×
login
രാജ്യത്തെ പ്രഥമ ഓണ്‍ലൈന്‍ ബാഡ്മിന്റണ്‍‍ കോച്ചിംഗുമായി ഐഎന്‍എഫ്എസ്; മുന്‍ ഇന്ത്യന്‍ താരം ജോസ് ജോര്‍ജ് നേതൃത്വം നല്‍കും

എട്ട് ആഴ്ചത്തെ പരിശീലന പരിപാടി ചിട്ടപ്പെടുത്തി നേതൃത്വം നല്‍കുന്നത്.

തിരുവനന്തപുരം:  രാജ്യത്തെ ഏറ്റവും വലിയ ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കേഷന്‍ സ്ഥാപനങ്ങളിലൊന്നായ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് നൂട്രീഷന്‍ ആന്‍ഡ് ഫിറ്റ്‌നെസ് സയന്‍സസ് (ഐഎന്‍എഫ്എസ്), നടേക്കര്‍ സ്‌പോര്‍ട്‌സ് ആന്‍ഡ് ഫിറ്റ്‌നെസുമായി സഹകരിച്ച് രാജ്യത്ത് ആദ്യമായി ഓണ്‍ലൈന്‍  ബാഡ്മിന്റണ്‍ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. തിരുവനന്തപുരം കവടിയാറിലെ  ജോസ് ജോര്‍ജ് ബാഡ്മിന്റണ്‍ അക്കാദമിയുടെ സഹ സ്ഥാപകന്‍ ജോസ് ജോര്‍ജാണ്  എട്ട് ആഴ്ചത്തെ പരിശീലന പരിപാടി ചിട്ടപ്പെടുത്തി നേതൃത്വം നല്‍കുന്നത്. മുന്‍ ഇന്ത്യന്‍ രാജ്യാന്തര താരവും  ശ്യാം പ്രസാദ്, ശങ്കര്‍ പ്രസാദ് തുടങ്ങിയ മികച്ച ജൂനിയര്‍ ഇന്ത്യന്‍ താരങ്ങളെ ജോസ് ജോര്‍ജാണ് പരിശീലിപ്പിച്ചത്.

11-12 വയസ്സുവരെയുള്ള കുട്ടികള്‍ക്കും അതിനു മുകളിലുള്ള, ബാഡ്മിന്റണ്‍ ഗൗരവമായി കാണുന്ന രാജ്യാന്തര തലത്തിലുള്ള പരിശീലകരുടേയും ക്ലബ്ബ് ഷട്ടിലേഴ്‌സിന്റേയും പിന്തുണ ലഭിക്കാത്തവര്‍ക്കും പ്രൊഫഷണല്‍ കോച്ചിംഗ് പ്രാപ്യമാക്കുകയാണ് ഈ ലോകോത്തര പരിപാടിയുടെ ലക്ഷ്യം. രാജ്യത്തെ മികച്ച ബാഡ്മിന്റണ്‍ അക്കാദമികളെല്ലാം സന്ദര്‍ശിച്ച് കളിക്കാരനും പരിശീലകനും എന്ന നിലയില്‍ പരിപാടിയുടെ ഉള്ളടക്കം രൂപപ്പെടുത്തി നടപ്പിലാക്കുന്നതിന് ജോസ് ജോര്‍ജുമായി സഹകരിക്കുകയായിരുന്നുവെന്ന് ഐഎന്‍എഫ്എസ് സ്ഥാപക ജ്യോതിസ് ദാബാസ് പറഞ്ഞു.

സ്‌പോര്‍ട്‌സിനോടാണ് പ്രിയമെന്ന് ജോസ് ജോര്‍ജ് പറഞ്ഞു. പത്തുവയസ്സിലാണ്  ബാഡ്മിന്റണ്‍ കളിക്കാനാരംഭിച്ചത്. അത് തന്റെ ഉപജീവനവും ആനന്ദവുമായിരുന്നതായി തോമസ് കപ്പിനായുള്ള ഇന്ത്യന്‍ ടീമില്‍ അംഗവും ഇന്ത്യന്‍ മെന്‍സ് ഡബിള്‍സില്‍ മൂന്നാം റാങ്കുകാരനുമായിരുന്ന ജോസ് ജോര്‍ജ് വ്യക്തമാക്കി. 2010ലാണ് വിരമിച്ചത്.

