പാരീസ്: റഷ്യന്‍ താരം അനസ്താസിയ പാവല്യൂചെക്കോവ ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിന്റെ ഫൈനലില്‍ കടന്നു. മുപ്പത്തിയൊന്നാം സീഡായ അനസ്താനിയ സെമിഫൈനലില്‍ സ്ലോവേനിയയുടെ തമാര സിദാന്‍സെക്കിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്കോര്‍: 7-5, 6-3.
ചെക്കിന്റെ ബാര്‍ബറ ക്രെജിക്കോവയും പതിനേഴാം സീഡ്് മരിയ സക്കാരിയയും തമ്മിലുള്ള സെമിഫൈനലിലെ വിജയയിയേയാണ് അനസ്താസിയ നാളെ ഫൈനലില്‍ എതിരിടുക.
ലോക ഒന്നാം നമ്പര്‍ നൊവാക് ദ്യോക്കോവിച്ച്് ഫ്രഞ്ച് ഓപ്പണിന്റെ സെമിയില്‍ ഇന്ന് നിലവിലെ ചാമ്പ്യന്‍ റാഫേല്‍ നദാലിനെ നേരിടും. പതിനഞ്ച് വര്‍ഷത്തിനിടെ ഇവര്‍ 58-ാം തവണയാണ് പരസ്പരം ഏറ്റുമുട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: