയ. അയ്യപ്പനും കോശിയും എന്ന ഹിറ്റ് സിനിമയിലെ കണ്ടറിയണം കോശി നിനക്കെന്താ സംഭവിക്കുമെന്ന് എന്ന ഡയലോഗ് ആണ് കണ്ടറിയണം ചൈന നിനക്കെന്താ സംഭവിക്കുമെന്ന് എന്ന തരത്തില്‍ ട്രോളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.  

ഇന്നത്തെ സാമ്പത്തിക നയങ്ങള്‍ നോക്കുമ്പോള്‍ എങ്ങനെ ചൈന കമ്യൂണിസ്റ്റ് രാജ്യം എന്ന് പറയുമെന്നാണ് പാറശാല ഏരിയ ഉയര്‍ത്തിയ വിമര്‍ശനം. കാലാവസ്ഥ വ്യതിയാനത്തില്‍ വില്ലന്‍ ചൈനയാണെന്നും കുറ്റപ്പെടുത്തലുമുണ്ട്. ചൈന താലിബാനെ അംഗീകരിച്ച രാജ്യമാണ്, ഇന്ത്യയില്‍ കമ്യൂണിസ്റ്റുകാരെ സഹായിക്കുന്നില്ല എന്നതടക്കമായിരുന്നു വിമര്‍ശനം.  


സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തില്‍ പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ള ചൈനാ അനുകൂല പ്രസംഗം നടത്തിയത് വലിയ വിവാദമായിരുന്നു.  ചൈനയിലുണ്ടായത് സോഷ്യലിസ്റ്റ് നേട്ടമാണെന്നും അമേരിക്കയുടെ ലോകരാഷ്ട്രങ്ങള്‍ക്കിടയിലെ മേധാവിത്വം ചോദ്യം ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ ചൈന കരുത്താര്‍ജിച്ചെന്നുമായിരുന്നു എസ് രാമചന്ദ്രന്‍ പിള്ളയുടെ അഭിപ്രായപ്രകടനം.  ഇതിനെതിരേ ബിജെപി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിതിനു പിന്നാലെയാണ് സിപിഎം ഘടകവും വിമര്‍ശനവുമായി രംഗത്തെത്തിയത്.

 

    comment

    പ്രതികരിക്കാൻ ഇവിടെ എഴുതുക:

    ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.