മെല്‍ബണ്‍: ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോക്കോവിച്ചും അമേരിക്കയുടെ സെറീന വില്യംസും ഓസ്ട്രേലിയന്‍ ഓപ്പണിന്റെ ക്വാര്‍ട്ടറില്‍ കടന്നു. അതേസമയം മൂന്നാം സീഡായ ഡൊമിനിക് തീം പുറത്തായി. ഒന്നാം സീഡായ ദ്യോക്കോവിച്ച് നാലാം റൗണ്ടില്‍ പതിനാലാം സീഡായ മിലോസ് റാവോണിക്കിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്കോര്‍: 7-6, 4-6,6-1, 6-4.
യുഎസ് ഓപ്പണ്‍ ചാമ്പ്യനായ ഡൊമിനിക് തീമിനെ പതിനെട്ടാം സീഡായ ദിമിത്രോവ് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് അട്ടിമറിച്ചത്.്.സ്കോര്‍: 6-4, 6-4, 6-0.
അമേരിക്കന്‍ താരമായ സെറീന വില്യംസ് പ്രീ ക്വാര്‍ട്ടറില്‍ ആര്യാന സബലങ്കയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്കോര്‍: 6-4, 2-6, 6-4. രണ്ടാം സീഡ് സിമോണ ഹാലേപ്പ് ആണ് ക്വാര്‍ട്ടറില്‍ സെറീനയുടെ എതിരാളി. സ്വയ്ടെക്കിനെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ഹാലേപ്പ് ക്വാര്‍ട്ടറില്‍ കടന്നത്. സ്കോര്‍: 3-6, 6-1, 6-4.
മൂന്നാം സീഡായ നവോമി ഒസാക്കയും ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. നാലാം റൗണ്ടില്‍ ഗാര്ബിന് മുഗുരുസയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് കീഴടക്കി. സ്കോര്‍: 4-6,6-4, 7-5. അണ്‍സീഡായ അസ്ലാന് കരേറ്റ്്സേവും ആറാം സീഡ് അലക്സാണ്ടര്‍ സെരേവും ക്വാര്‍ട്ടറില്‍ കടന്നു. അഞ്ചു സെറ്റ് നീണ്ട പോരാട്ടത്തില്‍ അസ്ലാന് കരേറ്റ്സേവ് ഇരുപതാം സീഡായ ഔഗര്‍ അലിയാസിമിയെ തോല്‍പ്പിച്ചു. സ്കോര്‍: 3-6, 1-6, 6-3, 6-3, 6-4.
അലക്സാണ്ടര്‍ സ്വെരേവ് നേരിട്ടുള്ള സെറ്റുകള്‍ക്ക് ലാജോവിക്കിനെ തോല്‍പ്പിച്ചു. സ്കോര്‍: 6-4, 7-6, 6-3.
പ്രതികരിക്കാൻ ഇവിടെ എഴുതുക: