ടോക്കിയോ: രണ്ട് തവണ ഒളിമ്പിക് ചാമ്പ്യനായ ജിന്‍ യെക്കിനെ അട്ടിമറിച്ച് ഇന്ത്യന്‍ അമ്പെയ്ത്ത് താരം അതാനു ദാസ്് വ്യക്തിഗത ഇനത്തിന്റെ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. അതാനു ദാസിന്റെ ഭാര്യ ദീപിക കുമാരിയും വ്യക്തിഗത ഇനത്തിന്റെ പ്രീ ക്വാര്‍ട്ടറിലെത്തി.
അഞ്ച് സെറ്റ് മത്സരത്തില്‍ ഇരുവരും 5-5 ന്റെ സമനില പാലിച്ചു. തുടര്‍ന്ന് ഷൂട്ട്് ഓഫില്‍ 6-5 ന്് അതനു ദാസ്് ദക്ഷിണകൊറിയന്‍ താരമായ ജിന്യെക്കിനെ മറികടന്നു. നാളെ പ്രീ ക്വാര്‍ട്ടറില്‍ അതനു ജപ്പാന്റെ താകഹാരു ഫുറുകാവയെ നേരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: