ടോക്കിയോ: അമ്പെയ്ത്തില്‍ ലോക ഒന്നാം നമ്പര്‍ ദീപിക കുമാരി ക്വാര്‍ട്ടറില്‍. കടുത്ത പോരാട്ടതതിനൊടുവിലാണ് ഇന്ത്യന്‍ താരം മുന്നേറിയത്. യുഎസ്എയുടെ ജെന്നിഫര്‍ ഫെര്‍ണാണ്ടസിനെ 6-4ന് കീഴടക്കി. ആദ്യ റൗണ്ട് നഷ്ടടപ്പെടുത്തിയ ശേഷമായിരുന്നു തിരിച്ചുവരവ്.
അമ്പെയ്ത്തില്‍ ഇതുവരെ തീര്‍ത്തും നിറം മങ്ങിയ ഇന്ത്യന്‍ നിരക്ക് പുത്തന്‍ പ്രതീക്ഷയേകുന്നതായി ദീപിക കുമാരിയുടെ മുന്നേറ്റം. മിക്സഡ് ഇവന്റുകളിലും ഗ്രൂപ്പ് ഇവന്റുകളിലും ഇന്ത്യ തോറ്റിരുന്നു. ആദ്യ റൗണ്ടില്‍ 25 പോയിന്റ് മാത്രം നേടിയ ദീപിക തീരെ നിറംമങ്ങി. പിന്നീട് രണ്ടാം റൗണ്ടില്‍ തിരിച്ചുവരവ് നടത്തിയ താരം 2-2ന് ഒപ്പം പിടിച്ചു. അടുത്ത റൗണ്ടുകളില്‍ ലീഡോടെ മുന്നേറി വിജയിക്കുകയായിരുന്നു.
നേരത്തെ തരുണ്‍ദീപ് റായിയും പ്രവീണ്‍ ജാദവും ആദ്യ റൗണ്ടില്‍ തന്നെ പുറത്തായിരുന്നു. 30-ാം തീയതിയാണ് ക്വാര്‍ട്ടര്‍ മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: