ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് നടക്കുന്ന കേരളത്തിലെയും വയനാട്ടിലെയും ജനങ്ങള്‍ക്ക് ഈസ്റ്റര്‍ ആശംസിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വാദ്രയ്ക്ക് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം. കോവിഡ് പോസിറ്റീവായതോടെ പ്രചാരണത്തിന്റെ ഭാഗമായി കേരളത്തില്‍ നിശ്ചയിച്ചിരുന്ന ഈസ്റ്റര്‍ ആഘോഷം പ്രിയങ്ക ഗാന്ധി ഒഴിവാക്കിയിരുന്നു. വയനാട്ടില്‍നിന്നുള്ള എംപിയായ സഹോദരന് രാഹുല്‍ ഗാന്ധിക്കൊപ്പം ഈസ്റ്റര്‍ ആഘോഷിക്കാന്‍ കഴിയാത്തതിന്റെ നിരാശ പ്രിയങ്ക ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പ്രകടിപ്പിച്ചു.
തുടര്‍ന്നാണ് കേരളത്തിലെ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നത്. രാജ്യത്തുടനീളമുള്ള ക്രൈസ്തവ വിശ്വാസികള്‍ക്ക് ഈസറ്റര്‍ ആശംസിക്കാതെ എന്തുകൊണ്ടാണ് കേരളീയര്‍ക്ക് മാത്രം ആശംസ കൈമാറിയതെന്ന ചോദ്യവുമായി തുടര്‍ന്ന് പലരും ട്വിറ്ററിലെത്തുകയായിരുന്നു.
‘വയനാട്ടില്‍ മാത്രമാണോ ക്രിസ്ത്യാനികള്‍ ഉള്ളത്. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുടെ കാര്യമോ?, രാജ്യത്തിന്റെ മറ്റിടങ്ങളില്‍കൂടി ആശംസ കൈമാറാന്‍ ആഗ്രഹിക്കുന്നില്ല? എന്നിങ്ങനെയായിരുന്നു പലരുടെയും പ്രതികരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: