login
'ഗ്രേറ്റയ്ക്കും ദിശയ്ക്കുമെതിരായ ട്വീറ്റാകാം കാരണം'; അക്കൗണ്ട്‍ ഡിലീറ്റ് ചെയ്തുവെന്ന് ഫ്രഞ്ച് മാധ്യമപ്രവര്‍ത്തകന്‍, വിശദീകരണം നല്‍കാതെ ട്വിറ്റര്‍

ഇന്ത്യന്‍ എക്‌സ്പ്രസ്, പയനിയര്‍ പോലുള്ള മാധ്യമ സ്ഥാപനങ്ങള്‍ക്കുവേണ്ടി എഴുതിയിട്ടുള്ള, ഇന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകനാണ് ഇദ്ദേഹം

ന്യൂദല്‍ഹി: ഇടതുപക്ഷ, തീവ്ര ഇടതുപക്ഷ നിലപാടുകളോട് വിയോജിക്കുന്ന സമൂഹമാധ്യമ ഉപയോക്താക്കളെ ഇടയ്ക്കിടെ സെന്‍സര്‍ ചെയ്യുന്ന ട്വിറ്ററിന്റെ നിഗൂഢ പെരുമാറ്റം വീണ്ടും പുറത്ത്. തന്റെ ട്വിറ്റര്‍ അക്കൗണ്ട് പെട്ടെന്ന് ഡിലീറ്റ് ചെയ്തുവെന്നും കാരണം എന്തെന്ന് അറിയില്ലെന്നും മാധ്യമപ്രവര്‍ത്തകനായ ഫ്രാങ്കോയിസ് ഗോട്ടിയര്‍ വെളിപ്പെടുത്തി. ഇന്ത്യന്‍ എക്‌സ്പ്രസ്, പയനിയര്‍ പോലുള്ള മാധ്യമ സ്ഥാപനങ്ങള്‍ക്കുവേണ്ടി എഴുതിയിട്ടുള്ള, ഇന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകനാണ് ഇദ്ദേഹം. 

ഫെയ്‌സ് ബുക്കിലൂടെയും ട്വിറ്ററിന്റെ ഇന്ത്യന്‍ പതിപ്പായ 'കൂ'വിലൂടെയുമായിരുന്നു അക്കൗണ്ട് നഷ്ടമായ വിവരം ഫ്രാങ്കോയിസ് ഗോട്ടിയര്‍ അറിയിച്ചത്. 71,000 ഫോളവര്‍മാരുള്ള  @fgautier26 എന്ന ട്വിറ്റര്‍ അക്കൗണ്ടാണ് ട്വിറ്റര്‍ ഡിലീറ്റ് ചെയ്തതെന്ന് ഗോട്ടിയര്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു. എന്ത് കാരണത്തിന്റെ പേരിലാണെന്നത് സംബന്ധിച്ച് ഒരു സൂചനയുമില്ല. സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യൂന്‍ബെര്‍ഗ്, ടൂള്‍ കിറ്റ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ദിശ രവി എന്നിവര്‍ക്കെതിരെ ട്വീറ്റ് ചെയ്തതാകാം കാരണമെന്ന് അദ്ദേഹം പറയുന്നു. 

Facebook Post: https://www.facebook.com/francoisgautierofficial/posts/3700780073354183

ട്വിറ്റര്‍ ഇന്ത്യയുടെ ഏകാധിപത്യപരവും പൈശാചികവുമായ നടപടിക്കെതിരെ പ്രതിഷേധിക്കണമെന്ന അഭ്യര്‍ഥനയോടെയാണ് ഫ്രാങ്കോയിസ് ഗോട്ടിയറിന്റെ പോസ്റ്റ് അവസാനിക്കുന്നത്. പിന്നാലെ വിഷയം ശ്രദ്ധയില്‍ പെടുത്തിയും അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടും പ്രമുഖര്‍ ട്വിറ്റ് ചെയ്തു. 

 

 

  comment

  LATEST NEWS


  കോവിഡ് രണ്ടാം​തരം​ഗം: പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത് ആറ് തവണ, റാലികള്‍ക്കായി പ്രതിപക്ഷ മുഖ്യമന്ത്രിമാര്‍ യോഗങ്ങള്‍ ഒഴിവാക്കി


  20മിനിട്ട് മുന്‍പ് മുന്നറിയിപ്പ്; പിന്നീട് വ്യോമാക്രമണം; ഗാസയില്‍ അല്‍ ജസീറ അടക്കമുള്ള മാധ്യമ ഓഫീസുകള്‍ പൂര്‍ണമായും തകര്‍ത്ത് ഇസ്രയേല്‍; യുദ്ധം ശക്തം


  തിങ്കളാഴ്ച സംസ്ഥാനത്തെ റേഷന്‍ കടകള്‍ അടച്ചിടും; സമരം സര്‍ക്കാരിന്റെ നിഷേധാത്മക സമീപനത്തില്‍ പ്രതിഷേധിച്ചെന്ന് വ്യാപാരികള്‍


  ജമ്മുകാശ്മീരില്‍ പലസ്തീന്‍ അനുകൂല പ്രകടനം; ഇസ്രയേല്‍ പതാക കത്തിച്ചു പ്രതിഷേധക്കാര്‍, 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു


  പിണറായി സര്‍ക്കാര്‍ തീവ്രവാദികള്‍ക്കൊപ്പം; സൗമ്യയുടെ മൃതദ്ദേഹം ഏറ്റുവാങ്ങാന്‍ കേരള സര്‍ക്കാര്‍ പ്രതിനിധികള്‍ എത്താതിരുന്നത് ചോദ്യം ചെയ്ത് സുരേന്ദ്രന്‍


  പഞ്ചാബിലെ ഗോതമ്പ് സംഭരണം റെക്കോഡില്‍; ഊര്‍ജം പകര്‍ന്നത് മോദിസര്‍ക്കാര്‍ നടപ്പാക്കിയ നേരിട്ടുള്ള പണ കൈമാറ്റം, കര്‍ഷകര്‍ക്ക് കിട്ടിയത് 23,000 കോടി രൂപ


  കരയുദ്ധത്തില്‍ ഭീകരരെ ബങ്കറില്‍ കയറ്റി; കിലോമീറ്ററുകള്‍ തുരക്കുന്ന ബോംബ് ഉപയോഗിച്ച് ഭസ്മമാക്കി; നെതന്യാഹു നടത്തുന്നത് തീവ്രവാദികളുടെ കൂട്ടക്കുരുതി


  50 ഓക്‌സിജന്‍ കിടക്കകള്‍, 24 മണിക്കൂറും ഡോക്ടര്‍മാരും നഴ്‌സുമാരും; വീട് കോവിഡ് പരിചരണകേന്ദ്രമാക്കി ബിജെപി മന്ത്രി

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.