×
login
ഉഴുതുമറിച്ച പാടമല്ല; കാളപ്പോര് കണ്ടവുമല്ല; അനന്തപുരിയുടെ ഹൃദയം

പി ടി ഉഷ ഉള്‍പ്പെടെയുളള കായിക പ്രതിഭകളുടെ കുതിപ്പിനു സാക്ഷ്യം വഹിച്ചിട്ടുള്ള തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയം

വാര്‍ത്തയും ചിത്രവും ; വി വി അനൂപ്‌

 തിരുവനന്തപുരം:ചിത്രത്തിലുള്ള ഉഴുതുമറിച്ച കണ്ടം ഏതെന്നും സംശയം വേണ്ട. ഇത്  വിതയ്ക്കാനായി ഒരുക്കിയിട്ട പാടമല്ല. തിരുവനന്തപുരത്തിന്റെ ഹൃദയ ഭാഗത്തുള്ള കളിസ്ഥലമാണ്. വെറും കളിസ്ഥലമല്ല പേരെടുത്ത സ്റ്റേഡിയം. പി ടി ഉഷ ഉള്‍പ്പെടെയുളള കായിക പ്രതിഭകളുടെ കുതിപ്പിനു സാക്ഷ്യം വഹിച്ചിട്ടുള്ള തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയം.


പേര് പോലെ നഗരത്തിന്റെ ഹൃദയ ഭാഗത്ത്, സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ മുറ്റത്ത്, സെക്രട്ടറിയറ്റിന് ചേര്‍ുള്ള നഗരത്തിലെ വലിയ സ്‌റ്റേഡിയം. ദേശീയ ഗെയിംസ് ഉള്‍പ്പെടെയുള്ള കായിക മത്സരങ്ങള്‍ക്ക് വേദിയായ സ്ഥലം. ക്രിക്കറ്റ്, ഫുട്ബാള്‍ ടീമുകളുടെ സെലെക്ഷന്‍ ക്യാമ്പും മത്സരങ്ങളും നടക്കുന്ന ഗ്രൗണ്ട്. കേരളത്തില്‍ നടക്കുന്ന സംസ്ഥാന ദേശീയ മത്സരങ്ങളില്‍  പ്രധാന വേദിയായി എന്നും ഉണ്ടാകാറുള്ള ഗ്രൗണ്ട്. പ്രധാനമന്ത്രിമാര്‍ ഉള്‍പ്പെടെ പ്രമുഖര്‍ തിരുവനന്തപുരത്ത് പൊതുപരിപാടിക്കെത്തുന്ന സ്‌റ്റേഡിയം.ഇപ്പോഴും നിരവധി കായിക പ്രേമികള്‍ ഈ ഗ്രൗണ്ടിനെ  പരിശീലനത്തന് ആശ്രയിക്കുന്നുണ്ട്. ഞാറാഴ്ചകളില്‍ വ്യായാമം ചെയ്യാനും നിരവധി ആളുകള്‍ ഇവിടെ എത്താറുണ്ട്. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നിയന്ത്രണത്തിലുള്ള ഗ്രൗണ്ട് ഫുട്ബാളിനും ക്രിക്കറ്റിനുമായി  വാടകക്കും നല്‍കുന്നുണ്ട്
 സെന്‍ട്രല്‍ സ്റ്റേഡിയത്തിന്റെ കാഴ്ചയാണ് ചിത്രത്തിലേത്. കൃഷി ചെയ്യാന്‍ കിളച്ചു മറിച്ചതല്ല. ഫയര്‍ ഫോഴ്‌സ് വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് നടത്തിയതാണ്. മഴ പെയ്ത് കുതിര്‍ന്നു കിടന്ന ഗ്രൗണ്ടിലൂടെ വാഹനങ്ങള്‍ തലങ്ങും വിലങ്ങും ഒാടിച്ചതിന്റെ ബാക്കിപത്രമാണ്.
 

വാര്‍ത്തയും ചിത്രവും ; വി വി അനൂപ്‌

  comment

  LATEST NEWS


  മഹേഷ് നാരായണന്റെ 'അറിയിപ്പ്' റിലീസ് ഡിസംബര്‍ 16ന് നെറ്റ്ഫ്‌ലിക്‌സില്‍


  പൃഥ്വിരാജ്-ഷാജി കൈലാസ് ചിത്രം കാപ്പയുടെ ട്രൈലര്‍ റിലീസ് നാളെ


  ലോകത്തിലെ ശക്തരായ 100 വനിതകളുടെ പട്ടികയില്‍ കേന്ദ്ര ധനമന്ത്രിയും; തുടര്‍ച്ചയായ നാലാം തവണയും പട്ടികയില്‍ ഇടംനേടി നിര്‍മല സീതാരാമന്‍


  ആദിശങ്കറിന് രണ്ടാം ജന്മം; ദുല്‍ഖര്‍ സല്‍മാന്‍ ഫാമിലിക്ക് നന്ദി പറഞ്ഞ് മമ്മൂക്കയുടെ ജന്മനാടായ ചെമ്പ് ഗ്രാമം


  12ലക്ഷം വിദ്യാര്‍ഥികള്‍ക്കു നൂതന സാങ്കേതിക പരിശീലനം നല്‍കും മുഖ്യമന്ത്രി; 9000 റോബോട്ടിക് കിറ്റുകളുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച് പിണറായി വിജയന്‍


  തങ്ക അങ്കി ഘോഷയാത്ര ഡിസംബര്‍ 23ന് ആറന്മുളയില്‍ നിന്നു പുറപ്പെടും

  പ്രതികരിക്കാൻ ഇവിടെ എഴുതുക:

  ദയവായി മലയാളത്തിലോ, ഹിന്ദിയിലോ, ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.