ചുരുങ്ങിയ കാലയളവിനുള്ളില്‍ ദേശീയ, സംസ്ഥാന ചാമ്പ്യന്‍മാരെ വാര്‍ത്തെടുക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ജോസ് ജോര്‍ജ് ബാഡ്മിന്റണ്‍ ആക്കാദമിയുടെ മുഖ്യപരിശീലകനും പങ്കാളിയുമായ അദ്ദേഹം പറഞ്ഞു. എട്ട് ആഴ്ചത്തെ കോഴ്‌സില്‍ ഓരോ ആഴ്ചയിലും 56 മൊഡ്യൂളുകള്‍ വരെ  ഉള്‍പ്പെടുത്തിയിട്ടുണ്ട്.  സബ്‌സ്‌െ്രെകബ് ചെയ്യുന്നവര്‍ക്ക് ഈ ക്ലാസ്സുകള്‍ ഓണ്‍ലൈന്‍ ഡാഷ്‌ബോര്‍ഡില്‍  ലഭ്യമാണ്. വീഡിയോയിലൂടേയും അച്ചടിച്ച ലഘുലേഖകളിലൂടേയും പാഠ്യപദ്ധതിയെ ലളിതമായാണ് വിവരിച്ചിരിക്കുന്നത്.  1112 വയസ്സുവരെയുള്ള കുട്ടികള്‍ക്കും അതിനു മുകളിലോട്ടുള്ളവര്‍ക്കും അനായാസം മനസ്സിലാക്കാനാകും.

സ്‌പോര്‍ട്‌സിനെക്കുറിച്ചുള്ള സമഗ്ര വിവരണം, ആവശ്യമായ ഉപകരണങ്ങള്‍, വാംആപ്,  ഡ്രില്ലിലെ അടിസ്ഥാന വികസിത ചലനങ്ങള്‍,  കളിക്കുന്നതിനുളള പദ്ധതികള്‍, റിക്കവറി, ഹൈഡ്രേഷന്‍ ടിപ്പുകള്‍ എന്നിവയാണ് മൊഡ്യൂളുകളിലുള്ളത്. അടിസ്ഥാന സ്‌ട്രോക്കുകള്‍, ഫുട്വര്‍ക്ക് ചലനങ്ങള്‍, സിംഗിള്‍സിനും ഡബിള്‍സിനും വേണ്ടണ്‍ വ്യത്യസ്ത സ്‌ട്രോക്ക് ഡ്രില്ലുകള്‍, വാംഅപ് ആന്‍ഡ് കൂളിംഗ് ഡൗണ്‍ റുട്ടീന്‍, സിംഗിള്‍സിനും ഡബിള്‍സിനും വേണ്‍ തന്ത്രങ്ങള്‍ എന്നിവ കോഴ്‌സില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ടെണ്‍ന്ന് ജോസ് ജോര്‍ജ് അറിയിച്ചു.

കളിക്കുന്ന നാള്‍മുതല്‍ ജോസ് ജോര്‍ജിനെ അറിയാമെന്ന് ഗൗരവ് നടേക്കര്‍ പറഞ്ഞു.  അദ്ദേഹത്തിന്റെ മികച്ച പരിശീലന പരിപാടിയില്‍ താനും അണിചേരുകയായിരുന്നു. ഒളിംപിക് ഗോള്‍ഡ് ക്വസ്റ്റിന്റെ കോച്ചസ് എക്‌സലെന്‍സ് പ്രോഗ്രാമിലേക്ക് ജോസ് ജോര്‍ജിനെ ഈ വര്‍ഷം തിരഞ്ഞെടുത്തിരിക്കുകയാണ്. ഇക്കാരണങ്ങളാലാണ് പ്രൊഫഷണല്‍ പരിശീലനം ആഗ്രഹിക്കുന്ന ദശലക്ഷക്കണക്കിന് ഇന്ത്യാക്കാര്‍ക്ക് ആദ്യമായി ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്ന ഈ കോഴ്‌സിന് ജോസ് ജോര്‍ജിനെ പരിഗണിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ബിഡബ്ല്യുഎഫ് ലെവല്‍ 2 കോച്ചും  ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന ബാഡ്മിന്റണ്‍ കോച്ചുമായ ടിആര്‍ ബാലചന്ദ്രന്‍,  മുന്‍ ടോപ് 10 ഇന്ത്യന്‍ വിമെന്‍ സിംഗിള്‍സ് കളിക്കാരിയും  2019 ലെ 35+ നാഷണല്‍ വിമെന്‍ സിംഗിള്‍സ് ചാമ്പ്യനും പോളണ്‍ില്‍ നടന്ന വേള്‍ഡ് സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചതുമായ  പറുള്‍ റാവത്ത് എന്നിവരും  നാല് പരിശീലകരും  അടങ്ങുന്നതാണ്  ജോസ് ജോര്‍ജ് ബാഡ്മിന്റണ്‍ അക്കാദമി ടീം.

 

  comment

  LATEST NEWS


  തൃശൂര്‍ കാറളം സഹകരണബാങ്കിലും തട്ടിപ്പ്; അന്വേഷണത്തിന് ഉത്തരവിട്ട് ഇരിങ്ങാലക്കുട കോടതി


  ത്രിവര്‍ണ പതാക ഇനി മഴയത്തും വെയിലത്തും ഭദ്രം; കാലാവസ്ഥയെ ചെറുക്കാന്‍ കഴിയുന്ന തുണിത്തരം വികസിപ്പിച്ച് ദല്‍ഹി ഐഐടിയും സ്വാട്രിക് കമ്പനിയും


  കേന്ദ്രം കടുപ്പിച്ചപ്പോള്‍ പൂഴ്ത്തിയ വാക്‌സിനുകള്‍ പുറത്തെടുത്തു; ഇന്ന് വാക്‌സിന്‍ നല്‍കിയത് 4.53 ലക്ഷം പേര്‍ക്ക്; സര്‍ക്കാരിന്റെ കള്ളത്തരം പൊളിഞ്ഞു


  'ഞങ്ങളും മനുഷ്യരാണ് സാര്‍, പരിഗണിക്കണം', മുഖ്യമന്ത്രിയോട് റേഷന്‍ വ്യാപാരികള്‍; കൊവിഡ് ബാധിച്ച് മരിച്ചത് 51 റേഷന്‍ വ്യാപാരികള്‍


  കോൺവെന്‍റ് അധികൃതർ വൈദ്യുതി വിച്ഛേദിച്ചതിന് സിസ്റ്റർ ലൂസി കളപ്പുര നിരാഹാരസമരം നടത്തി; പൊലീസെത്തി വൈദ്യുതി പുനസ്ഥാപിച്ചു;നിരാഹാരം നിര്‍ത്തി


  വോട്ടിന് പണം: തെലങ്കാന രാഷ്ട്ര സമിതിയുടെ എംപി കുറ്റക്കാരിയെന്ന് കോടതി; ആറു മാസം തടവും 10,000 രൂപ പിഴയും വിധിച്ചു


  കശ്മീരില്‍ രണ്ട് ലക്ഷം പേര്‍ക്ക് അനധികൃത തോക്ക് ലൈസന്‍സ് നല്‍കി: ജമ്മുവില്‍ 22 ഇടങ്ങളില്‍ സിബിഐ റെയ്ഡ്


  കൊറോണ പറഞ്ഞ് കടകള്‍ അടപ്പിച്ച സ്ഥലത്ത് സിനിമാ ഷൂട്ടിങ്ങ്; നാട്ടുകാര്‍ സംഘടിച്ചെത്തി 'മിന്നല്‍ മുരളി' തടഞ്ഞു; 50 അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.