മെല്‍ബണ്‍: നിലവിലെ വനിതാ ചാമ്പ്യന്‍ സോഫിയ കെനിന് ഓസ്ട്രേലിയന്‍ ഓപ്പണിന്റെ രണ്ടാം റൗണ്ടില്‍ പുറത്തായി. അതേസമയം ടോപ് സീഡ് ആഷ് ബാര്‍ട്ടിയും പുരുഷന്മാരുടെ രണ്ടാം സീഡ് റാഫേല്‍ നദാലും മൂന്നാം റൗണ്ടിലെത്തി. നാലാം സീഡായ സോഫിയയെ ലോക അറുപത്തിയഞ്ചാം റാങ്കുകാരിയായ കനേപി നേരിട്ടുള്ള സെറ്റുകള്‍ക്ക് അട്ടിമറിച്ചു. സ്കോര്‍: 6-3, 6-2.
ഓസ്ട്രേലിയന്‍ താരമായ ബാര്‍ട്ടി നാട്ടുകാരിയായ ഡാറിയയെ പൊരുതിത്തോല്‍പ്പിച്ചു. സ്കോര്‍: 6-1, 7-6. സ്പാനിഷ് താരമായ നദാല്‍ രണ്ടാം റൗണ്ടില്‍ അമേരിക്കയുടെ മൈക്കല്‍ മോഹിനെ നേരിട്ടുളള സെ്റ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്കോര്‍: 6-1, 6-4, 6-2.
മുന്‍ ലോക ഒന്നാം നമ്പറായ കരോളിന പ്ലിസ്കോവയും മൂന്നാം റൗണ്ടില്‍ കടന്നു. അമരിക്കയുടെ ഡാനിലെ കോളിന്‍സിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്കോര്‍: 7-5, 6-2.അമേരിക്കയുടെ ഷെല്‍ബി റോഗേഴ്സ്് 6-2, 6-3 ന് ഓല്‍ഗയെ തോല്‍പ്പിച്ച് മൂന്നാം റൗണ്ടിലെത്തി.
അമേരിക്കയുടെ കൗമാര താരം കോകോ ഗൗഫിനെ പരാജയപ്പെടുത്തി ഉക്രെയ്്്നിന്റെ എലിന സ്വിറ്റോലിന മൂന്നാം റൗണ്ടില്‍ കടന്നു. ഒരു മണിക്കൂര്‍ പതിനേഴ് മിനിറ്റ് ദീര്‍ഘിച്ച മത്സരത്തില്‍ 6-4, 6-3 എന്ന സ്കോറിനാണ് എലിന വിജയിച്ചത്.
പുരുഷന്മാരുടെ അഞ്ചാം സീഡായ സ്റ്റെഫാനോ സിറ്റ്സിപാസ് ഓസ്ട്രേലിയയുടെ 267-ാം റാങ്കുകാരനായ തനാസി കൊക്കിനാകിസിന്റെ ശക്തമായ വെല്ലുവിളി അതിജീവിച്ച്് മൂന്നാം റൗണ്ടില്‍ എത്തി .അഞ്ചു സെറ്റ് നീണ്ട മാരത്തണ്‍ മത്സരത്തില്‍ 6-7,6-4,6-1, 6-7, 6-4 എന്ന സ്കോറിനാണ് സിറ്റ്്സിപാസ് വിജയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: