×
login
ബിസിസിഐയുടെ കരാര്‍ പട്ടികയില്‍ ധോണിയും സഞ്ജുവും പുറത്ത്; നിരാശയോടെ ആരാധകര്‍

ബിസിസി ഐയുടെ പുതിയ കരാര്‍ പട്ടികയില്‍ ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോണിയും മലയാളിതാരം സഞ്ജു സാംസണും ഇല്ല. പട്ടികയില്‍ എ പ്ലസ് ഗ്രേഡില്‍ നായകന്‍ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ബുമ്രയും മാത്രമേയുള്ളു. ഏഴുകോടിയാണ് ഇവരുടെ വാര്‍ഷിക വരുമാനമായി നിശ്ചയിച്ചിട്ടുള്ളത്. 

11 താരങ്ങളുള്ള എ ഗ്രേഡില്‍ അഞ്ചു കോടി രൂപയാണ് വാര്‍ഷിക വരുമാനം. ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, കെ.എല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ്മ, കുല്‍ദീപ് യാദവ്, ഋഷഭ് പന്ത് എന്നിവര്‍ ഇതില്‍ ഇടം നേടി. 

മൂന്നു കോടി രൂപയുള്ള ഗ്രേഡ് ബിയില്‍ അഞ്ചു താരങ്ങളാണുള്ളത് വൃദ്ധിമാന് സാഹ, ഉമേഷ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, ഹാര്‍ദിക് പാണ്ഡ്യ, മായങ്ക് അഗര്‍വാള്‍. ഒരു കോടി രൂപ വാര്‍ഷിക വരുമാനമുള്ള ഗ്രേഡ് സിയില്‍ കേദര്‍ ജാദവ്, നവദീപ് സയ്‌ന, ദീപക് ചാഹര്‍ഡ, മനീഷ് പാണ്ഡെ, ഹനുമ വിഹാരി, ശര്‍ദ്ധുല്‍ ഠാക്കൂര്‍, ശ്രേയസ് അയ്യര്‍, വാഷിങ്ടണ് സുന്ദര്‍ എന്നിവരും ഇടം നേടി. ഒക്ടോബര്‍ 2019 മുതല്‍ സെപ്റ്റംബര്‍ 2020 വരെയാണ് കരാര്‍ കാലാവധി.

2019 ഏകദിന ലോകകപ്പിന് ശേഷം എം.എസ് ധോനി ഇന്ത്യന് ജഴ്‌സി അണിഞ്ഞിട്ടില്ല. ഇതോടൊപ്പൊം തന്നെ എം.എസ് ധോനിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട ചര്‍ച്ചകളും ഉയരുന്നുണ്ട്. എന്നാല്‍ കരാര്‍ പട്ടികയില്‍ നിന്ന് കൂടി പുറത്തായതോടെ താരം ഇനി വിരമിക്കലിലേക്ക് നീങ്ങുമെന്നാണ് സൂചന.                                                                                                                                                         

  comment
  • Tags:

  LATEST NEWS


  പുലിറ്റ്‌സര്‍ സമ്മാനം നേടിയ പത്രപ്രവര്‍ത്തകന്‍ കെന്നത്ത് കൂപ്പര്‍ വ്യാഴാഴ്ച വെബിനാറില്‍ സംസാരിക്കും


  നീരജ് ചോപ്രയും ശ്രീജേഷും ഉള്‍പ്പെടെ 11 പേര്‍ക്ക് ഖേല്‍രത്‌ന ശുപാര്‍ശ


  കപ്പലണ്ടിക്ക് എരിവ് പോര; കൊല്ലം ബീച്ചിലെ വാകേറ്റം കൂട്ടത്തല്ലായി മാറി; നിരവധി പേര്‍ക്ക് പരിക്ക്; കേസെടുത്ത് പോലീസ്


  മുസ്ളീങ്ങള്‍ക്കെതിരെ കടുത്ത നിലപാടുമായി ചൈന; മുസ്ലീം പള്ളികളില്‍ മിനാരങ്ങളും താഴികക്കുടങ്ങളും പാടില്ല; പള്ളികളുടെ രൂപം മാറ്റി ചൈന


  ഷിജുഖാന് പങ്കുണ്ട്; നിലവിലെ പാര്‍ട്ടി അന്വേഷണത്തില്‍ വിശ്വാസമില്ല; സര്‍ക്കാര്‍തല അന്വേഷണ സമിതിക്ക് മുന്നില്‍ അഞ്ച് മണിക്കൂര്‍ നീണ്ട മൊഴി നല്കി അനുപമ


  പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച്‌ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്; ബിജെപിയുമായി സഖ്യമുണ്ടാക്കും; അകാലി, ആം ആദ്മി, കോണ്‍ഗ്രസ് തോല്‍വി ലക്ഷ്യം

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.